Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
സ്വര്‍ണവില ഒന്നര ലക്ഷം തൊടുമോ? ബാബ വാംഗ പ്രവചനങ്ങള്‍ തെറ്റാറില്ല, അറിയേണ്ടത്
ബാബ വാംഗയെക്കുറിച്ച് നാം എല്ലാവരും കേട്ടിട്ടുണ്ടാവും. ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിയ്ക്കപ്പെട്ട പല പ്രവചനങ്ങളും ഇവരുടേതായി ഉണ്ട്. ബള്‍ഗേറിയന്‍ പ്രവാചകയാണ് ബാബ വാംഗ. ജന്മനാ കാഴ്ചശക്തിയില്ലാത്ത ഇവര്‍ നടത്തിയ പല പ്രവചനങ്ങളും ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. കൊവിഡ്, രാജ്യത്തെ നടുക്കിയ പല മാറ്റങ്ങളും അതുപോലെ തന്നെ ലോക നേതാക്കളുടെ പതനവും എല്ലാം ബാബ വാംഗ പ്രവചിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നത്. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള വസ്തുക്കളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് സ്വര്‍ണം. എന്നാല്‍ വില കൂടുന്നത് കൊണ്ട് ആളുകള്‍ വാങ്ങിക്കാതിരിക്കുന്നില്ല എന്നതാണ് സത്യം.
അത് മാത്രമല്ല സുരക്ഷിത നിക്ഷേപങ്ങളില്‍ ഒന്നായാണ് പലരും സ്വര്‍ണത്തിനെ കണക്കാക്കുന്നത്. നാള്‍ക്കുനാള്‍ വില വര്‍ദ്ധിച്ച് കൊണ്ടിരിക്കുമ്പോള്‍ പുതുവര്‍ഷത്തില്‍ സ്വര്‍ണവില വര്‍ദ്ധിക്കും എന്നതിനെക്കുറിച്ച് ബാബവാംഗ നടത്തിയ പ്രവചനമാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. മഞ്ഞലോഹത്തെക്കുറിച്ചും അതിന്റെ വിലവര്‍ദ്ധനവിനെക്കുറിച്ചും ലോകത്തിന് മുന്നില്‍ ബാബ വാംഗ നടത്തിയ പ്രവചനം ഇന്ന് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

പ്രവചനം സത്യമാവുന്നു
പുതുവര്‍ഷം ആരംഭിച്ചതോടെ സ്വര്‍ണ വില ക്രമാതീതമായി വര്‍ദ്ധിച്ചത് ബാബവാംഗയുടെ പ്രവചനങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ്. ഞായറാഴ്ച 10 ഗ്രാമിന് 1,38,000 ആയിരുന്നു വില, ഇത് മുന്ദിവസത്തേതിനേക്കാള് 440 രൂപ കൂടുതലാണ്. അതുകൊണ്ട് തന്നെ പലരും സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതാണ് സുരക്ഷിത നിക്ഷേപം എന്നത് പലരും സുരക്ഷിതമായി തന്നെ കണക്കാക്കുന്നു.
ആഗോള പ്രതിസന്ധി
ബാബവാംഗയുടെ പ്രവചനമനുസരിച്ച് 2026-ല്‍ ലോകത്തില്‍ ആഗോള പ്രതിസന്ധി ഉണ്ടാകും എന്നാണ് പറയുന്നത്. അത് മാത്രമല്ല പണത്തിന്റെ ക്ഷാമം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും എന്നും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. വില തുടര്‍ച്ചയായി ഉയര്‍ന്നിട്ടും നിക്ഷേപം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും ഈ സമയം ബാബ വാംഗ പറയുന്നു. അതുകൊണ്ട് തന്നെ ഇത്തരം നിക്ഷേപങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം കൊണ്ട് വരുന്നതിനാണ് ആളുകള്‍ ആഗ്രഹിക്കുക എന്നും വാംഗ തന്റെ പ്രവചനത്തില്‍ പറയുന്നു. എന്നാല്‍ ഇത് പലപ്പോഴും ബാംങ്കിംഗ് സംവിധാനത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതിനുള്ള സാധ്യതയും പറയുന്നു. വാംഗയുടെ സ്വര്‍ണ്ണ പ്രവചനങ്ങള്‍ ഈ സാഹചര്യത്തിന് കൂടുതല്‍ ആക്കം കൂട്ടി. എന്ന് മാത്രമല്ല നിങ്ങളില്‍ വില കൂടുമ്പോള്‍ ലാഭം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ സ്വര്‍ണ്ണത്തില്‍ പണം നിക്ഷേപിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു.

യുദ്ധങ്ങളും നിരവധി
പുതുവര്‍ഷത്തില്‍ അതായത് 2026-ല്‍ നിരവധി യുദ്ധങ്ങള്‍ ഉണ്ടാകും എന്ന് ബാബ വാംഗ പ്രവചിച്ചിരുന്നു. എന്നാല്‍ പുതുവര്‍ഷം പിറന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അമേരിക്ക വെനസ്വേലയേ ആക്രമിച്ചത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്. ബാബ വാംഗയുടെ വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഈ പ്രവചനങ്ങള്‍ അക്ഷരാര്ത്ഥത്തില്ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. അത് മാത്രമല്ല അവരുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുമോ അല്ലയോ എന്ന് സംശയവും അനുയായികളില്‍ ഉണ്ടായി. അന്യഗ്രഹ ജീവികള്‍ ഭൂമി ആക്രമിക്കുമെന്നും ഈ പ്രവചനത്തില്‍ അവര്‍ പറയുന്നു.
ബാബ വാംഗയുടെ 2026-ലെ മറ്റ് പ്രവചനങ്ങള്‍
ബാബ വാംഗയുടെ മറ്റ് പ്രവചനങ്ങളില്‍ പ്രധാനപ്പെട്ട ചിലതുണ്ട്. ഇതെല്ലാമാണ് 2026-നെ കാത്തിരിക്കുന്നത് എന്നതാണ് ബാബ വാംഗ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി ഡിജിറ്റല്‍, ഭൗതിക കറന്‍സികളുടെ അന്ത്യത്തിന് കാരണമാകുമെന്നും അത് കൂടാതെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളെ സാരമായി ബാധിക്കുമെന്നും ബാബ വാംഗ തന്റെ പ്രവചനത്തില്‍ പറയുന്നു. പ്രകൃതിദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, അന്യഗ്രഹജീവികള്‍, AI സാങ്കേതികവിദ്യയിലെ മുന്നേറ്റം തുടങ്ങിയവയും ഇവര്‍ പ്രവചിച്ച ചിലതാണ്.



Click it and Unblock the Notifications