Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Budget 2024: ഇടത്തരക്കാര്‍ക്ക് സന്തോഷം തരുന്ന ബജറ്റോ? എന്തിനൊക്കെ വില കുറയും
മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സന്തോഷം നല്കുന്നതാണോ പേടിക്കേണ്ടതാണോ എന്നുള്ള വിലയിരുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ബജറ്റില്‍ സാധാരണക്കാര്‍ ഉറ്റുനോക്കുന്ന ഒരു പ്രധാനകാര്യം വരുംദിനങ്ങളില്‍ എന്തൊക്കെ സാധനങ്ങള്‍ക്ക് വില കൂടുമെന്നും എന്തിനൊക്കെ വില കുറയുമെന്നതുമാണ്. കാരണം സാധാരണക്കാരുടെ സാമ്പത്തികസ്ഥിതി നിര്‍ണ്ണയിക്കുന്ന ഒരു പ്രധാനഘടകമാണ് അടിസ്ഥാന സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിലവാരം.

ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ഇന്നത്തെ ബജറ്റില്‍ എന്തൊക്കെ സാധനങ്ങള്‍ക്ക് വില കൂടുമെന്നും എന്തിനൊക്കെ വില കുറയുമെന്നും നോക്കാം.
കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകും
കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മൂന്ന് മരുന്നുകളെകസ്റ്റംസ് തീരുവയില്‍ നിന്നും ഒഴിവാ്ക്കാന് ധനമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇത് രാജ്യത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള ചിലവ് കുറയാന്‍ സഹായകരമാകും. അതുപോലെ എക്സ്റേ യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന എക്സ്റേ ട്യൂബുകള്‍, ഫ്ളാറ്റ് പാനല്‍ ഡിറ്റക്റ്ററുകള്‍ എന്നിവയ്ക്കുള്ള ബിസിഡിയില്‍ (അടിസ്ഥാന കസ്റ്റംസ് തീരുവ) മാറ്റം വരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്റേ യന്ത്രങ്ങളുടെ പ്രാദേശികമായ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുയെന്ന ഉദ്ദേശ്യത്തോടെയുള്ള നടപടിയാണിത്.
രാജ്യത്തെ ആതുരചികിത്സാരംഗത്തെ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതും എത്തിപ്പെടാനാകുന്നതുമായ നിലയിലേക്ക് വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രഖ്യാപനങ്ങളാണ് ഇവ രണ്ടും.
സ്വര്‍ണ്ണം, വെള്ളി വില കുറയും
ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. നിലവില്‍ സ്വര്‍ണ്ണത്തിനുള്ള ഡിമാന്‍ഡില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയില്‍ ഇതോടെ സ്വര്‍ണ്ണത്തിനുള്ള ഡിമാന്‍ഡ് ഇനിയും കൂടുമെന്നാണ് കരുതുന്നത്. അതുപോലെ സ്വര്‍ണ്ണക്കടത്ത് കുറയ്ക്കാനും ഈ പ്രഖ്യാപനം സഹായിച്ചേക്കും.
മൊബൈല്‍ ഫോണിന് വില കുറയും
മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടെയും കസ്റ്റംസ് തീരുവ വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് റീറ്റെയ്ല്‍ വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വില കുറയാന്‍ കാരണമാകും.



Click it and Unblock the Notifications
