Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ഭാഗ്യം വിടാതെ കൂടെനില്‍ക്കും; ചൈത്ര നവരാത്രിയില്‍ ഈ വസ്തുക്കള്‍ വീട്ടിലെത്തിക്കൂ
ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലാണ് ചൈത്ര നവരാത്രി ആഘോഷിക്കുന്നത്. മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസങ്ങളിലാണ് ചൈത്രനവരാത്രി വരുന്നത്. ചൈത്ര നവരാത്രി ഹിന്ദു പുതുവര്‍ഷത്തിന്റെ ആരംഭം കൂടിയാണ്. ഇത്തവണ മാര്‍ച്ച് 22 മുതലാണ് ചൈത്ര നവരാത്രി ആരംഭിക്കുന്നത്. മാര്‍ച്ച് 30 വ്യാഴാഴ്ച രാമനവമിയോടെ നവരാത്രി അവസാനിക്കും. ചൈത്ര നവരാത്രിയുടെ ഈ ഒമ്പത് ദിവസങ്ങളില്‍ ദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു.
അതേ സമയം ജ്യോതിഷത്തില്‍ ചൈത്ര നവരാത്രിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. നവരാത്രി കാലത്ത് ചെയ്യുന്ന പ്രതിവിധികള്‍ വളരെ ഫലപ്രദമാണെന്ന് കണക്കാക്കുന്നു. ചൈത്ര നവരാത്രിയില്‍ നിങ്ങളുടെ വീട്ടില്‍ ചില പ്രത്യേക വസ്തുക്കള്‍ വീട്ടിലെത്തിച്ചാല്‍ അത് ഭാഗ്യം നല്‍കുന്നുവെന്ന് പറയപ്പെടുന്നു. ഈ പ്രത്യേക സാധനങ്ങള്‍ കൊണ്ടുവന്നാല്‍ അത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കുന്നതായിരിക്കും. അത്തരം വസ്തുക്കള്‍ ഇതാ.

വെള്ളികൊണ്ടുള്ള വസ്തുക്കള്‍
സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ വെള്ളികൊണ്ട് നിര്‍മിച്ച ഏതെങ്കിലും ഐശ്വര്യമുള്ള വസ്തു കൊണ്ടുവന്ന് ദേവിക്ക് സമര്‍പ്പിക്കുക. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, ഈ ദിവസം വെള്ളിയില്‍ നിര്‍മ്മിച്ച ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹവും വീട്ടില്‍ കൊണ്ടുവരാം.

ശ്രീ യന്ത്രം
ജ്യോതിഷ പ്രകാരം ചൈത്ര നവരാത്രിയില്‍ സ്വര്‍ണ്ണം, വെള്ളി അല്ലെങ്കില്‍ ചെമ്പ് ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ശ്രീ യന്ത്രം വീട്ടില്‍ സ്ഥാപിച്ചാല്‍ അത് വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കും. ഇതിലൂടെ വീട്ടില്‍ ഐശ്വര്യവും പോസിറ്റിവീവ് എനര്‍ജിയും നിലനില്ക്കുകയും ചെയ്യും.

ആനയുടെ പ്രതിമ
ജ്യോതിഷ പ്രകാരം, ചൈത്ര നവരാത്രിയില്‍ പിച്ചള കൊണ്ട് നിര്‍മ്മിച്ച ആന പ്രതിമ വീട്ടില്‍ പ്രതിഷ്ഠിച്ചാല്‍, അത് വീട്ടിലെ തടസ്സങ്ങള്‍ നീക്കുന്നതായിരിക്കും. കൂടാതെ വീട്ടില്‍ എപ്പോഴും ലക്ഷ്മി ദേവിയുടെ കൃപയും നിലനില്ക്കും.

