Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
'പണക്കാരാകുന്നതിനുള്ള ആദ്യപടി'; അനുഭവം പങ്കുവെച്ച് ശതകോടീശ്വരന്‍, കേട്ടാല്‍ നിങ്ങളും തുടങ്ങും
First Step to Be Rich: സമ്പന്നരാകുക എന്നത് പലരുടെയും സ്വപ്നമാണ്. കാരണം ജീവിതത്തില്‍ പണത്തിനായി ബുദ്ധിമുട്ട് നേരിട്ടിട്ടുള്ളവര്‍ എന്നെങ്കിലും പണത്തിനായി ആധി പിടിക്കാത്ത ഒരു സമയമുണ്ടായെങ്കില് എന്ന് ആഗ്രഹിക്കും. അമേരിക്കന്‍ ശതകോടീശ്വരനും ടെലിവിഷന്‍ താരവുമായ മാര്‍ക് ക്യൂബന്‍ കഴിഞ്ഞിടെ സമ്പന്നതയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് ചില വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. സമ്പന്നതയിലേക്കുള്ള യാത്ര തുടങ്ങുന്നത് ഒരു ചെറിയ ശീലത്തിലൂടെയാണെന്നാണ് അദ്ദേഹം പറയുന്നത്.

ആ ചെറിയ ശീലം
അമേരിക്കന്‍ സംരംഭകനും എന്‍ബിഎയുടെ ഡള്ളാസ് മവെറിക്സ്, 2928 എന്റെര്ടെയ്ന്മെന്റ് എന്നിവയുടെ ഉടമയാണ് മാര്‍ക് ക്യൂബന്‍. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്നതിന് ജീവിതത്തില്‍, പ്രത്യേകിച്ച് നിത്യജീവിതത്തില്‍ ഏറ്റവുമധികം വേണ്ട ഒരു ശീലം ത്യാഗം ആണെന്നാണ് 66കാരനായ മാര്‍ക് ക്യൂബന്‍ തന്റെ ബ്ലോഗില്‍ പറയുന്നത്.
എങ്ങനെ പണക്കാരാകാം എന്നതിനെ കുറിച്ച് 2011-ല്‍ മാര്‍ക് ക്യൂബന്‍ ഒരു പുസ്തകം എഴുതിയിരുന്നു. അഞ്ചുപേര്‍ക്കൊപ്പം ഒരു മുറി പങ്കിട്ട് നിലത്ത് കിടന്ന് ഉറങ്ങിയിരുന്ന അവസ്ഥയില്‍ നിന്നും ഫോബ്സിന്റെ ലോക കോടീശ്വരരുടെ പട്ടികയില്‍ എത്തിയ യാത്രയെ കുറിച്ചായിരുന്നു ആ പുസ്തകത്തില്‍ അദ്ദേഹം പറഞ്ഞത്. പണക്കാരാകുക എന്നതിനേക്കാള്‍ ആള്ക്കാര് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് എങ്ങനെ പണക്കാരാകാം എന്നതാണെന്ന് ക്യൂബന്‍ പറയുന്നു.
പവര്‍ഫുളാണ് ആ ശീലം
പണക്കാരാകുന്നതിന് ഒരു എളുപ്പവഴിയും ഇല്ല. കൃത്യമായ ഒരു രൂപരേഖയോ കര്‍മ്മപദ്ധതിയോ അതിനില്ല. തുടക്കത്തില്‍ ഒരേയൊരു കാര്യം മാത്രമേ നോക്കാനുള്ളു, സമ്പാദ്യം വളര്‍ത്തുക, കഴിയുന്നത്ര പണം സമ്പാദ്യമാക്കി മാറ്റുക. എല്ലാവരും പറയുന്ന ഒരു കാര്യമാണെങ്കിലും,അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ക്യൂബന്‍ ഓര്‍മ്മിപ്പിക്കുന്നു. ഒരു കാപ്പി കുടിക്കുന്നതിന് പകരം വെറുംവെള്ളം കുടിക്കാന്‍ തയ്യാറാകണം, മക്ഡോണള്‍ഡ്സില്‍ കഴിക്കാന്‍ പോകുന്നതിന് പകരം മക്രോണിയും ചീസും കഴിക്കണം. നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഒരാളാണെങ്കില്‍, നിങ്ങള്‍ക്ക് ധനികനാകേണ്ട എന്നാണ് അത് സൂചിപ്പിക്കുന്നത്. പണക്കാരാകുന്നതിന് ആദ്യം വേണ്ടത് അച്ചടക്കമാണ്. ശരിക്കും പണക്കാരാന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ അച്ചടക്കം കണ്ടത്തേണ്ടതുണ്ട്.
