Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
200 കിലോ ഭാരം, ഒറ്റക്കല്ലില്‍ തീര്‍ത്ത മനോഹര ശില്പം; രാമ വിഗ്രഹത്തിന്റെ പ്രത്യേകതകള്‍
രാജ്യം മുഴുവന്‍ കണ്ണും നട്ടിരിക്കുന്നത് ഇപ്പോള്‍ അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലേക്കാണ്. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യത്തില്‍ അയോധ്യയില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കും. ഇതിനുശേഷം ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കും. രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്റെ ആദ്യ ദൃശ്യം പുറത്തുവന്നു. ശ്രീരാമന്റെ ശിശുരൂപത്തിലുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കുക. കറുത്ത കല്ലില്‍ നിര്‍മ്മിച്ച ഈ വിഗ്രഹത്തിന് അതിശയകരമായ ഒരു ആകര്‍ഷണശക്തിയുണ്ട്.
വ്യാഴാഴ്ച ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ മന്ത്രോച്ചാരണങ്ങളോടെ ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. ഈ വിഗ്രഹത്തിന്റെ കണ്ണുകള്‍ മഞ്ഞ തുണികൊണ്ട് മൂടുകയും വിഗ്രഹത്തില്‍ റോസാപ്പൂമാല ചാര്‍ത്തുകയും ചെയ്തിട്ടുണ്ട്. 51 ഇഞ്ച് ഉയരമുള്ള ഈ വിഗ്രഹം ബുധനാഴ്ച രാത്രി തന്നെ ക്ഷേത്രത്തിലെത്തിച്ചതായി പറയപ്പെടുന്നു. അയോധ്യ രാമക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹവുമായി ബന്ധപ്പെട്ട പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

രാമവിഗ്രഹത്തിന്റെ പ്രത്യേകതകള്‍
* കര്‍ണാടകയിലെ ശില്പിയായ അരുണ്‍ യോഗിരാജാണ് രാംലല്ലയുടെ ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ഒറ്റ കല്ലില്‍ തീര്‍ത്തതാണ് ഈ വിഗ്രഹം.
* ഈ വിഗ്രഹത്തിന്റെ ഭാരം ഏകദേശം 200 കിലോയാണ്. വിഗ്രഹത്തിന്റെ ഉയരം 4.24 അടിയും വീതി മൂന്നടിയുമാണ്. ഈ വിഗ്രഹം ഭഗവാന് ശ്രീരാമന്റെ 5 വയസ്സുള്ള ശിശുരൂപത്തെ ചിത്രീകരിക്കുന്നു.
* രാംലല്ലയുടെ മനോഹരമായ വിഗ്രഹത്തില്‍ വിഷ്ണുവിന്റെ 10 അവതാരങ്ങള്‍ കാണാം. ഈ 10 അവതാരങ്ങളാണ് - മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്, പരശുരാമന്, രാമന്, കൃഷ്ണന്, ബുദ്ധന്, കല്‍ക്കി.
* വിഗ്രഹത്തിന് ചുറ്റുമുള്ള ഫലകത്തിന്റെ ഒരു വശത്ത് ഹനുമാന് സ്വാമിയും മറുവശത്ത് ഗരുഡനും ഉണ്ട്. ഇവ പ്രതിമയുടെ മഹത്വം വര്‍ധിപ്പിക്കുന്നു.
* രാംലല്ലയുടെ ഈ വിഗ്രഹത്തില്‍ കിരീടത്തിന്റെ വശത്ത് സൂര്യദേവന്, ശംഖ്, സ്വസ്തിക, ചക്രം, ഗദ എന്നിവ കാണാം. വിഗ്രഹത്തിന്റെ കിരീടത്തിനു പിന്നില്‍ ശ്രീരാമന്റെ കുലദൈവമായ സൂര്യദേവനെയും കാണാം.
* വിഗ്രഹത്തില്‍ രാംലാലയുടെ ഇടതു കൈ വില്ലും അമ്പും പിടിച്ചിരിക്കുന്ന ഭാവത്തില്‍ കാണിച്ചിരിക്കുന്നു. എന്നാല്‍ വിഗ്രഹത്തില്‍ ഇതുവരെ വില്ലും അമ്പും സ്ഥാപിച്ചിട്ടില്ല.
* കറുത്ത കല്ലില്‍ നിര്‍മ്മിച്ച രാമന്റെ വിഗ്രഹത്തില്‍ ശ്രീരാമന്റെ വളരെ ആകര്‍ഷകമായ ഒരു ചിത്രമാണ്, ഇത് എല്ലാവരേയും ആകര്‍ഷിക്കുന്നു.
* കറുപ്പ് നിറമുള്ള കല്ലിലാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ശിലയുടെ പ്രായം ആയിരക്കണക്കിന് വര്‍ഷമാണ്. ഇത് ജലത്തെ പ്രതിരോധിക്കുന്നതാണ്.
* അഞ്ച് വയസ്സുള്ള ഒരു കുട്ടിയുടെ ആര്‍ദ്രതയാണ് വിഗ്രഹത്തില്‍ പ്രതിഫലിക്കുന്നത്. ചന്ദനം, കുങ്കുമം മുതലായവ പുരട്ടുന്നത് വിഗ്രഹത്തിന്റെ ശോഭയെ ബാധിക്കില്ല.
* 51 ഇഞ്ച് ഉയരമുള്ള രാമവിഗ്രഹം ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ളതാണ്. ആളുകള്‍ക്ക് ദൂരെ നിന്ന് കാണാവുന്ന തരത്തിലാണ് ഈ പ്രതിമ നില്‍ക്കുന്നത്.



Click it and Unblock the Notifications