മേക്കപ്പ് സാധനങ്ങള്‍
ജ്യോതിഷ പ്രകാരം, ചൈത്ര നവരാത്രിയില്‍ മേക്കപ്പ് സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍, അത് ദുര്‍ഗാ ദേവിയുടെ അനുഗ്രഹവും ഭാഗ്യവും കൊണ്ടുവരുന്നു. മേക്കപ്പ് വസ്തുക്കള്‍ മറ്റൊരു സ്ത്രീക്കും നല്‍കരുതെന്ന് കൂടി ഓര്‍മ്മിക്കുക.

ഗോമതി ചക്രം
ഗോമതി ചക്രം സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. നവരാത്രി സമയത്ത് ഇത് വീട്ടില്‍ കൊണ്ടുവന്ന് നിങ്ങളുടെ പൂജാമുറിയില്‍ സൂക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ ലക്ഷ്മിയുടെ അനുഗ്രഹം കൊണ്ട് നിങ്ങള്‍ക്ക് പണത്തിന് ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടാകില്ല.

ശംഖുപുഷ്പം
നവരാത്രിയുടെ ആദ്യദിവസം ശംഖ്പുഷ്പത്തിന്റെ വേര് വീട്ടില്‍ കൊണ്ടുവന്ന് ഒരു വെള്ളിപ്പെട്ടിയിലാക്കി നിലവറയില്‍ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടില്‍ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകില്ല.

തുളസി നടുക
നവരാത്രിയില്‍ തുളസി, വാഴ എന്നിവ വീട്ടില്‍ നട്ടുപിടിപ്പിക്കുന്നതും വളരെ നല്ലതാണ്. ഇവ രണ്ടും ദിവസവും പൂജിച്ചാല്‍ വീട്ടില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകില്ല. മയില്‍പ്പീലിയും വളരെ ഐശ്വര്യപ്രദമാണ്.

ചൈത്ര നവരാത്രി പൂജ
ചൈത്ര നവരാത്രി ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് കുളി കഴിഞ്ഞ് പൂര്‍ണ്ണമായ ആചാരങ്ങളോടെ പ്രാര്‍ത്ഥിക്കണം. നവരാത്രിയുടെ ആദ്യ ദിവസമാണ് വ്രതം ആചരിക്കുന്നത്. നിരവധി ഭക്തര്‍ നവരാത്രിയില്‍ ഒമ്പത് ദിവസവും വ്രതമനുഷ്ഠിക്കുന്നു. ഈ ദിവസം കലശത്തില്‍ വെള്ളം നിറച്ച് പൂജാമുറിയില്‍ സൂക്ഷിക്കുന്നു. കലശത്തിന്റെ വായ കെട്ടി അതിനു മുകളില്‍ മാങ്ങയും അശോക ഇലയും ഇട്ട് തേങ്ങ വയ്ക്കുക. അതിനുശേഷം ധൂപവും വിളക്കും കത്തിച്ച് ദുര്‍ഗ്ഗാദേവിക്ക് ആരതിയും പൂജയും ചെയ്യുക.

ചൈത്ര നവരാത്രി പ്രാധാന്യം
ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നതിനാണ് ചൈത്ര നവരാത്രി ഉത്സവം. ഈ ഉത്സവത്തിന്റെ ഓരോ ദിവസവും വ്യത്യസ്ത പ്രാധാന്യമുള്ളതും ദുര്‍ഗ്ഗയുടെ ഒമ്പത് അവതാരങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതുമാണ്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂശ്മാണ്ഡ, സ്കന്ദ മാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് അവ. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്റെ ജനനവുമായി പലരും ഈ ഉത്സവത്തെ ബന്ധപ്പെടുത്തുന്നു. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ഈ ദിവസത്തില്‍ ആഘോഷത്താല്‍ മുഖരിതമാകുന്നു. അദ്ദേഹത്തെ ആരാധിക്കാന്‍ ഈ പുണ്യസ്ഥലങ്ങളില്‍ ഭക്തര്‍ എത്തുന്നു.



Click it and Unblock the Notifications