Latest Updates
-
ചിങ്ങം 1: സാമ്പത്തിക ഉയർച്ചയ്ക്ക് ഈ ശുഭമുഹൂർത്തം; കരിയറിൽ വൻ മാറ്റങ്ങൾ ഉറപ്പ്! -
സ്വാതന്ത്ര്യദിനത്തിൽ അപൂർവ്വ രവിയോഗം: ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടങ്ങൾ കൊയ്യാം -
ചിങ്ങം 1-ന് തിളങ്ങുന്ന മുഖം വേണോ? ആഘോഷങ്ങൾക്കായി ഈ 3 ദിവസത്തെ സ്കിൻ കെയർ റൂട്ടീൻ പരീക്ഷിക്കൂ -
സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ മേക്കപ്പ് ഉരുകുമോ? വിയർപ്പിനെ തോൽപ്പിച്ച് തിളങ്ങാൻ ഈ വിദ്യകൾ മതി -
വർക്ക് ഫ്രം ഹോം: ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ജോലിയിൽ ഉന്മേഷവും പോസിറ്റീവ് എനർജിയും കൂടും -
ഊണുമേശ ഈ ദിശയിലാണോ? കുടുംബത്തിൽ ഐക്യവും സമാധാനവും നിറയ്ക്കാൻ വാസ്തു പറയുന്ന ലളിതമായ വഴികൾ -
അടുക്കളയിൽ സിങ്കും സ്റ്റൗവും അടുത്താണോ? പൊളിച്ചുപണിയാതെ വാസ്തു ദോഷം മാറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
നിലച്ചുപോയ ക്ലോക്ക് വീട്ടിലെ ഐശ്വര്യം കളയുമോ? വാസ്തു പ്രകാരം ക്ലോക്ക് വെക്കേണ്ട കൃത്യമായ സ്ഥലം ഇതാണ് -
വീടിന്റെ പ്രധാന വാതിലിന് നേരെ ഗോവണിയാണോ? വാസ്തുദോഷം മാറ്റാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ! -
ഹരിയാലി തീജ്: വീടിന്റെ ഐശ്വര്യം കൂട്ടാൻ ബാൽക്കണിയിൽ ഈ മാറ്റങ്ങൾ വരുത്തൂ, വാസ്തു പറയുന്നത് ഇതാണ്
മനുഷ്യ രാശി നശിക്കും, 2066-ല്‍ സര്‍വ്വനാശം ആരംഭമെന്ന് ബാബ വാംഗേ: കൊവിഡ് ഉള്‍പ്പടെ സത്യമായ പ്രവചനങ്ങള്‍
2025 പിന്നിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു, പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബാബ വാംഗ നടത്തിയ പല പ്രവചനങ്ങളും ഇപ്പോള്‍ സത്യമായിക്കൊണ്ടിരിക്കുകയാണ്. ചുരുക്കം ചിലത് മാത്രമേ സംഭവിക്കാതിരുന്നിട്ടുള്ളു. അത് മാത്രമല്ല ഈ പ്രവചനങ്ങളില്‍ വിശ്വസിക്കുന്ന നിരവധി പേരുണ്ട്. പലപ്പോഴും ഇത് ഭാവിയെക്കുറിച്ചും ഭൂമിയെക്കുറിച്ച് സര്വ്വനാശത്തെക്കുറിച്ചും ചില സൂചനകള്‍ നല്കുന്നവയാണ്. ബള്‍ഗേറിയയിലായിരുന്നു ബാബ വാംഗയുടെ ജനനം, ഇവര്‍ നടത്തിയ പല പ്രവചനങ്ങളും ഇന്റര്‍നെറ്റില്‍ വൈറലാവുകയും അത് ലോകത്ത് തന്നെ സംസാര വിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 2066-ല്‍ അമേരിക്ക അപകടകരമായ ആയുധം നിര്‍മ്മിക്കുമെന്നും അത് വഴി ലോകത്തിന്റെ അവസാനം വരെ സംഭവിക്കും എന്നും പ്രവചിച്ചിരിക്കുന്നത്. അടുത്ത 41 വര്‍ഷത്തിനുള്ളില്‍ ഇതിന് തുടക്കമിടുന്നതോടെ വളരെയധികം അപകടകരമായ മാറ്റങ്ങള്‍ക്കാണ് ലോകം തുടക്കമിടുന്നത്. ഈ പ്രവചനം തെറ്റിപ്പോവാം, എങ്കിലും ബാബാവാംഗേയുടെ മിക്ക പ്രവചനങ്ങളും സത്യമാവുന്നതിനാല് ഇതിനേയും വളരെ ആശങ്കയോടെയാണ് ലോകം കാണുന്നതും.

