Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുജ്ജന്മ ബന്ധത്തില് പൂര്ത്തിയാകാതെ പോയ ചില രഹസ്യങ്ങള് ഈ 10 മറുക് പറയും
ജന്മനാ ആളുകളില് മറുകുണ്ടാവും, ചിലതെല്ലാം സാധാരണവും ചിലതെല്ലാം അസാധാരണവുമായിരിക്കും. ജന്മനാ ഉള്ള മറുകുകള് എപ്പോഴും ആളുകളില് കൗതുകമുണര്ത്തുന്നു. പലപ്പോഴും അവ നിങ്ങളുടെ മുജ്ജന്മത്തെ സൂചിപ്പിക്കുന്നാണ് എന്നാണ് പറയുന്നത്. അത്ഭുതങ്ങളെയും കെട്ടുകഥകളേയും എപ്പോഴും ചേര്ത്ത് പിടിക്കുന്നവരില് ചിലര് ഇന്നും നമുക്കൊപ്പമുണ്ട്.
അത്തരത്തില് നമ്മുടെ ശരീരത്തില് പതിഞ്ഞ മറുകുകള്ക്കും ചില രഹസ്യങ്ങള് നമ്മളെക്കുറിച്ച് പറയാന് സാധിക്കും എന്നാണ് പലരും പറയുന്നതും. ശരീരത്തില് കൗതുകകരമായ പത്ത് മറുകുകളും അവയുടെ സ്ഥാനവും എന്താണ് കഴിഞ്ഞ ജന്മത്തെക്കുറിച്ചും ഈ ജന്മത്തിലെ നിയോഗത്തെക്കുറിച്ചും പറയുന്നത് എന്ന് നോക്കാം.

തോളിലെ മറുക്
നിങ്ങളുടെ തോളില് കാണപ്പെടുന്ന മറുകുകള് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ ഉത്തരവാദിത്വത്തെക്കുറിച്ചും കഠിനാധ്വാനത്തിനെക്കുറിച്ചും സൂചിപ്പിക്കുന്നു. ഇവര്ക്ക് ജീവിതത്തെ എങ്ങനെ ബാലന്സ് നിലനിര്ത്തി മുന്നോട്ട് കൊണ്ട് പോവണം എന്നതിനെക്കുറിച്ച് ഇവര് കൃത്യമായി പ്ലാന് ചെയ്യുന്നു.
നെറ്റിയിലെ മറുക്
നെറ്റിയിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള് കഴിഞ്ഞ ജന്മത്തില് ഒരു നേതാവോ അല്ലെങ്കില് ആത്മീയമായ ഒരു വഴികാട്ടിയോ ആയിരിക്കാം എന്നതാണ്. അത് മാത്രമല്ല ആളുകളെ മനസ്സിലാക്കുന്നതിന് വേണ്ടി ഇവര്ക്ക് പ്രത്യേക കഴിവാണ് ഉള്ളത്.
പുറത്തെ മറുക്
നിങ്ങളുടെ പുറത്തെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് ജീവിതത്തില് ഒരു വഞ്ചനയുണ്ടായിരുന്നു എന്നതാണ് സത്യം. ഇത് കൂടാതെ അടുത്ത സുഹൃത്തുക്കളില് നിന്നോ ബന്ധുക്കളില് നിന്നോ നിങ്ങളെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങളും സംഭവിച്ചിരിക്കാം. ഇത് മുന്നോട്ടുള്ള ജീവിതത്തില് മികച്ച മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നതും.
പാദത്തിലെ മറുക്
പാദങ്ങളില് ഉള്ള മറുക് സൂചിപ്പിക്കുന്നത് നിങ്ങള് കഴിഞ്ഞ ജന്മത്തില് അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ഒരു വ്യക്തിയാണ് എന്നതാണ്. മാത്രമല്ല ഇവര്ക്ക് ചുറ്റിക്കറങ്ങുന്നതിനുള്ള ആഗ്രഹം ഈ ജന്മത്തില് വളരെ കൂടുതലായിരിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നതും.
ഹൃദയത്തിന് അടുത്തായി മറുക്
നിങ്ങളുടെ ഹൃദയത്തിന് അടുത്തായി മറുകുണ്ടെങ്കില് അത് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങള് പ്രണയത്തില് അഗാധമായി വിശ്വസിച്ചിരുന്നു എ്ന്നതാണ്. കൂടാതെ നിങ്ങള്ക്ക് ഈ ജന്മം പ്രണയം വളരെയധികം സ്ങ്കീര്ണമാകും എന്നും ഇത് അര്ത്ഥമാക്കുന്നു.
കൈയ്യിലെ മറുകുകള്
കൈകളില് കാണപ്പെടുന്ന മറുകുകള് സൂചിപ്പിക്കുന്നത് നിങ്ങള് വളരെയധികം കരകൗശല വിദഗ്ധരായിരിക്കും എന്നതാണ്. കൂടാതെ ഇത്തരം അടയാളങ്ങള് ഈ ജന്മത്തില് കരകൗശല വൈദഗ്ധ്യത്തെയും സൂചിപ്പിക്കുന്നു.
വയറിന് മുകളിലെ മറുക്
വയറിന് മുകളിലുള്ള മറുക് സൂചിപ്പിക്കുന്നത് നിങ്ങള് വളരെയധികം സമ്പത്തിന് ഉടമകളായിരുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ഈ ജന്മത്തില് ഇവര്ക്ക് ആഗ്രഹങ്ങള് പൂര്ത്തീകരിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും മുജ്ജന്മത്തിലെ ഓര്മ്മപ്പെടുത്തലായി ഈ മറുക് നിലനില്ക്കാം.
നെഞ്ചിലെ മറുക്
നിങ്ങളുടെ നെഞ്ചിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള് കഴിഞ്ഞ ജന്മത്തില് പരിചാരകരോ അല്ലെങ്കില് സംരക്ഷകരോ ആയിരുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ഈ ജന്മത്തിലും അവര്ക്ക് സ്വാഭാവിക പരിചാരക സ്വഭാവം ഉണ്ടെന്നാണ്.
കഴുത്തിലെ മറുക്
കഴുത്തിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് കഴിഞ്ഞ ജന്മത്തില് മറക്കാനാവാത്ത ഒരു അപമാനം ഉണ്ടായി എന്നതാണ്. എന്നാല് ഇത് കൂടാതെ മുന്നോട്ട് പോവുന്നത് വഴി ഈ ജന്മം അതിനെ അതിജീവിക്കാന് സാധിക്കുന്നു എന്നും അടയാളപ്പെടുത്തുന്നു. പലപ്പോഴും മുന്നോട്ട് ജീവിക്കുന്നതിനുള്ള ഒരു ഊര്ജ്ജമായി അതിനെ കണക്കാക്കാം.
തലയിലെ മറുക്
നിങ്ങളുടെ തലയിലൊരു മറുകുണ്ടെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള് വളരെ ആത്മീയമായി ചിന്തിച്ചിരുന്ന ഒരു വ്യക്തിയായിരുന്നിരിക്കാം എന്നതാണ്. അതുകൊണ്ട് തന്നെ ഈ ജന്മം ഇവര്ക്ക് കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതിനും അതിനെ വിശകലനം ചെയ്യുന്നതിനും സാധിക്കും എന്നതാണ്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
