Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ഭൂമിയെ കാത്തിരിക്കുന്നത് വന്‍ദുരന്തം, ലോകാവസാന തുടക്കം 2025-ല്‍: 90% പ്രവചനങ്ങളും സത്യമായ വാംഗേയുടെ വാക്കുകള്‍
'ബാള്‍ക്കന്‍സിന്റെ നോസ്ട്രാഡമസ്' എന്നാണ് ബാബ വാംഗ എന്ന പ്രവാചക അറിയപ്പെടുന്നത്. പലപ്പോഴും ലോകത്തിന്റെ പല ഭാഗത്തുള്ളവര്‍ക്കും സുപരിചിതയാണ് ബാബ വാംഗ. പ്രവചനം എന്ന് പറയുമ്പോള്‍ തന്നെ പലരുടേയും മനസ്സിലേക്ക് ആദ്യം വരുന്ന പേര് ബാബ വാംഗയുടെ തന്നെയായിരിക്കും. ഓരോ കാലത്തും വാംഗേ നടത്തിയ പ്രവചനം വൈറലായിക്കൊണ്ടിരിക്കുകയാണ് ലോകമെങ്ങും.
വാംഗയുടെ മരണശേഷവും ഇത്തരം പ്രവചനങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ച് കൊണ്ടിരിക്കുകയാണ്. 1911-ലാണ് ബാബ വാംഗ ജനിച്ചത്. 1996-ലാണ് വാംഗ മരിക്കുന്നത്. അമാനുഷികമായ കഴിവുകള്‍ ആയിരുന്നു വാംഗക്ക് ഉള്ളതെന്ന വിശ്വാസത്തില്‍ നിരവധി അനുയായികള്‍ ഇന്നും അവര്‍ക്കുണ്ട്. 2025-നെക്കുറിച്ച് ബാബ വാംഗയുടെ പ്രവചനങ്ങള്‍ നോക്കാം.

Representational Image
2025-ല്‍ ലോകാവസാനം
2025- തുടക്കം മുതല്‍ തന്നെ ലോകാവസാനത്തിന് തുടക്കം കുറിക്കാന്‍ ആരംഭിക്കും എന്നാണ് വാംഗെ പ്രവചിച്ചിരിക്കുന്നത്. അതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വാംഗയുടെ അനുയായികള്‍ ഇപ്പോഴും അവരുടെ പ്രവചനത്തില്‍ വിശ്വസിക്കുന്നുണ്ട്. യുഎസിലെ 9/11 ആക്രമണവും റഷ്യ-ഉക്രെയ്ന്‍ യുദ്ധവും എല്ലാം ബാബ വാംഗ പ്രവചിച്ചതില്‍ സത്യമാണെന്ന് വിശ്വസിക്കുന്നവരാണ്.
മുന്‍ പ്രവചനങ്ങള്‍
ന്യൂക്ലിയര്‍ ബോംബും, സോളാര്‍ കൊടുങ്കാറ്റും എല്ലാം 2023-ന്റെ തുടക്കത്തില്‍ ലോകാവസാനത്തിന് തുടക്കമുടം എന്നും വാംഗ പ്രവചിച്ചിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ലെങ്കിലും ലോകാവസാനത്തിന് 2025-ല്‍ തുടക്കമിടും എന്ന പ്രവചനം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും അവസാനത്തോടെയാണ് വാംഗേയുടെ പ്രവചനങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് ഇതുവരേയും കണ്ടെത്തിയിട്ടില്ല. വാംഗയുടെ മരണത്തിന് 25 വര്‍ഷത്തിന് അപ്പുറവും അവരുടെ പ്രവചനങ്ങള്‍ സോഷ്യ്ല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ലോകാവസാനം 2025ല്‍ ആരംഭിക്കുമോ?
ലോകാവസാനത്തെയും മനുഷ്യരാശിയെയും കുറിച്ചുള്ള വംഗയുടെ പ്രവചനങ്ങള്‍ വൈറലാവുന്ന സാഹചര്യത്തില്‍ അവരുടെ മരണശേഷം സത്യമായി തീര്‍ന്ന നിരവധി പ്രവചനങ്ങളും ഉണ്ട്. 5079 ആവുമ്പോഴേക്ക് മനുഷ്യ രാശി പൂര്‍ണമായും ഇല്ലാതാവും എന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ അതിന്റെ തുടക്കമാണ് 2025-ല്‍ സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
യൂറോപ്പിലെ സംഘര്‍ഷം
യൂറോപ്പിലെ സംഘര്‍ഷമാണ് 2025-ല്‍ മനുഷ്യ രാശിയുടെ പതനത്തിന്റെ തുടക്കമായി വാംഗേ പറയുന്നത്. 3797-ല്‍ മനുഷ്യര്‍ ഭൂമിയില്‍ നിന്ന് പാടേ തുടച്ച് നീക്കപ്പെടുന്നു എന്നാണ് പറയുന്നത്. 5079-ല്‍ ഭൂമിയില്‍ മനുഷ്യ വാസം പൂര്‍ണമായും അവസാനിക്കും എന്നും ഈ പ്രവചനത്തില്‍ പറയുന്നു. യൂറോപ്പിലെ സംഘര്‍ഷമാണ് മനുഷ്യരാശിയെ നശിപ്പിക്കുന്നത്. 2028 ആവുമ്പോഴേക്ക് ശുക്രനില്‍ മനുഷ്യവാസത്തിന് അനുയോജ്യമായ സാഹചര്യങ്ങളെക്കുറിച്ച് പര്യവേഷണം ചെയ്യുന്നു.
ലോകാവസാനം
കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് ധ്രുവപ്രദേശങ്ങളില്‍ മഞ്ഞുരുകന്നതിനും അതുവഴി സമുദ്രനിരപ്പിലെ ജലം ക്രമാതീതമായി ഉയരുകയും ചെയ്യുന്നു. 2076 ആവുമ്പോഴേക്ക് കമ്മ്യൂണിസം തിരിച്ച് വരുകയും ലോകമെങ്ങും കമ്മ്യൂണിസം നിലനില്‍ക്കുകയും ചെയ്യുന്നു. 2130 ആവുമ്പോഴേക്ക് മനുഷ്യരാശിയും അന്യഗ്രഹജീവികളും തമ്മില്‍ ബന്ധം സ്ഥാപിക്കുന്നു. 2170 ആവുമ്പോഴേക്ക് ലോകം വരള്‍ച്ചയിലേക്ക് ചുരുങ്ങിപ്പോവുന്നു. കൂടാതെ 3005 ആവുമ്പോഴേക്കും ചൊവ്വയും ഭൂമിയുമായുള്ള ബന്ധം വഷളാവുകയും ചെയ്യുന്നു.
പ്രവചനങ്ങള്‍ അവസാനിക്കുന്നില്ല
3797 ആവുമ്പോഴേക്ക് ഭൂമി മനുഷ്യന് വാസയോഗ്യമല്ലാതായി മാറുന്നു. അതുകൊണ്ട് തന്നെ മനുഷ്യന്‍ മറ്റേതെങ്കിലും ഗ്രഹത്തില്‍ താമസിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു. 5079 ആവുമ്പോഴേക്ക് ഈ പ്രവചനത്തിന്റെ പ്രത്യേകതകള്‍ വ്യക്തമല്ലെങ്കിലും ലോകം അവസാനിക്കുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വാംഗയുടെ ് പ്രവചനത്തില്‍ വിശ്വസിക്കുന്ന നിരവധി അനുയായികള്‍ ഇന്നും ഉണ്ട് എന്നതാണ് സത്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











