Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
പറയുന്നത് മുഴുവന്‍ പച്ചക്കള്ളം: ഒറ്റനോട്ടം കൊണ്ട് മനസ്സിലാക്കാം, പ്രത്യേകിച്ച് ഇവര്‍ക്ക്
കള്ളം പറയുക, കള്ളം ചെയ്യുക ഇത് രണ്ടും എത്രയൊക്കെ ന്യായീകരിച്ചാലും അത്ര നല്ല സ്വഭാവമായല്ല കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കള്ളത്തരത്തിന് ഒരു തരത്തിലുള്ള പ്രമോഷനും നല്‍കേണ്ടതില്ല എന്നതാണ് സത്യം. പലപ്പോഴും കള്ളം പറയുമ്പോള്‍ നാം മറച്ച് വെക്കുന്ന ചില കാര്യങ്ങളുണ്ട്. അത് പിന്നീട് അറിയുമ്പോള്‍ ഉണ്ടാക്കുന്ന അത്ര പുകിലൊന്നും കൃത്യസമയത്ത് സത്യം പറയുന്നത് വഴി ഉണ്ടാവുന്നില്ല. ഒരു കള്ളത്തെ മറച്ച് വെക്കാനായി ഒന്നിന് പുറകേ ഒന്നായി കള്ളങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരിക്കേണ്ട അവസ്ഥയുണ്ടാവുന്നു.
എന്നാല്‍ കള്ളം പറച്ചില് സ്ഥിരമാക്കിയ ഒരുവ്യക്തി പോലും പറയുന്നത് കള്ളമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവരുടെ ശരീരഭാഷ തന്നെ ഏറ്റവും വലിയ തെളിവാണ്. നമ്മള് എത്രയൊക്കെ ഒളിപ്പിച്ച് വെച്ചാലും പലപ്പോഴും പുറമേക്ക് വരുന്ന ചില ശരീരഭാഷകളുണ്ട്. അത് സൂചിപ്പിക്കുന്നത് തന്നെ പലപ്പോഴും നിങ്ങള്‍ പറയുന്നത് കള്ളമാണ് എന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാവുന്നതാണ്. സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള കണ്ടന്റ് ക്രിയേറ്റര്‍ അഡ്രിയാനെ കാര്‍ട്ടര്‍ ആണ് ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത്.

സ്വഭാവത്തിലെ മാറ്റം
പലപ്പോഴും സ്വഭാവത്തിലുണ്ടാവുന്ന മാറ്റം തന്നെയാണ് ആദ്യത്തെ കാര്യം. പലപ്പോഴും ഇവര്‍ക്ക് സംസാരത്തില്‍ ഒരു വിറ വരുന്നു, എത്രയൊക്കെ ശ്രദ്ധിച്ച് സംസാരിച്ചാലും ഈ വിറ ഇല്ലാതാക്കാന്‍ സാധിക്കുന്നില്ല. എന്ന് മാത്രമല്ല ഇത് പലപ്പോഴും പെട്ടെന്ന് മനസ്സിലാക്കുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി നിങ്ങള്‍ പറയുന്നത് നുണയാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു.
മുഖത്തെ ഭാവങ്ങള്‍
മുഖത്തെ ഭാവങ്ങള്‍ പലപ്പോഴും നുണ പറയുന്ന വ്യക്തിയില്‍ മാറി മറിഞ്ഞ് വരുന്നു. നിങ്ങള്‍ പറയുന്നതുമായി പലപ്പോഴും മുഖത്തുണ്ടാവുന്ന ഭാവങ്ങള്‍ പൊരുത്തപ്പെടണം എന്നില്ല. ഉദാഹരണത്തിന് ഭയപ്പെട്ടു എന്ന് പറയുമ്പോള്‍ അതുമായി യാതൊരു വിധത്തിലുള്ള ഭാവവും മുഖത്ത് വരുന്നില്ലെങ്കില്‍ അവര്‍ പറയുന്നത് കള്ളമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. വികാരങ്ങളും പറയുന്ന കാര്യങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ അതില്‍ നിന്ന് മനസ്സിലാക്കാം അവര്‍ പറയുന്നത് കള്ളമാണെന്ന്.
കണ്ണ് ചിമ്മുന്നത്
സാധാരണ നമ്മളെല്ലാവരും കണ്ണ് ചിമ്മുന്നു. എന്നാല്‍ സംസാരിക്കുമ്പോള്‍ ഒരു വ്യക്തി തുടര്‍ച്ചയായി കണ്ണു ചിമ്മുന്നുണ്ടെങ്കില് അവര്‍ പറയുന്നത് കള്ളമാണെന്ന് മനസ്സിലാക്കാം. കാരണം നമുക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാതിരിക്കുമ്പോള്‍ അതിനെ മറികടക്കുന്നതിന് വേണ്ടിയാണ് പലപ്പോഴും ശരീരഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഇത് പലരിലും കണ്ണ് ചിമ്മുന്നതുമായി ബന്ധപ്പെട്ടാണ് ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങള്‍ ഓര്‍ത്തിരുന്നാല്‍ അവര്‍ പറയുന്നത് കള്ളമാണോ സത്യമാണോ എന്ന് മനസ്സിലാക്കാം. എന്നാല്‍ കണ്ണ് അമിതമായി ചിമ്മുന്ന എല്ലാവരും കള്ളം പറയുന്നു എന്ന് അര്‍ത്ഥമില്ല. പലപ്പോഴും അത് സമ്മര്‍ദ്ദത്തിന്റെ കൂടെ ലക്ഷണമാവാം.
കൈകള്‍ കെട്ടി നില്‍ക്കുന്നത്
കൈകള്‍ കെട്ടി നില്‍ക്കുന്നത് എപ്പോഴും കള്ളം പറയുന്നതിന്റെ ലക്ഷണമാണെന്ന് മാത്രം പറയാന്‍ സാധിക്കുകയില്ല. പക്ഷേ കള്ളം പറയുന്നവരും ഇത്തരത്തില്‍ തന്നെ ചെയ്യുന്ന ഒരു ശരീരഭാഷ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ചാല്‍ ആ വ്യക്തി പറയുന്നത് കള്ളമാണോ സത്യമാണോ എന്ന് നമുക്ക് മനസ്സിലാവും. ശരീര ചേഷ്ട തന്നെയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇത്രയും കാര്യങ്ങളാണ് ഒരു വ്യക്തി കള്ളം പറയുകയാണോ സത്യമാണോ പറയുന്നത് എന്നറിയാന്‍ സഹായിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications