Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
ബജറ്റ് 2024: ബ്ലാക്ക് ബജറ്റ്, പേപ്പര്‍ലസ് ബജറ്റ്; കേന്ദ്ര ബജറ്റിന്റെ രസകരമായ ചില വസ്തുതകള്‍
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്. പൊതുതിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്നതിനാല്‍ അതിനുമുമ്പ് വരുന്ന ഈ ഇടക്കാല ബജറ്റ് പല കാര്യങ്ങളെ സംബന്ധിച്ചും പ്രധാനമാണ്. ഒരു സാമ്പത്തിക വര്‍ഷത്തിലെ വരുമാനവും ചെലവും സംബന്ധിച്ച ഒരു രേഖയാണ് ബജറ്റ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 112 പ്രകാരം, എല്ലാ സാമ്പത്തിക വര്‍ഷവും ആരംഭിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ കേന്ദ്ര ബജറ്റോ ഇടക്കാല ബജറ്റോ പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക വര്‍ഷം എല്ലാ വര്‍ഷവും ഏപ്രില്‍ 1 ന് ആരംഭിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 31 ന് അവസാനിക്കും. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍
* 1947 നവംബര്‍ 26ന് ആര്‍ കെ ഷണ്‍മുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്.
* തുകല്‍ ബ്രീഫ്കേസില്‍ ബജറ്റ് കൊണ്ടുപോകുന്ന പാരമ്പര്യം ആര്‍.കെ ഷണ്‍മുഖം ചെട്ടിയാണ് ആരംഭിച്ചത്. ഈ പാരമ്പര്യം 2018 വരെ ധനമന്ത്രിമാര്‍ പിന്തുടര്‍ന്നു. എന്നിരുന്നാലും, ഇപ്പോള്‍ ഈ രീതി നിര്‍ത്തലാക്കി.
* 2021 ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഡിജിറ്റല്‍ ടാബ്ലെറ്റ് ഉപയോഗിച്ച് ആദ്യത്തെ പേപ്പര്‍ലെസ് ബജറ്റ് അവതരിപ്പിച്ചു.
* തുടര്‍ച്ചയായി ആറാം തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ വനിതാ ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍.
* 1999 വരെ, കൊളോണിയല്‍ പാരമ്പര്യമെന്നു പറയപ്പെടുന്ന കേന്ദ്ര ബജറ്റ് വൈകുന്നേരം 5 മണിക്ക് പ്രഖ്യാപിക്കാറുണ്ടായിരുന്നു. തുടര്‍ന്ന് ധനമന്ത്രി യശ്വന്ത് സിന്‍ഹ 2001 മുതല്‍ സമയം 11 മണിയാക്കി മാറ്റി.
* ബജറ്റ് അവതരിപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ്, ഒരു 'ഹല്‍വ ചടങ്ങ്' നടക്കുന്നു. അവിടെ ധനമന്ത്രി, മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും 'ഹല്‍വ' വിതരണം ചെയ്യുന്നു.
* ഹല്‍വ ചടങ്ങ് 'ലോക്ക്-ഇന്‍' കാലയളവിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു. ബജറ്റ് സംവിധാനത്തില്‍ ഡിജിറ്റല്‍ രീതികളിലേക്ക് മാറിയതോടെ, ലോക്ക്-ഇന്‍ പിരീഡ് രണ്ടാഴ്ചയില്‍ നിന്ന് അഞ്ച് ദിവസമായി ചുരുക്കി.
* പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് അംഗീകാരം തേടി ധനമന്ത്രി രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയെ കാണുന്നു. വര്‍ഷങ്ങളായി ഈ ആചാരം പിന്തുടരുന്നുണ്ട്.
* 163 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്താണ് രാജ്യത്തെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി സ്‌കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ജെയിംസ് വില്‍സണാണ് ഇത് ബ്രിട്ടീഷ് അധികാരികള്‍ക്ക് സമ്മാനിച്ചത്. 1860 ഏപ്രില്‍ 7 നാണ് ഈ ബജറ്റ് അവതരിപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ബജറ്റ് എന്ന പദം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
* സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് 1947 നവംബര്‍ 16നാണ് അവതരിപ്പിച്ചത്. രാജ്യത്തിന്റെ ആദ്യ ധനകാര്യ മന്ത്രി ആര്‍.കെ ഷണ്‍മുഖം ചെട്ടിയാണ് ഇത് അവതരിപ്പിച്ചത്. ഒരു തരത്തില്‍ അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അവലോകന റിപ്പോര്‍ട്ടായിരുന്നു. ഈ ബജറ്റില്‍ പുതിയ നികുതികളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. ഈ ബജറ്റിന്റെ ആകെ തുകയുടെ 46%, ഏകദേശം 92.74 കോടി പ്രതിരോധ സേവനങ്ങള്‍ക്കായി നീക്കിവച്ചു.