സമ്പാദ്യം കൂടാന്‍ എന്തുചെയ്യണം
ബാങ്ക് ബാലന്‍സ് കൂടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ക്യൂബന്‍ വളരെ വിലപ്പെട്ട ഒരു ഉപദേശവും പങ്കുവെക്കുന്നുണ്ട്. വളരെ വിവേകത്തോടെയും കരുതലോടെയും പണം ചിലവഴിക്കുക എന്നതാണ് സമ്പാദ്യം വളര്‍ത്തുന്നതിലെ സുവര്‍ണ്ണ നിയമം. സ്മാര്‍ട്ട് ആയി ഷോപ്പിംഗ് നടത്തുന്നതാണ് പണക്കാരാകുന്നതിനുള്ള ആദ്യപടിയെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.
നിരവധി ത്യാഗങ്ങള്‍ ഇതിനായി വേണ്ടിവരും, പ്രത്യേകിച്ച് കുടുംബങ്ങള്‍ക്ക്. എല്ലാവര്ക്കും ഉപയോഗമാകാത്ത ചിലത് വേണ്ടെന്ന് വെക്കേണ്ടിവരും, പ്രത്യേകിച്ച് കുടുംബമുള്ളവര്‍ക്ക്. പക്ഷേ എത്ര പണം കരുതിവെക്കാമോ അത്രയും കരുതിവെക്കുക. അത് ആറുമാസത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കുക. കയ്യില്‍ പണം ഉണ്ടായിരിക്കുക എന്നതും പണക്കാരാകുന്നതിനെ ആദ്യപടിയാണ്. വാര്‍ധക്യത്തിലേക്കല്ല നിങ്ങള്‍ പണം കരുതിവെക്കുന്നത്, ആവശ്യസമയത്ത് ഉപയോഗിക്കുന്നതിന് വേണ്ടിയാണെന്ന് ക്യൂബന്‍ അടിവരയിട്ട് പറയുന്നു.
സമ്പാദ്യം കൂടുമ്പോള്‍ അതില്‍ മിടുക്കരാകുമ്പോള്‍ വിവാഹം കഴിക്കുകയും ഒരു ജോലി നേടുകയും ചെയ്യുക. സ്വപ്നം കണ്ട ജോലി ആദ്യം തന്നെ ലഭിക്കണമെന്നില്ല. ക്ലര്‍ക്ക് ആയാലും, സെയില്‍സ് ആയാലും പക്ഷേ വിപണിയുടെയും ജോലി ചെയ്യുന്ന മേഖലയുടെയും സ്വഭാവം പഠിക്കുക. അക്കാദമിക വിദ്യാഭ്യാസത്തേക്കാള്‍ പണക്കാരാന് സഹായിക്കുക അനുഭവത്തിലൂടെ ലഭിക്കുന്ന അറിവാണെന്ന് ക്യൂബന്‍ പറയുന്നു. ഒഴിവുസമയം കിട്ടുമ്പോഴെല്ലാം ബിസിനസി പഠിക്കുക. വ്യാപാര മേളകളില്‍ പങ്കെടുക്കുകയും അത്തരം മാസികകള്‍ വായിക്കുകയും ആ രംഗത്തുള്ളവരുമായി സംവദിക്കുകയും ചെയ്യുക.
ക്ഷമ അത്യാവശ്യം
ധനികരാകുന്നതിനുള്ള യാത്ര അക്ഷമരായവര്ക്കും തിടുക്കമുള്ളവര്ക്കും പറഞ്ഞിട്ടുള്ള കാര്യമല്ലെന്ന് ക്യൂബന്‍ മുന്നറിയിപ്പ് നല്കുന്നു. ജദിവസങ്ങള് എടുത്തല്ല ഒരാള്‍ ധനികരാകുന്നത്, മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടിവന്നേക്കാം. ചിലപ്പോള്‍ ദശാബ്ദങ്ങള്‍ വേണ്ടിവന്നേക്കാം. പണക്കാരാകുക എന്നത് ഹ്രസ്വകാല പദ്ധതിയല്ലെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് അദ്ദേഹം ബ്ലോഗ് അവസാനിപ്പിക്കുന്നത്.



Click it and Unblock the Notifications
