Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Budget 2024:ഇത്തവണയും കണ്ണ് മന്ത്രിയുടെ സാരിയില്‍ തന്നെ, ക്രീം-മജന്ത നിറത്തിലുള്ള ഈ കൈത്തറി സാരിയുടെ പ്രത്യേകത
തുടര്‍ച്ചയായ ഏഴാംതവണയും ബജറ്റ് അവതരിപ്പിച്ച് ചരിത്രത്തില്‍ ഇടം നേടാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് പാര്‍ലമെന്റില്‍ വന്നിറങ്ങുമ്പോള്‍ കണ്ണുകള്‍ നീളുന്നത് മുദ്രവെച്ച ആ ചുവന്ന ബാഗിലേക്കല്ല, മന്ത്രിയുടെ സാരിയിലേക്കാണ്. ഇത്തവണ മാത്രമല്ല, കഴിഞ്ഞ ഏഴുതവണയും അത് അങ്ങനെ തന്നെയായിരുന്നു. കാരണം ബജറ്റവതരണ ദിവസം മന്ത്രി ധരിക്കുന്ന സാരികള്‍ വളരെ പ്രത്യേകതകള്‍ ഉള്ളവയാണ്. കാണാനുള്ള ഭംഗി മാത്രമല്ല, ഭാരതത്തിന്റെ സാംസ്കാരിക തനിമയും, നമ്മുടെ പാരമ്പര്യവും അടയാളപ്പെടുത്തുന്ന, വിശേഷപ്പെട്ട കൈത്തറി സാരികളാണ് മിക്കവാറും ഈ സുപ്രധാന ദിനത്തില്‍ മന്ത്രി തിരഞ്ഞെടുക്കാറ്.

ഇത്തവണയും പതിവ് തെറ്റിക്കാതെ ഓഫ്-വൈറ്റ് നിറത്തിലുള്ള, പര്‍പ്പിളും ഗോള്‍ഡനും ബോര്‍ഡറുള്ള പ്രൗഢഗംഭീരമായ സാരി ധരിച്ചാണ് രാജ്യം കാത്തിരിക്കുന്ന ബജറ്റ് അവതരിപ്പിക്കാന്‍ മന്ത്രി എത്തിയിരിക്കുന്നത്.
എന്താണ് ഈ സാരിയുടെ പ്രത്യേകത
നിര്‍മ്മല സീതാരാമന് ഹാന്‍ഡ്ലൂം അഥവാ കൈത്തറി സാരികളോടുള്ള പ്രിയം പ്രശസ്തമാണ്. സാരിഭ്രമം എന്നതിലുപരിയായി ഈ ദിനത്തില്‍ ധരിക്കുന്ന സാരികളിലൂടെ രാജ്യത്തിന്റെ പൈതൃകവും കൈത്തറി രംഗത്തെ നിര്‍മ്മാണ വൈദഗ്ധ്യവും ലോകശ്രദ്ധയിലേക്ക് കൊണ്ടുവരികയും ആ സന്ദേശം ഏവരിലേക്കും എത്തിക്കുകയുമാണ് മന്ത്രി ലക്ഷ്യമിടുന്നത്.
ഇന്ന് മന്ത്രി ധരിച്ചിരിക്കുന്ന സാരി മുന്‍ ബജറ്റ് അവതരണ ദിനങ്ങളിലെ സാരികളില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ്. ഇടക്കാല ബജറ്റ് അവതരണത്തിന് ഇലകളുടെ പ്രിന്റ് ഉള്ള നീലപ്പട്ട് സാരിയാണ് മന്ത്രി ധരിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ സാരി വളരെ ലളിതമാണ്. അതോടൊപ്പം പര്‍പ്പിള്‍ നിറത്തിലുള്ള ബ്ലൗസും നേര്‍ത്ത സ്വര്‍ണ്ണമാലയും പേളിന്റെ കമ്മലും സ്വര്‍ണ്ണ വളകളും പൊട്ടും ധരിച്ച് വളരെ ലളിതമായാണ് മന്ത്രി പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നത്.