* സ്വതന്ത്ര ഇന്ത്യയുടെ ബജറ്റ് എന്ന ആശയം തയ്യാറാക്കിയത് പ്രൊഫ. പ്രശാന്ത് ചന്ദ്ര മഹലനോബിസ് ആണ്. അദ്ദേഹം ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞനും സ്റ്റാറ്റിസ്റ്റിഷ്യനുമായിരുന്നു. ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും അദ്ദേഹം ബിരുദം നേടി. ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമ്പത്തിക ആസൂത്രണത്തിലും സ്ഥിതിവിവരക്കണക്ക് വികസനത്തിലും പ്രശാന്ത് ചന്ദ്ര മഹലനോബിസിന്റെ മഹത്തായ സംഭാവനകളെ മാനിച്ച്, ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ ജന്മദിനം എല്ലാ വര്‍ഷവും ജൂണ്‍ 29 'സ്റ്റാറ്റിസ്റ്റിക്‌സ് ദിന'മായി ആഘോഷിക്കുന്നു.
* 1950ല്‍ സഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തിന്റെ കേന്ദ്ര ബജറ്റ് ചോര്‍ന്നിരുന്നു. അതിനുശേഷം ബജറ്റ് അച്ചടിക്കുന്ന ജോലി രാഷ്ട്രപതി ഭവനില്‍ നിന്ന് മിന്റോ റോഡിലുള്ള പ്രസിലേക്ക് മാറ്റി. തുടര്‍ന്ന് 1980 മുതല്‍ നോര്‍ത്ത് ബ്ലോക്കിലുള്ള സര്‍ക്കാര്‍ പ്രസില്‍ നിന്ന് ബജറ്റ് അച്ചടിക്കാന്‍ തുടങ്ങി.
* നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇംഗ്ലീഷില്‍ മാത്രമായിരുന്നു അച്ചടിച്ചിരുന്നത്. 1955-56 വര്‍ഷം മുതല്‍ ഇത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ അച്ചടിക്കാന്‍ തുടങ്ങി.
* സാധാരണയായി രാജ്യത്തിന്റെ ധനമന്ത്രിയാണ് ബജറ്റ് അവതരിപ്പിക്കുക. എന്നാല്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു 1958-1959 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. നെഹ്റുവിന് പുറമെ 1970-71 വര്‍ഷത്തേക്കുള്ള ബജറ്റ് പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധിയും അവതരിപ്പിച്ചു. രാജ്യത്തിന്റെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത കൂടിയായിരുന്നു അവര്‍. ഇന്ദിരാഗാന്ധിയുടെ മകന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ 1987-88 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് സഭയില്‍ അവതരിപ്പിച്ചത് അദ്ദേഹമാണ്.
* 1973-74 വര്‍ഷത്തെ ബജറ്റിനെ രാജ്യത്തിന്റെ 'ബ്ലാക്ക് ബജറ്റ്' എന്നാണ് വിളിക്കുന്നത്. അന്നത്തെ ധനമന്ത്രി യശ്വന്ത് റാവു ബി ചവാനാണ് ഇത് അവതരിപ്പിച്ചത്. ഈ ബജറ്റില്‍ 550 കോടി രൂപയുടെ കമ്മി ഉണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ ബജറ്റ് കമ്മിയായിരുന്നു ഇത്. 1971ലെ പാക്കിസ്ഥാനുമായുള്ള യുദ്ധവും മോശം മണ്‍സൂണും ഈ ബജറ്റിനെ പ്രതികൂലമായി ബാധിച്ചു.
* പി.വി നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ 1991-92 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത് മുന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് ആയിരുന്നു. ഇന്ത്യയുടെ പരിവര്‍ത്തനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ബജറ്റായാണ് ഈ ബജറ്റ് കണക്കാക്കപ്പെടുന്നത്. ഈ ബജറ്റില്‍, വിദേശ നിക്ഷേപം ക്ഷണിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്ത്യന്‍ വിപണി സാമ്പത്തികമായി തുറന്നുകൊടുത്തു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ഇവിടെ നിന്നാണ് ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications











