Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
പ്രപഞ്ചത്തില്‍ നമ്മള് തനിച്ചോ? ജീവന്റെ കണികകള്‍ സൗരയൂഥത്തില്‍ ഇവിടെയെല്ലാം
നമ്മുടെ സൗരയൂഥത്തില്‍ ജീവന്റെ കണികകള്‍ മറ്റ് ഗ്രഹങ്ങളില്‍ കണ്ടെത്തുന്നതിനുള്ള നിരന്തര പരിശ്രമത്തിലാണ് ശാസ്ത്രഞ്ജര്‍. ഭൂമിക്കപ്പുറത്ത് ജീവന്റെ സ്വാധീനം കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പഠന ഫലം അനുസരിച്ച് ഭൂമിക്കപ്പുറത്ത് ജീവനെ കണ്ടെത്താനുള്ള ശ്രമം ചെറിയ ഒരു പരിധി വരെ വിജയിച്ചു എന്ന് നമുക്ക് പറയാന്‍ സാധിക്കും.
പ്രപഞ്ചത്തില്‍ നമ്മള് തനിച്ചാണോ എന്നത് പലപ്പോഴും ആശങ്കയോടെ കാണുന്ന ഒരു ചോദ്യമാണ്. എട്ട് ഗ്രഹങ്ങളും അവയുടെ എല്ലാം ഉപഗ്രഹങ്ങളും കുള്ളന്‍ ഗ്രഹങ്ങളും ഉല്‍ക്കകളും വാല്‍നക്ഷത്രങ്ങളും എല്ലാം അടങ്ങുന്നതിനെയാണ് സൗരയൂഥം എന്ന് പറയുന്നത്. ഈ പ്രപഞ്ചത്തില്‍ ജീവന്റെ കണികകള്‍ എവിടെയെല്ലാം ഉണ്ടെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

യൂറോപ്പ
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ ഒന്നാണ് യൂറോപ്പ. അന്യഗ്രഹ ജീവികള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിന് പ്രധാനമായും ശാസ്ത്രഞ്ജര്‍ പഠനവിധേയമാക്കിയ ഒരു ഗ്രഹമാണ് യൂറോപ്പ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ഉപഗ്രഹത്തിന്റെ പുറം ഭാഗത്ത് അടിയിലായി ദ്രാവകം കണ്ടെത്തിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു വലിയ സമുദ്രം തന്നെയാണ് ഉള്ളത് എന്ന് പല പഠനങ്ങളില്‍ നിന്നും വ്യക്തമാവുന്നു. ഈ ഭൂഗര്‍ഭ സമുദ്രത്തിന് സൂക്ഷ്മജീവികളുടെ ജീവന് നിലനിര്‍ത്താന്‍ കഴിയും എന്നാണ് ശാസ്ത്രലോകം കരുതുന്നത്.
നാസയുടെ പഠനം
നാസയുടെ ഇനി വരാനിരിക്കുന്ന യൂറോപ്പ ക്ലിപ്പര്‍ ദൗത്യഫലമായി ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിന് സാധിക്കും. യൂറോപ്പയുടെ ഐസ് ഷെല്ലിന്റെയും ഭൂഗര്‍ഭ സമുദ്രത്തിന്റെയും വിശദമായ നിരീക്ഷണം ഈ ദൗത്യത്തിലെ പ്രധാന കാര്യങ്ങളാണ്. ജീവന്റെ അടയാളങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് അടുത്ത ലക്ഷ്യം.
ചൊവ്വ
ജീവന്റെ സാധ്യതയെക്കുറിച്ച് പറയുമ്പോള്‍ ചൊവ്വയെയാണ് ആദ്യം പല ശാസ്ത്രഞ്ജരും ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തില്‍ ദ്രാവക ജലം ഉണ്ടായിരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല ഈ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ആഴത്തില്‍ പര്യവേഷണം നടത്തുന്നതിനും ശാസ്ത്രലോകം കാത്തിരിക്കുകയാണ്. കൂടാതെ അതോടൊപ്പം സൂക്ഷ്മജീവികളെക്കുറിച്ചും ജീവനെക്കുറിച്ചും കാര്യങ്ങള്‍ പഠനവിധേയമാക്കുന്നു.
എന്‍സെലാഡസ്
കൗതുകകരമായ സാധ്യതകളുള്ള മറ്റൊരു ഉപഗ്രഹമാണ് എന്‍സെലാഡസ്. ഇത് ശനിയുടെ ഉപഗ്രഹമായാണ് കണക്കാക്കുന്നത്. ഈ ഉപഗ്രഹത്തില്‍ ഭൂഗര്ഭസമുദ്രമുണ്ട് എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ഈ ഉപഗ്രഹത്തില്‍ ബഹിരാകാശത്തേക്ക് ജലബാഷ്പവും ഓര്‍ഗാനിക് തന്മാത്രകളും വിതറുന്ന ഗെയ്സറുകളുണ്ട് എന്നും പഠനം സൂചിപ്പിക്കുന്നു. ഇതില്‍ ജീവന് നിലനിര്‍ത്തുന്നതിന് ആവശ്യമായ എല്ലാ ചേരുവകളും ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഭാവിയില്‍ ജീവന് ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി നിരവധി പഠനങ്ങള്‍ അനിവാര്യമായി വരും.
ടൈറ്റന്
കട്ടിയുള്ള അന്തരീക്ഷവും ദ്രാവക മീഥേന്‍, ഈഥെയ്ന്‍ എന്നിവയുടെ ഉപരിതല തടാകങ്ങളുമാണ് ടൈറ്റനെ വ്യത്യസ്തമാക്കുന്നത്. ഭൂമിയില്‍ നിന്ന് വ്യത്യസ്തമായ അന്തരീക്ഷമാണ് ഉള്ളതെങ്കിലു്ം ജീവന് നിലനിര്‍ത്തുന്നതിന് സാധിക്കുന്ന തരത്തിലുള്ള അന്തീക്ഷം ഉണ്ടെന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് വേണ്ടി ഡ്രാഗണ്‍ഫ്ലൈ ദൗത്യം ടൈറ്റന്റെ ഉപരിതലവും അന്തരീക്ഷവും പര്യവേക്ഷണം ചെയ്യും.
ഗാനിമീഡ്
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ ഒന്നാണ് ഗാനിമീഡ്. ജീവന്റെ കണികകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെ ഈ ഗ്രഹത്തില്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ ഉപഗ്രഹത്തിന് ചുറ്റും ഒരു കാന്തിക ക്ഷേത്രമുണ്ട്. അത് മാത്രമല്ല മഞ്ഞുമൂടിയ അന്തരീക്ഷത്തിന് താഴെ ഒരു സമുദ്രവും ഉണ്ടായിരിക്കുന്നതിനുള്ള സാധ്യതയെ പഠനങ്ങള്‍ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യാന്‍ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











