Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
1000 വര്‍ഷത്തിലേറെ പഴക്കം, 6 ഭൂകമ്പങ്ങളിലും കുലുങ്ങാത്ത കരുത്ത്; ബൃഹദീശ്വര ക്ഷേത്രം ഒരു വിസ്മയം
ഭാരതത്തിലെ ക്ഷേത്രങ്ങള്‍ വെറും ആരാധനാലയങ്ങള്‍ മാത്രമല്ല. കാലത്തിനതീതമായി നിലകൊള്ളുന്ന നിത്യവിസ്മയങ്ങള്‍ കൂടിയാണ്. 1000 വര്‍ഷങ്ങള്‍ക്കിപ്പുറവും കാഴ്ചക്കാരുടെ കണ്ണ് തള്ളിക്കുന്ന രീതിയില്‍ പണിതൊരു ക്ഷേത്രം ദക്ഷിണേന്ത്യയിലുണ്ട്. അതാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം. ഇന്നും കണ്ടുപിടിക്കപ്പെടാത്ത നിരവധി അത്ഭുതങ്ങളുടെയും രഹസ്യങ്ങളുടെയും ഒരു നിര്‍മ്മിതിയാണ് ഈ ശിവക്ഷേത്രം. അറിയപ്പെടാത്ത നിരവധി വാസ്തുവിദ്യാ രഹസ്യങ്ങളുള്ള ലോകത്തിലെ അത്ഭുതങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.
തമിഴ്നാട്ടിലെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്. തഞ്ചാവൂര്‍ ക്ഷേത്രത്തിലെ ഗോപുരത്തിന്റെയോ കലശത്തിന്റെയോ നിഴല്‍ ഭൂമിയില്‍ പതിക്കില്ല എന്നതാണ് മറ്റൊരു ആശ്ചര്യപ്പെടുത്തുന്ന ഘടകം. ദക്ഷിണേന്ത്യയിലെ വാസ്തുവിദ്യാ ശൈലിയുടെ ഉത്തമ ഉദാഹരണമാണ് ഈ ക്ഷേത്രം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രത്തെക്കുറിച്ചുള്ള ചില രസകരമായ വസ്തുതള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

1000 വര്‍ഷം പഴക്കം
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ നഗരത്തിലാണ് പ്രശസ്തമായ ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1000 വര്‍ഷം പഴക്കമുള്ള ബൃഹദീശ്വര ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പൂര്‍ണമായും കരിങ്കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏക ക്ഷേത്രമാണിത്. ബൃഹദീശ്വര ക്ഷേത്രം രാജരാജേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്നു.
13 നിലകളുള്ള ക്ഷേത്രം
ചോള ചക്രവര്‍ത്തിയായ രാജരാജ ചോളന് ഒന്നാമന് സ്വപ്നത്തില്‍ ദിവ്യദര്‍ശനം ലഭിച്ച ശേഷം നിര്‍മ്മിച്ചതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ബൃഹദീശ്വര ക്ഷേത്രം. എഡി 1003-1010 കാലഘട്ടത്തിലാണ് ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് പറയപ്പെടുന്നു. 13 നിലകളുള്ള ഈ ക്ഷേത്രത്തിന്റെ ഉയരം 66 മീറ്ററാണ്.
മറ്റൊരു പേര്
ബൃഹദീശ്വര ക്ഷേത്രത്തിലെ ലിഖിതങ്ങള്‍ അനുസരിച്ച്, ക്ഷേത്രത്തിന്റെ പ്രധാന വാസ്തുശില്പി കുഞ്ചാര്‍ മല്ലന് രാജരാജ പെരുന്തച്ചനായിരുന്നു, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഇപ്പോഴും വാസ്തുവിദ്യാ ജോലികള്‍ ചെയ്യുന്നുണ്ട്. ചോള ഭരണാധികാരികള്‍ ഈ ക്ഷേത്രത്തിന് രാജരാജേശ്വര ക്ഷേത്രം എന്ന് പേരിട്ടു. എന്നാല്‍ തഞ്ചാവൂര്‍ ആക്രമിച്ച മറാത്ത ഭരണാധികാരികളാണ് ഈ ക്ഷേത്രത്തിന് ബൃഹദീശ്വര ക്ഷേത്രം എന്ന് പേരിട്ടത്.