മഞ്ഞസാരിയുടുത്ത് ആദ്യ ബജറ്റ്
നീല ബോര്‍ഡര്‍ ഉള്ള മഞ്ഞപ്പട്ട് സാരി ഉടുത്താണ് 2020ല്‍ തന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തിന് നിര്‍മ്മല സീതാരാമന് വന്നത്. ഹിന്ദു സംസ്കാരത്തില്‍ മഞ്ഞ ഐശ്വര്യത്തിന്റെ നിറമാണ്. പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പ്രതീകമാണത്. അതുകൊണ്ടുതന്നെ ബജറ്റ് അവതരണ സാരിക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല നിറവും മഞ്ഞ തന്നെ.
പോച്ചാംപള്ളി സാരിയില്‍ രണ്ടാം ബജറ്റ്
തെലങ്കാനയിലെ പ്രശസ്തമായ കൈത്തറി സാരിയായ പോച്ചാംപള്ളി പട്ടുസാരിയാണ് രണ്ടാമത്തെ ബജറ്റിന് മന്ത്രി തിരഞ്ഞെടുത്തത്. ക്രീം, ചുവപ്പ് നിറത്തിലുള്ള സാരിയില്‍ മഞ്ഞ, വെള്ള നിറങ്ങളില്‍ തനതായ ഇകത് ഡിസൈന്‍ ഉണ്ടായിരുന്നു. പ്രാദേശിക കൈത്തറി വ്യവസായത്തെയും നെയ്ത്തുകാരെയും പിന്തുണയ്ക്കുകയെന്ന സന്ദേശമായിരുന്നു ഈ സാരി ധരിച്ചതിലൂടെ മന്ത്രി നല്‍കിയത്.
ബൊംകാരി സാരിയുടെ വര്‍ണ്ണത്തില്‍ മൂന്നാം ബജറ്റ്
കാപ്പിപ്പൊടി കളറും ഗോള്‍ഡനും ബോര്‍ഡര്‍ ഉള്ള ബ്രൗണ്‍ ബൊംകാരി സാരിയാണ് മൂന്നാം ബജറ്റിനായി മന്ത്രി തിരഞ്ഞെടുത്തത്. ഒഡിഷയിലെ നെയ്ത്തുപാരമ്പര്യമായിരുന്നു ആ സാരിയില്‍ തിളങ്ങിയത്. ഒഡിഷയിലെ ഗഞ്ചം ജില്ലയിലുള്ള ബൊംകാരി ഗ്രാമത്തിലാണ് ഈ സാരി നെയ്യുന്നത്.
കടുംചുവപ്പിലെ നാലാംബജറ്റ്
2023ല്‍, കര്‍ണ്ണാടകയിലെ ദര്വാഡ് മേഖലയിലെ കസൂത്തി എംബ്രോയ്ഡറി യുള്ള കറുപ്പ് ടെമ്പിള്‍ മോത്തിഫ് ബോര്‍ഡര്‍ ഉള്ള കടുംചുവപ്പ് പട്ടുസാരിയാണ് ബജറ്റ് ദിനത്തില്‍ നിര്‍മ്മല സീതാരാമന് ധരിച്ചിരുന്നത്.
ടസ്സര്‍ സില്‍ക്ക് ധരിച്ച് ഇടക്കാല ബജറ്റ്
പശ്ചിമ ബംഗാളില്‍ നിന്നുള്ള നീല-ക്രീം നിറത്തിലുള്ള ടസ്സര്‍ സില്‍ക്ക് സാരിയാണ് ഈ വര്‍ഷത്തെ ഇടക്കാല ബജറ്റിനായി മന്ത്രി തിരഞ്ഞെടുത്തത്. സാരിയില്‍ മുഴുവന്‍ സവിശേഷമായ കന്ത എംബ്രോയ്ഡറി ഉണ്ടായിരുന്നു.



Click it and Unblock the Notifications
