Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
കുളിക്കാന്‍ മടിയാണോ, വെറും 15 മിനിട്ടില്‍ കുളിപ്പിച്ച് തരും, മനുഷ്യനുള്ള വാഷിംഗ് മെഷീനും റെഡി!
കുളിക്കാന്‍ മടിയുള്ള ആളുകള്‍ എല്ലാ കാലത്തും ഉണ്ട്. ദിവസങ്ങളോളം കുളിക്കാതെ നടക്കുന്ന എത്രയോ പേര് നമുക്കിടയില്‍ ഉണ്ട്. അസുഖം കൊണ്ടോ, ശാരീരികമായ അവസ്ഥകള്‍ കൊണ്ടോ അല്ലാതെ വെറും മടി കൊണ്ട് കുളിക്കാതിരിക്കുന്നവര്ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. നിങ്ങളിനി കുളിക്കാന്‍ ഒരു കഷ്ടപ്പാടും എടുക്കേണ്ട, വെറുതെ ഒന്ന് ഇരുന്ന് കൊടുത്താല്‍ മതി, കുളിപ്പിച്ച് കുട്ടപ്പനാക്കി തരുന്ന ഒരു യന്ത്രം ജപ്പാന്‍കാര്‍ കണ്ടുപിടിചിട്ടുണ്ട്!

കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്(എഐ) അരങ്ങ് വാഴുന്ന കാലത്ത് എഐ അധിഷ്ഠിത മനുഷ്യന് വാഷിംഗ് മെഷീന് അഥവാ മനുഷ്യനെ കുളിപ്പിക്കുന്ന യന്ത്രം കണ്ടെത്തിയിരിക്കുന്നത് ഒസാക ആസ്ഥാനമായ ഷവര്‍ഹെഡ് കമ്പനിയായ സയന്‍സ് കോ ആണ്. കുളിക്കാന്‍ മടിയുള്ളവര്‍ക്കും തിരക്കിട്ട് കള്ളക്കുളി പാസാക്കുന്നവര്‍ക്കും ഏറ്റവും മികച്ച രീതിയില്‍ ശരീരം വൃത്തിയാക്കാന്‍ ഈ ഉപകരണം ഏറ്റവും പെട്ടെന്ന് തന്നെ വിപണിയില്‍ ലഭ്യമാകുമെന്നാണ് വാര്‍ത്തകള്‍ നല്കുന്ന സൂചന.
വാഷ് ആന്‍ഡ് ഡ്രൈ പ്രക്രിയ
ഭാവിയിലെ ഹ്യൂമണ്‍ വാഷിംഗ് മെഷീന് അഥവാ 'Mirai Ningen Sentakuki' എന്ന് വിളിക്കുന്ന ഈ ഹ്യൂമണ്‍ വാഷിംഗ് മെഷീന് കഴുകിയുണക്കുന്നതിന് മുമ്പ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ശരീരത്തിലെ അഴുക്കും മറ്റ് കാര്യങ്ങളും വിലയിരുത്തും. ഇന്ന് ലോകം മുഴുവന്‍ ഉപയോഗിക്കുന്ന തുണി അലക്കുന്ന വാഷിംഗ് മെഷീന് പോലെ തന്നെയാണ് ഈ ഹ്യൂമണ്‍ വാഷിംഗ് മെഷീന് എന്ന് സയന്‍സ് കോ. പറയുന്നു. ഒരു മനുഷ്യനെ കഴുകി വൃത്തിയാക്കാന്‍ 15 മിനിട്ടാണ് ഇതിന് ആവശ്യമുള്ള സമയം. കണ്ടാല്‍ ഒകു ഫൈറ്റര്‍ ജെറ്റിന്റെ കോക്പിറ്റ് പോലെയോ അത്യാധുനിക അറ (പോഡ)് പോലെയോ തോന്നിക്കുന്ന ഈ ഉപകരണം ജപ്പാനിലെ ഒസാക കന്‍സായി എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. അവിടെ ആയിരത്തോളം ആളുകള്‍ ഇതില്‍ പരീക്ഷണക്കുളി നടത്തുമെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്ലാസ്റ്റിക് കൊണ്ട് തയ്യാറാക്കിയ ഈ അറയില്‍ ഒരാള്‍ കയറി വാതിലുകള്‍ അടച്ചാല്‍ യന്ത്രം അതിന്റെ പകുതിയോളം ഭാഗം ചെറുചൂടുള്ള വെള്ളം കൊണ്ട് നിറയ്ക്കും. അതിന് ശേഷം വളരെ ചെറിയ വായുകുമിളകള്‍ അടങ്ങിയ വെള്ളം അതിവേഗത്തില്‍ കടത്തിവിടും. വായുകുമിളകള്‍ പൊട്ടുമ്പോള്‍ അത് ചെറിയ, എന്നാല്‍ ശക്തമായ മര്‍ദ്ദത്തിലുള്ള തിരയുണ്ടാക്കും. അത് ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യും. ഉപയോക്താവ് ഇരിക്കുന്ന ഇരിപ്പിടത്തിലെ ഇലക്ട്രോഡുകള്‍ ഇരിക്കുന്നയാളുടെ ശരീരത്തിലെ താപനിലയും മറ്റ് വിവരങ്ങളും ശേഖരിച്ച് അതിന് യോജിച്ച താപനിലയിലുള്ള വെള്ളത്തിലായിരിക്കും കുളിപ്പിക്കുക.
ശരീരം മാത്രമല്ല, മനസ്സും വൃത്തിയാക്കും!
ഹ്യൂമണ്‍ വാഷിംഗ് മെഷീന്റെ പ്രവര്‍ത്തനം അവിടെ കൊണ്ടും തീര്‍ന്നില്ല, മനുഷ്യന് ഇത്രയും കാലം അന്വേഷിച്ചിരുന്ന മനസ്സ് ശുദ്ധമാക്കുന്ന സേവനവും ഈ വാഷിംഗ് മെഷീന് നല്കുന്നുണ്ടത്രേ. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന മെഷീനിലെ സെന്‍സറുകള്‍ ഇരിക്കുന്ന വ്യക്തിയുടെ ജൈവികമായ കാര്യങ്ങളെല്ലാം അപഗ്രഥിച്ച് അവര്‍ ആഗ്രഹിക്കുന്നതോ, അല്ലെങ്കില്‍ അവര്‍ക്ക് ആവശ്യമായതോ ആയ ഒരു വീഡിയോ പ്ലാസ്റ്റിക് പോഡിനുള്ളില്‍ കാണിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഫലമോ, കുളിച്ചുകഴിഞ്ഞാല്‍ ശരീരം മാത്രമല്ല മനസ്സും ഫ്രഷ് ആകും.
പുതിയതെങ്കിലും പഴയ കണ്ടുപിടിത്തം
നമ്മള് ഇപ്പോഴാണ് ഈ ഹ്യൂമണ്‍ വാഷിംഗ് മെഷീനെ കുറിച്ച് അറിയുന്നതെങ്കിലും 1970-ല്‍ സാന്യോ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ പാനസോണിക് ഹോള്‍ഡിംഗ് കോര്പ്പറേഷന്) ആണ് ഇത് ആദ്യമായി വികസിപ്പിച്ചത്. അന്ന് ജപ്പാന് വേള്‍ഡ് എക്സ്പോയില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു. അന്നത്തെ യന്ത്രത്തില്‍ ചൂടുവെള്ളത്തിനും മൈക്രോ ബബിളുകള്ക്കും ഒപ്പം പ്ലാസ്റ്റിക് മസാജ് ബോളുകളും ഉണ്ടായിരുന്നു. ഇത് കുളിക്കുന്നയാളുടെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. പക്ഷേ ആ യന്ത്രം ഒരിക്കലും വിപണിയില്‍ എത്തിയില്ല. സയന്‍സ് കോ.യുടെ പുതിയ ഹ്യൂമണ്‍ വാഷിംഹ് മെഷീനും എപ്പോഴാണ് വിപണിയില്‍ എത്തുകയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.



Click it and Unblock the Notifications