12 അടി ഉയരമുള്ള ശിവലിംഗം
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവനാണ്. പ്രധാന ക്ഷേത്രത്തിനുള്ളില്‍ 12 അടി ഉയരമുള്ള ശിവലിംഗം സ്ഥാപിച്ചിട്ടുണ്ട്. ദ്രാവിഡ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണിത് ഈ ക്ഷേത്രം. പ്രധാന ക്ഷേത്രവും ഗോപുരവും പതിനൊന്നാം നൂറ്റാണ്ടിലേതു തന്നെയാണ്. ക്ഷേത്രത്തിന്റെ മറ്റു ഭാഗങ്ങള്‍ പലതവണ പണിയുകയും നവീകരിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു.
നവീകരണം
മുഗള്‍ ഭരണാധികാരികളുടെ യുദ്ധങ്ങളും ആക്രമണങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും കാരണം ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പിന്നീട്, ഹിന്ദു രാജാക്കന്മാര് ഈ പ്രദേശം വീണ്ടും കീഴടക്കിയപ്പോള്‍, അവര്‍ ഈ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയും മറ്റ് ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. കാര്‍ത്തികേയ ക്ഷേത്രം, പാര്‍വതി അമ്മന്‍ ക്ഷേത്രം, നന്ദിയുടെ വിഗ്രഹം എന്നിവ 16-17 നൂറ്റാണ്ടില്‍ നായക് രാജാക്കന്മാരാണ് നിര്‍മ്മിച്ചത്. സംസ്കൃതത്തിലും തമിഴിലുമായി നിരവധി എപ്പിഗ്രാഫുകളും ക്ഷേത്രത്തില്‍ കൊത്തിവച്ചിട്ടുണ്ട്.
സമ്പൂര്‍ണ ഗ്രാനൈറ്റ് ക്ഷേത്രം
അഷ്ടദിക്പാലക വിഗ്രഹങ്ങളുള്ള ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് ബൃഹദീശ്വര ക്ഷേത്രം. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഗ്രാനൈറ്റ് ക്ഷേത്രമാണ് ബൃഹദീശ്വര ക്ഷേത്രം. ഏകദേശം 60,000 ടണ്‍ ഗ്രാനൈറ്റ് ആണ് ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
താഴികക്കുടത്തിന്റെ നിഴല്‍ പതിക്കില്ല
അതിമനോഹരമായ വാസ്തുവിദ്യാ ശൈലിയുടെ ഒരു അത്ഭുതമാണ് ബൃഹദീശ്വര ക്ഷേത്രം. ക്ഷേത്രത്തിലെ താഴികക്കുടത്തിന്റെ നിഴല്‍ നിലത്ത് വീഴാത്ത വിധത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത 80,000 കിലോഗ്രാം ഭാരമുള്ള ഒരു താഴികക്കുടം ക്ഷേത്രത്തിനു മുകളിലുണ്ട്. 80 ടണ്‍ ഭാരമുള്ള കല്ല് എങ്ങനെയാണ് ക്ഷേത്രത്തിന്റെ മുകളില്‍ എത്തിച്ചത് എന്നത് ഇന്നും ദുരൂഹമായി തുടരുന്നു. 1.6 കിലോമീറ്റര്‍ നീളമുള്ള ഒരു റാംപ് ഉണ്ടാക്കിയാണ് ഇത് പണിതതെന്ന് വിശ്വസിക്കപ്പെടുന്നു.

1,30,000 ടണ്‍ കല്ല്
1,30,000 ടണ്‍ കല്ലാണ് ബൃഹദീശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത്രയും വലിയ ഒരു ക്ഷേത്രം പണിയാന്‍ 7 വര്‍ഷം മാത്രമാണ് എടുത്തത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇങ്ങനെയൊരു ക്ഷേത്രം നിര്‍മ്മിച്ചെടുക്കാന്‍ ഇന്നത്തെക്കാലത്ത് പോലും അസാധ്യമാണ് എന്നതാണ് മറ്റൊരു രസകരമായ കാര്യം.
6 ഭൂകമ്പങ്ങളെ അതിജീവിച്ച ക്ഷേത്രം
ഈ അത്ഭുതകരമായ ക്ഷേത്രം 6 വലിയ ഭൂകമ്പങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ ഇതിന് ഒരു തരത്തിലുമുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ല.
രണ്ടാമത്തെ വലിയ നന്ദി പ്രതിമ
ക്ഷേത്രത്തിനുള്ളിലെ ഗോപുരത്തില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ നന്ദിയുടെ പ്രതിമയും അതുല്യമായ ഒരു അത്ഭുതമാണ്. 16 അടി നീളവും 8.5 അടി വീതിയും 13 അടി ഉയരവുമുള്ള ഈ നന്ദി വിഗ്രഹത്തിന് 20,000 കിലോഗ്രാം ഭാരമുണ്ട്. ഒരു കല്ലില്‍ കൊത്തിയെടുത്തതാണ് വിഗ്രഹം എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നന്ദി പ്രതിമയാണിത്.
കല്ലിന്റെ രഹസ്യം
ബൃഹദീശ്വര ക്ഷേത്രത്തിന്റെ ഭൂരിഭാഗവും കട്ടിയുള്ള കരിങ്കല്ല് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, ബാക്കി ഭാഗം മണല്‍ക്കല്ലുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാനൈറ്റ് കല്ലിന്റെ ഏറ്റവും അടുത്തുള്ള ഉറവിടം ക്ഷേത്രത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ്. ഇത്രയും വലിപ്പവും കനവുമുള്ള കല്ലുകള്‍ എങ്ങനെയാണ് ഇത്രയും ദൂരെ നിന്ന് ക്ഷേത്രത്തിന്റെ നിര്‍മ്മാണ സ്ഥലത്തേക്ക് കൊണ്ടുവന്നത് എന്നതിന് ഇന്നും ആര്‍ക്കും ഉത്തരം ഇല്ല.
രാജാവിന്റെ ദാനം
ബൃഹദീശ്വര ക്ഷേത്രത്തിലെ നിത്യവിളക്കുകള്ക്കുള്ള നെയ്യ് തടസ്സമില്ലാതെ ലഭിക്കുന്നതിനായി രാജരാജ ചോള ചക്രവര്‍ത്തി 4000 പശുക്കള്‍, 7000 ആട്, 30 എരുമകള്‍, 2500 ഏക്കര്‍ ഭൂമി എന്നിവ ക്ഷേത്രത്തിന് സംഭാവന നല്‍കിയതായി ക്ഷേത്രത്തിലെ ലിഖിതങ്ങള്‍ കാണിക്കുന്നുണ്ട്. ക്ഷേത്രസംവിധാനം സുഗമമായി നടത്തുന്നതിന് 192 ജീവനക്കാരെയും നിയമിച്ചതായി പറയുന്നു.



Click it and Unblock the Notifications