സത്യമായ പ്രവചനങ്ങള്‍
ബാബ വാംഗ നടത്തിയ പല പ്രവചനങ്ങളും സത്യമായി മാറിയതാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അമേരിക്കയിലെ 9/11 ആക്രമണങ്ങള്‍, COVID-19 പാന്‍ഡെമിക്, 2004 ലെ സുനാമി എന്നിവയില്‍ ചിലത് അവരുടെ പ്രവചനങ്ങളില്‍ പെടുന്നതാണ്. സ്റ്റിംസണിന്റെ റിപ്പോര്‍ട്ട് പ്രകാകം പല വിധത്തിലുള്ള ആയുധശേഖരമാണ് അമേരിക്കക്ക് ഉള്ളത്. അതില്‍ തന്നെ ലോകത്തെ ഏറ്റവും ശക്തമായ ആണവായുധങ്ങള്‍ വരെ ഉണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം ഒരു സാധ്യതയെ തള്ളിക്കളയാനും സാധിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അമേരിക്കയുടെ ആണവായുധ ഉപയോഗം
ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആണവായുധം പ്രയോഗിച്ചിരുന്നു. രണ്ടാംലോക മഹായുദ്ധ സമയത്താണ് അമേരിക്ക അണവ ബോംബം വര്‍ഷിച്ചത്. ഇതില്‍ നിരവദി പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ആയിരണക്കണക്കിന് ആളുകള്‍ ഇന്നും അതിന്റെ ഫലം അനുഭവിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഒരു പ്രവചനം ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍, രാഷ്ട്രീയ സംഭവ വികാസങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഇവര്‍ നടത്തിയ പ്രവചനങ്ങളില്‍ പലതും സത്യമായി വന്നിരുന്നു.
ബാള്‍ക്കന്‍സിന്റെ നോസ്ട്രോഡമസ്
ബാള്‍ക്കന്‍സിന്റെ നോസ്ട്രോഡമസ് എന്ന പേരിലാണ് ബാബ വാംഗ അറിയപ്പെടുന്നത്. 1966-ലാണ് ഇവര്‍ മരണപ്പെടുന്നത്. ജന്മനാ കാഴ്ചശക്തിയില്ലാതിരുന്ന വാംഗക്ക് പിന്നീട് ലോകത്തിന്റെ പല കാര്യങ്ങളും മുന്‍കൂട്ടി കാണാനുള്ള കഴിവുണ്ടായിരുന്നു എന്നാണ് അവരുടെ അനുയായികള്‍ പറയുന്നതും. 2025-നെക്കുറിച്ചും നിരവധി പ്രവചനങ്ങള്‍ ബാബ വാംഗ നടത്തിയിരുന്നു. ലോകാവസാനത്തിന്റെ തുടക്കം 2025-ലായിരിക്കും എന്നായിരുന്നു പ്രവചനങ്ങളില്‍ മുന്നില്‍. റഷ്യ- ഉക്രൈന് യുദ്ധമടക്കം ബാബ വാംഗയുടെ പ്രവചനങ്ങളില്‍ പലതും സത്യമായതാണ് ലോകത്തെ നടുക്കിയിരിക്കുന്നത്.
മനുഷ്യരാശിയുടെ അവസാനം
ലോകാവസാനത്തെക്കുറിച്ചും മനുഷ്യ രാശിയുടെ അവസാനത്തെക്കുറിച്ചും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. ഇതില്‍ 5079 ആവുമ്പോഴേക്ക് മനുഷ്യ രാശി ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷമാവും എന്നാണ് ഇവര്‍ പ്രവചിച്ചിരിക്കുന്നത്. അതിന്റെ ചെറിയ തുടക്കമായാണ് 2025-നെ കണക്കാക്കേണ്ടത്. ഭൂമിയിലെ മനുഷ്യവാസം പൂര്‍ണമായും ഇല്ലാതാവുന്നു. മാത്രമല്ല ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനമാണ് സംഭവിക്കാന്‍ പോവുന്നത്. സമുദ്ര നിരപ്പിലെ ജലം ക്രമാതീതമായി ഉയരുകയും അതെല്ലാം ലോകാവസാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications