Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
ആയിരം ദേവന്‍മാരുടെ പേര് ഉച്ഛരിക്കുന്നതിന് സമം 'ജയ് ശ്രീറാം'; ശ്രീരാമനെക്കുറിച്ച് അറിയാത്ത ചില വസ്തുതകള്‍
ശ്രീരാമനെ അറിയാത്തവര്‍ ആരുണ്ട്? രാമായണത്തെക്കുറിച്ച് പറയുമ്പോഴെല്ലാം ഏവരുടെയും മനസ്സില്‍ ശ്രീരാമന്റെ ചിത്രം തെളിയും. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ ആരാധിക്കുന്നത്. പുരാണങ്ങളിലും വേദഗ്രന്ഥങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ മഹത്വം പരാമര്‍ശിക്കുന്നുണ്ട്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ കണക്കാക്കുന്നത്. രാമന്റെ നാമം എത്ര മനോഹരമാണോ അത്രതന്നെ പ്രധാനമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കഥയും.
ത്രേതായുഗത്തിന്റെ പരിപാലകനായ ശ്രീരാമനെ ഭക്തര്‍ പൂര്‍ണ്ണ ഭക്തിയോടെ ആരാധിക്കുകയും ഭക്തിയില്‍ മുഴുകുകയും ചെയ്യുന്നു. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില കഥകള്‍ ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. രാമജന്മഭൂമി അയോധ്യയില്‍ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കും. ഈ വേളയില്‍ ശ്രീരാമനുമായി ബന്ധപ്പെട്ട് അധികമാര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരം
മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളില്‍ ഏഴാമത്തെ അവതാരമായി ശ്രീരാമനെ കണക്കാക്കപ്പെടുന്നു. മത്സ്യം, കൂര്‍മ്മം (ആമ), വരാഹം (പന്നി), നരസിംഹം (മനുഷ്യനും സിംഹവും), വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീ കൃഷ്ണന്‍, കല്‍ക്കി എന്നിവയാണ് മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍. ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ഉള്‍പ്പെടുത്തിയും ദശാവതാര സങ്കല്‍പമുണ്ട്.
ഏറ്റവും പഴയ മനുഷ്യദേവന്‍
ത്രേതായുഗത്തില്‍ ജനിച്ചതിനാല്‍ ഇന്ന് മനുഷ്യരൂപത്തില്‍ ആരാധിക്കപ്പെടുന്ന ഏറ്റവും പുരാതന ദേവനാണ് ശ്രീരാമന്‍. 1,296,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ത്രേതായുഗം അവസാനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ത്രേതായുഗത്തിലെ ശ്രീരാമനെ കൂടാതെ, മഹാവിഷ്ണു വാമനനായും പരശുരാമനായും അവതാരമെടുത്തിരുന്നു.
സൂര്യന്റെ പിന്‍ഗാമി
'ഇക്ഷ്യാകു' രാജവംശത്തിലാണ് ശ്രീരാമന്‍ ജനിച്ചത്. സൂര്യദേവന്റെ മകനായ 'ഇക്ഷ്യാകു' രാജാവ് സ്ഥാപിച്ചതാണ് ഈ വംശം. അതുകൊണ്ട് ശ്രീരാമനെ 'സൂര്യവംശി' എന്നും വിളിക്കുന്നു. ജൈനമതത്തിലെ തീര്‍ത്ഥങ്കര നിമിയും ഇക്ഷ്വാകു വംശത്തില്‍ പെട്ടയാളായിരുന്നു.
മഹാവിഷ്ണുവിന്റെ 394-ാമത്തെ പേര്
വിഷ്ണു സഹസ്രനാമം എന്ന പുസ്തകത്തില്‍ വിഷ്ണുവിന്റെ ആയിരം പേരുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടിക പ്രകാരം വിഷ്ണുവിന്റെ 394-ാമത്തെ പേരാണ് 'രാമന്‍'.
ശ്രീരാമന്റെ നാമകരണം
വസിഷ്ഠ മഹര്‍ഷിയാണ് ശ്രീരാമന്‍ എന്ന നാമം നല്‍കിയത്. വസിഷ്ഠന്റെ അഭിപ്രായത്തില്‍ 'രാമന്‍' എന്ന വാക്ക് 'അഗ്നി ബീജം', 'അമൃത ബീജം' എന്നിവ ചേര്‍ന്നതാണെന്ന് പറയുന്നു. ഈ അക്ഷരങ്ങള്‍ മനസ്സിനും ശരീരത്തിനും ആത്മാവിനും ശക്തി നല്‍കുന്നു. 'രാമന്‍' എന്ന പേരിന്റെ അര്‍ത്ഥം അനുയോജ്യമായ തത്ത്വങ്ങളില്‍ ജീവിക്കുക എന്നാണ്.
ശ്രീരാമ നാമത്തിന്റെ ശക്തി
രാമന്റെ പേര് മൂന്നു പ്രാവശ്യം ചൊല്ലുന്നത് ആയിരം ദേവന്മാരുടെ പേരുകള്‍ ഉച്ചരിക്കുന്നതിന് തുല്യമായ കൃപ നല്‍കുന്നുവെന്ന് പരമശിവന്‍ പറഞ്ഞതായി മഹാഭാരതത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. ശ്രീരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് പുരാണ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ട്.
യുദ്ധത്തില്‍ ശ്രീരാമന്‍ പരാജയപ്പെട്ട സന്ദര്‍ഭം
കാശിയിലെ രാജാവായ 'യയാതിയെ' സംരക്ഷിക്കാന്‍ ഹനുമാന്‍ ശ്രീരാമനുമായി യുദ്ധം ചെയ്തു. ഋഷി വിക്രമാദിത്യന്റെ കല്‍പ്പനപ്രകാരം കാശി രാജാവിനെ വധിക്കാന്‍ ശ്രീരാമനെത്തി. യുദ്ധത്തില്‍ കാശി രാജാവിനെ സഹായിക്കാന്‍ ഹനുമാനും തയാറായി. ശ്രീരാമനുമായുള്ള യുദ്ധത്തിനിടെ ഹനുമാന്‍ ശ്രീരാമ ജാമം ജപിക്കാന്‍ തുടങ്ങി. ഇക്കാരണത്താല്‍, ശ്രീരാമന്റെ അമ്പുകള്‍ ഹനുമാനെ പോറലേല്‍പിച്ചില്ല. ഒടുവില്‍ ശ്രീരാമന് തോല്‍വി അംഗീകരിക്കേണ്ടിവന്നു.
രാമസേതു നിര്‍മ്മാണം
തമിഴ്‌നാട്ടിലെ രാമേശ്വരം മുതല്‍ ശ്രീലങ്കയിലെ മന്നാര്‍ വരെ വാനരസേനയാണ് രാമ സേതു നിര്‍മ്മിച്ചത്. ഈ പാലത്തിന്റെ നീളം ഏകദേശം 30 കിലോമീറ്ററായിരുന്നു, ഇത് 6 ദിവസത്തിനുള്ളില്‍ നിര്‍മ്മിച്ചതാണ്.
ശ്രീരാമനെ തട്ടിക്കൊണ്ടുപോയി
രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയ വിവരം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ രാവണന്റെ സഹോദരന്‍ അഹിരാവാന്‍ ശ്രീരാമനെയും ലക്ഷ്മണനെയും തട്ടിക്കൊണ്ടുപോയി. എന്നാല്‍ ഹനുമാന്‍, അഹിരാവണനെ വധിക്കുകയും ശ്രീരാമനെയും ലക്ഷ്മണനെയും മോചിപ്പിക്കുകയും ചെയ്തു.
ശ്രീരാമന്റെ ഭരണം
ശ്രീരാമന്‍ പതിനൊന്നായിരം വര്‍ഷം അയോദ്ധ്യ ഭരിച്ചുവെന്ന് പറയപ്പെടുന്നു. ഈ സുവര്‍ണ്ണ കാലഘട്ടം 'രാമ രാജ്യം' എന്നറിയപ്പെടുന്നു.
ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചോ
ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചതായി രാമായണത്തില്‍ ഉത്തരകാണ്ഡത്തില്‍ വിവരിക്കുന്നുണ്ട്. ബുദ്ധമത കാലഘട്ടത്തിലാണ് രാമായണത്തിലെ ഉത്തരകാണ്ഡം ചേര്‍ത്തതെന്ന് പറയപ്പെടുന്നു. കാരണം യഥാര്‍ത്ഥ രാമായണത്തില്‍ ഉത്തരകാണ്ഡത്തെക്കുറിച്ച് പരാമര്‍ശമില്ല. ഇതിലെല്ലാം ലങ്കയിലെ വിജയത്തിനുശേഷം രാമായണം അവസാനിക്കുന്നു.
ശ്രീരാമന്റെ സമാധി
സീതാദേവി ഭൂമി പിളര്‍ന്ന് ഭൂമിയിലേക്ക് ചേര്‍ന്ന് ശരീരം ഉപേക്ഷിച്ചപ്പോള്‍ ശ്രീരാമന്‍ സരയു നദിയില്‍ ജലസമാധി നടത്തി ഭൂമിയിലെ വാസം ഉപേക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.
മര്യാദാ പുരുഷോത്തമന്‍
ശ്രീരാമനെ മര്യാദാപുരുഷോത്തമന്‍ എന്ന് വിളിക്കുന്നു. അതായത് എല്ലാം തികഞ്ഞ മനുഷ്യന്‍ അല്ലെങ്കില്‍ സ്വയം നിയന്ത്രണത്തിന്റെ ഒരു സംഗ്രഹം.



Click it and Unblock the Notifications











