Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
അന്യഗ്രഹജീവികളുടെ കേന്ദ്രമോ ബര്‍മുഡ ട്രയാംഗിള്‍? ഒളിഞ്ഞിരിക്കുന്ന ആ നിഗൂഢ രഹസ്യം
Bermuda Triangle Mystery: ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലങ്ങളില്‍ ഒന്നായ ബര്‍മുഡ ട്രയാംഗിളിനെക്കുറിച്ച് കേട്ടിട്ടില്ലേ? കപ്പലുകളുടെ പേടി സ്വപ്നമാണ് ഈ പാത. ഇതുവഴി കടന്നുപോകുന്ന കപ്പലുകളെല്ലാം അപ്രത്യക്ഷമാകുന്നതായി പറയപ്പെടുന്നു. കടലിലെ അദൃശ്യ ശക്തിയുള്ള ഈ സ്ഥലം കപ്പലുകളെ ചുഴിയിലേക്ക് വലിച്ചെടുക്കുന്നു. കപ്പല്‍ മാത്രമല്ല ഇതിന് മുകളിലൂടെ പറക്കുന്ന കപ്പലുകള്‍ക്കും രക്ഷയില്ല. കഴിഞ്ഞ 100 വര്‍ഷത്തെ ചരിത്രത്തില്‍ ബര്‍മുഡ ട്രയാംഗിളിന് മുകളിലൂടെ പറന്ന ഏകദേശം 75 ഓളം വിമാനങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. ആയിരത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തു.
ഈ പ്രദേശം പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒരു ചര്‍ച്ചാവിഷയമാണ്. പല ശാസ്ത്രജ്ഞരും ഇതിന്റെ കാരണം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ബെര്‍മുഡ ട്രയാംഗിള്‍? ഈ പ്രദേശം എവിടെയാണ്? എന്തുകൊണ്ടാണ് ഇത് വളരെ നിഗൂഢമായി കണക്കാക്കുന്നത്?.. ശാസ്ത്രജ്ഞര്‍ അതിന്റെ രഹസ്യം ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നു. അത് എന്താണെന്ന് നമുക്ക് നോക്കാം.(mystery behind bermuda triangle)

എന്താണ് ബെര്‍മുഡ ട്രയാംഗിള്‍
ബെര്‍മുഡയ്ക്ക് സമീപമുള്ള വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെര്‍മുഡ ട്രയാംഗിള്‍. ബര്‍മുഡ ട്രയാംഗിള്‍ മറ്റ് പല പേരുകളിലും അറിയപ്പെടുന്നു. ഹോഡൂ സീ, ഡെവിള്‍സ് ട്രയാംഗിള്‍, ലിംബോ ഓഫ് ദി ലോസ്റ്റ് എന്നിങ്ങനെയാണത്. ഓസ്ട്രേലിയയുടെ വിദേശ മേഖലയാണിത്. ക്രിസ്റ്റഫര്‍ കൊളംബസാണ് ഈ സ്ഥലത്തെക്കുറിച്ച് ആദ്യമായി ലോകത്തിന് വിവരം നല്‍കിയത്. ഈ പ്രദേശം അന്യഗ്രഹജീവികളുടെ താവളത്തിലേക്കുള്ള വഴിയാണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്നുമുതല്‍ ഇന്നുവരെ ഈ സ്ഥലം ഒരു നിഗൂഢ രഹസ്യമായി തുടരുന്നു.
അറ്റ്ലാന്റിക് സമുദ്രത്തിന്റെ 7 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഭാഗമാണ് ബര്‍മുഡ ട്രയാംഗിള്‍. ഇതിന്റെ ആകൃതി ത്രികോണാകൃതിയിലാണെന്ന് പറയപ്പെടുന്നു. അതിനാലാണ് ഈ പേര് വന്നത്. എന്നിരുന്നാലും, അതിന്റെ വലിപ്പം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിരവധി അനിഷ്ട സംഭവങ്ങള്‍ ഇവിടെ നടക്കുന്നതിനാല്‍, ഇതിനെ ഡെവിള്‍സ് ട്രയാംഗിള്‍ എന്നും വിളിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി കപ്പലുകള്‍ ഇവിടെ കാണാതായിട്ടുണ്ട്. ഈ പ്രദേശത്ത് ഒരു വലിയ ചുഴിയുണ്ടെന്ന് ചിലര്‍ അവകാശപ്പെടുന്നു, കപ്പലുകളുടെ തിരോധാനത്തിന് കാരണം അന്യഗ്രഹജീവികളാകാമെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു.
