Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ലോകം ഭയക്കും ബാബവാംഗയുടെ പ്രവചനം; മനുഷ്യകുലത്തിന്റെ നാശത്തിന് തുടക്കം 2025-മുതല്‍
ബാബ വാംഗയുടെ പ്രവചനങ്ങള്‍ ലോകപ്രശസ്തമാണ്. പലപ്പോഴും ഇതിന്റെ ചുവട് പിടിച്ച് ഒരു പറ്റം ആളുകള്‍ ഇന്നും പല കാര്യങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു. 2025-ലേക്ക് ഇനി വെറും ചുരുങ്ങിയ മാസങ്ങളേ ഉള്ളൂ. അതുകൊണ്ട് തന്നെ പുതുവര്‍ഷവും പുതു വര്‍ഷ പ്രവചനവും വളരെ പ്രധാനപ്പെട്ടതാണ്. 1996-ല്‍ 85-ാം വയസ്സിലാണ് ബാബ വാംഗ മരണപ്പെട്ടത്. അത് വരെ ഇവര്‍ നടത്തിയ പ്രവചനങ്ങള്‍ എല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കിയിരുന്നു. ബാല്‍ക്കന്‍സിലെ നോസ്ട്രാഡമസ് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.
പന്ത്രണ്ടാം വയസ്സിലാണ് ബാബാ വാംഗയുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെടുന്നത്. ബള്‍ഗേറിയയില്‍ സന്യാസ ജീവിതം നയിച്ചിരുന്ന അവര്‍ നടത്തിയ പ്രവചനങ്ങളില്‍ 85% സത്യമായിരുന്നു എന്നാണ് ലോകം നിരീക്ഷിച്ചിരിക്കുന്നത്. 2025-ന് തുടക്കമാവുമ്പോള്‍ ഈ വര്‍ഷം മുതല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ എപ്രകാരമാണെന്ന് നമുക്ക് നോക്കാം.

2025-ല്‍ വരാനിരിക്കുന്നത്
2025-ല്‍ വരാനിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ബാബ വാംഗ പറയുന്നുണ്ട്. ലോകാവസാനത്തിന് തുടക്കം കുറിക്കുന്ന വര്‍ഷമാണ് 2025 എന്നാണ് അവര്‍ പറയുന്നത്. കൂടാതെ 5079-ല്‍ ലോകം അവസാനിക്കും എന്നും മനുഷ്യ രാശി എന്നന്നേക്കുമായി ഭൂമുഖത്ത് നിന്ന് തുടച്ച് മാറ്റപ്പെടും എന്നാം ബാബ വാംഗ പറഞ്ഞിരുന്നു. 2025-ല്‍ തുടക്കമാവുന്ന വലിയ സംഘര്‍ഷമാണ് മനുഷ്യ രാശിയുടെ അവസാനത്തിന് തുടക്കം കുറിക്കുന്നത് എന്നാണ് ബാബ വാംഗ പറഞ്ഞിരുന്നത്. വിശദമായി വായിക്കാം.
യൂറോപ്പിലെ സംഘര്‍ഷത്തില്‍ തുടക്കം
യൂറോപ്പിലെ സംഘര്ഷത്തിലൂടേയാണ് ലോകത്തിന്റെ നാശത്തിന് തുടക്കം എന്നാണ് ബാബ വാംഗ പറയുന്നത്. 2025-ലാണ് ഇതിന് തുടക്കം കുറിക്കുന്നത്. ഇത് ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ജനസംഖ്യയില്‍ കാര്യമായ കുറവ് വരുത്തും എന്നാണ് ബാബ വാംഗ പറയുന്നത്. അതിന് ശേഷം 2028 ആവുമ്പോഴേക്ക് മനുഷ്യ രാശി ശുക്രനില്‍ എത്തും എന്നും ബാബ വാംഗ തന്റെ പ്രവചനത്തില്‍ പറയുന്നു. 2033-ല്‍ സമുദ്രനിരപ്പ് ഉയരുന്നതിനുള്ള സാധ്യതയുണ്ട്. ധ്രുവീകരണ മേഖവയിലെ മഞ്ഞുമലകള്‍ ഉരുകുന്നതാണ് സമുദ്ര നിരപ്പ് ഉയരുന്നതിലേക്ക് നയിക്കുന്നത്.
കമ്മ്യൂണിസം തിരിച്ച് വരും
2076-ല്‍ പലപ്പോഴും ആഗോള തലത്തില്‍ കമ്മ്യൂണിസം തിരിച്ച് വരും എന്നും 2130-ല്‍ അന്യഗ്രഹജീവികളുമായി സമ്പര്‍ക്കമുണ്ടാവുകയും അവരെക്കുറിച്ചുള്ള കൂടുതല്‍ പഠനത്തിലേക്ക് എത്തുകയും ചെയ്യും എന്നും ബാബ വാംഗ തന്റെ പ്രവചനത്തില്‍ പറയുന്നു. കൂടാതെ 2170-ല്‍ ലോകത്തെല്ലായിടത്തും വരള്‍ച്ചയിലേക്ക് എത്തുന്നു. അത് ജനജീവിതം കൂടുതല്‍ ദു:സ്സഹമാക്കുകയും ചെയ്യും. 3005-ല്‍ ചൊവ്വയില്‍ യുദ്ധം ഉണ്ടാവും എന്നാണ് ബാബ വാംഗ തന്റെ പ്രവചനത്തില്‍ പറയുന്നത്. 3797-ല്‍ മനുഷ്യന് ഭൂമിയില്‍ നിന്നും പൂര്‍ണമായും പോവാന്‍ നിര്‍ബന്ധിതരാവും. അത്രയധികം പ്രതിസന്ധികളും ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഭൂമിയില്‍ ഉണ്ടാവുന്നു.
ശേഷം ലോകാവസാനം
5079 ആവുമ്പോഴേക്ക് ലോകം അവസാനിക്കുകയും മനുഷ്യരാശി പൂര്‍ണമായും ഇല്ലാതാവുകയും ചെയ്യുന്നു. ബാബ വാംഗ നടത്തിയ പ്രവചനങ്ങളില്‍ നല്ലൊരു ശതമാനവും സംഭവിച്ച് കഴിഞ്ഞു എന്നാണ് ലോകം പറയുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം ഉള്‍പ്പടെയുള്ള കാര്യങ്ങളും ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം എന്നിവയെല്ലാം തന്നെ ബാബ വാംഗ പ്രവചിച്ചിരുന്നു എന്നും അവരുടെ അനുയായികള്‍ വ്യക്തമാക്കു. കൂടാതെ നിരവധി പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ മാറ്റങ്ങളും 2024-ല്‍ ഉണ്ടാവുമെന്നും അവര്‍ പ്രവചിച്ചിരുന്നു.



Click it and Unblock the Notifications