എന്തുകൊണ്ടാണ് ഇതില്‍ക്കൂടെ കടന്നുപോകുന്ന കപ്പലുകള്‍ അപ്രത്യക്ഷമാകുന്നത് എന്നതിനെക്കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. എന്നിരുന്നാലും ഇതിന് കൃത്യമായ കാരണങ്ങളൊന്നും ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ക്ക് കാരണം ഇവിടുത്തെ കാലാവസ്ഥയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരു കപ്പല്‍ ഈ കാറ്റില്പെട്ടാല് അതിന്റെ സന്തുലിതാവസ്ഥ തകരാറിലാവുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു. ഭാരമേറിയ വസ്തുക്കളെപ്പോലും വലിച്ചെറിയാന്‍ കഴിവുള്ള ഏതോ അദൃശ്യശക്തി ഇവിടെയുണ്ടെന്ന് സാധാരണക്കാര്‍ വിശ്വസിക്കുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചില ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ബര്‍മുഡ ട്രയാംഗിളിലേക്ക് ഭാരമുള്ള വസ്തുക്കളെ വലിച്ചെറിയാനുള്ള ശക്തി ഇവിടത്തെ മേഘങ്ങളില്‍ രൂപപ്പെടുന്ന ഷഡ്ഭുജാകൃതിയില്‍ നിന്നാണ്. ഇതാണ് അപകടങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു. മേഘങ്ങളും ശക്തമായ കാറ്റും കൊണ്ട് കപ്പലുകള്‍ ആടിയുലഞ്ഞ് മറിഞ്ഞ് കടലിന്റെ ആഴത്തിലേക്ക് പോകുന്നു.
പുതിയ ഗവേഷണത്തില്‍ പറയുന്നത്
ഇവിടെ കാണാതായ വിമാനങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണം മനുഷ്യരുടെ പിഴവുകളും മോശം കാലാവസ്ഥയുമാണെന്ന് ഓസ്ട്രേലിയന്‍ ഗവേഷകനായ കാള്‍ ക്രൂസെല്നിക് പറയുന്നു. ബര്‍മുഡ ട്രയാംഗിള്‍ 700,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നു. ഫ്ളൈറ്റ് 19ന്റെ അഞ്ച് വിമാനങ്ങള്‍ അപ്രത്യക്ഷമായതോടെയാണ് ബര്‍മുഡ ട്രയാംഗിളിന്റെ നിഗൂഢത ആരംഭിച്ചതെന്ന് ക്രൂസെല്നിക് പറയുന്നു. അന്ന് കടലില്‍ 15 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നത് വിമാനങ്ങള്‍ക്ക് ഭീഷണിയായി. വിമാനം യഥാര്‍ത്ഥ സ്ഥാനത്തുനിന്നും വ്യതിചലിച്ചതായി റേഡിയോ ട്രാന്സ്ക്രിപ്റ്റില് നിന്ന് വ്യക്തമായിരുന്നു.
കാന്തിക ശക്തി
ചാനല്‍ 5ന്റെ 'സീക്രട്ട്സ് ഓഫ് ദി ബര്‍മുഡ ട്രയാംഗിള്‍' എന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കവേ, ധാതു വിദഗ്ദ്ധനായ നിക്ക് ഹച്ചിംഗ്സ് പറഞ്ഞു. ബെര്‍മുഡ അടിസ്ഥാനപരമായി ഒരു കടല്‍ പര്‍വ്വതമാണ്. വെള്ളത്തിനടിയിലുള്ള അഗ്നിപര്‍വ്വതമാണ് ഇത്. 30 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് സജീവമായിരുന്നു. പക്ഷേ ഇപ്പോള്‍ അത് നശിച്ചു. അഗ്നിപര്‍വ്വതത്തിന്റെ മുകള്ഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. മാഗ്നറ്റൈറ്റ് അടങ്ങിയ ചില കല്ലുകള്‍ ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും കാന്തിക പദാര്‍ത്ഥമാണിത്. ഈ പാറക്കഷണങ്ങളും ഒരു കോമ്പസും ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തിയതായി ഹച്ചിംഗ്സ് പറഞ്ഞു. പാറക്കഷണങ്ങള്‍ പരന്ന പ്രതലത്തില്‍ സ്ഥാപിച്ച് അതില്‍ കോമ്പസ് തിരിയുമ്പോള്‍ അതിന്റെ സൂചി വളരെ വേഗത്തില്‍ കറങ്ങാന്‍ തുടങ്ങി. പാറകളില്‍ മാഗ്നറ്റൈറ്റ് അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന് കാരണം.



Click it and Unblock the Notifications