Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുടുംബത്തിന് ദോഷം, ദാരിദ്ര്യം; അറിയാതെ പോലും ഈ 8 സാധനങ്ങള്‍ അടുക്കളയില്‍ വയ്ക്കരുത്
വാസ്തു ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. കാരണം ഒരു വീടിന്റെ മുഴുവന്‍ ഊര്‍ജവും ആരോഗ്യവും ലഭിക്കുന്നത് ഈ സ്ഥലത്തുനിന്നാണ്. അടുക്കളയിലെ ചില കാര്യങ്ങള്‍ വീട്ടിലെ എല്ലാ അംഗങ്ങളെയും പൂര്‍ണ്ണമായും സ്വാധീനിക്കുന്നു. അതുകൊണ്ടാണ് പാചകം ചെയ്യുമ്പോള്‍ വീട്ടമ്മയുടെ മുഖം എപ്പോഴും പോസിറ്റീവ് ദിശയിലായിരിക്കണമെന്ന് പറയുന്നത്. ഇത് മനസ്സിന് പോസിറ്റീവ് ഊര്‍ജം പകരുക മാത്രമല്ല ഭക്ഷണം നന്നാകുകയും ചെയ്യുന്നു.
എന്നാല്‍ അടുക്കളയില്‍ വാസ്തു സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍, വീട്ടില്‍ നെഗറ്റീവ് എനര്‍ജി വര്‍ധിക്കുന്നു. അതുപോലെ തന്നെ പണനഷ്ടവും പതിവാകുന്നു. ചില കാര്യങ്ങള്‍ അബദ്ധത്തില്‍ പോലും അടുക്കളയില്‍ വയ്ക്കരുതെന്ന് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. അത് വാസ്തു ദോഷം വരുത്തുകയും വീട്ടിലെ എല്ലാ അംഗങ്ങളെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. വാസ്തുശാസ്ത്ര പ്രകാരം നിങ്ങളുടെ അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ ഇതാ.

പൊട്ടിയ പാത്രങ്ങള്‍
അടുക്കളയില്‍ ഒരിക്കലും പൊട്ടിയ പാത്രങ്ങള്‍ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യരുത്. പൊട്ടിയ പാത്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നു. അടുക്കളയില്‍ പൊട്ടിയ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അവയുടെ ഉപയോഗം സമ്പത്തിനും ആരോഗ്യത്തിനും ഹാനികരമാണെന്ന് കണക്കാക്കപ്പെടുന്നു. കുടുംബാംഗങ്ങള്‍ക്ക് ഇതുകാരണം പരാജയം നേരിടേണ്ടി വന്നേക്കാം. പൊട്ടിയ പാത്രങ്ങള്‍ രാഹുവിന്റെ പ്രതീകമാണ്, ഇത് ദാരിദ്ര്യത്തിന്റെ അടയാളമാണ്. ഇവയില്‍ ഭക്ഷണം കഴിക്കുന്നത് ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുകയും വാസ്തു ദോഷങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
മരുന്ന്
ചില ആളുകള്‍ അവരുടെ മരുന്നുകളും അടുക്കളയില്‍ത്തന്നെ സൂക്ഷിക്കുന്നു. എന്നാല്‍ ഇത് ചെയ്യാന്‍ പാടില്ല. മരുന്നുകള്‍ അടുക്കളയില്‍ സൂക്ഷിക്കുന്നതിലൂടെ, അവ പതുക്കെ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകാന്‍ തുടങ്ങുകയും പിന്നീട് അവയില്‍ നിന്ന് മുക്തി നേടുന്നത് വളരെ ബുദ്ധിമുട്ടാകുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.
മിക്ക മരുന്നുകളും ഒരു പ്രത്യേക താപനിലയില്‍ സൂക്ഷിക്കുന്നതാണ് ഉചിതം. എന്നാല്‍ അടുക്കളയിലെ താപനില പലപ്പോഴും ഗണ്യമായി ഉയരുന്നു. കാരണം ഇതിനകത്ത് ഒരു അഗ്നി മൂലകം ഉണ്ട്. അതിനാല്‍ മരുന്നുകള്‍ അടുക്കളയിലല്ലാതെ വേറെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുക.

കണ്ണാടി
ശരിയായ സ്ഥലത്ത് കണ്ണാടി വയ്ക്കുന്നത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും. എന്നാല്‍ അടുക്കളയില്‍ കണ്ണാടി ഉപയോഗിക്കുന്നത് വീട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കും. അടുക്കളയില്‍ ഒരിക്കലും കണ്ണാടി സൂക്ഷിക്കാന്‍ പാടില്ലെന്ന് വാസ്തു പറയുന്നു.
ചെരിപ്പ്
ചിലര്‍ വീടിനകത്തും അടുക്കളയിലും പുറത്തും ഒരേ ചെരിപ്പുകള്‍ തന്നെ ഉപയോഗിക്കുന്നു. എന്നാല്‍ വാസ്തു പ്രകാരം ഇത് ചെയ്യാന്‍ പാടില്ല. അടുക്കളയില്‍ പ്രത്യേകം പാദരക്ഷകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. അടുക്കളയ്ക്ക് പുറത്ത് എവിടെയും അത് ഉപയോഗിക്കുകയും ചെയ്യരുത്.
ചവറ്റുകുട്ട
വീട്ടുമാലിന്യമോ ചവറ്റുകുട്ടയോ അടുക്കളയില്‍ അബദ്ധത്തില്‍ പോലും വയ്ക്കരുത്. ഇത് ചെയ്യുന്നത് വീട്ടിലെ അംഗങ്ങളെ പ്രതികൂലമായി ബാധിക്കുകയും അവരുടെ ആരോഗ്യത്തിന് വലിയ ദോഷം വരുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടിവരികയും ചെയ്യുന്നു.

പൂജാദ്രവ്യങ്ങള്‍
വാസ്തു ശാസ്ത്ര പ്രകാരം ദേവതകളുടെ ചിത്രങ്ങളോ കലണ്ടറോ അടുക്കളയില്‍ ഉപയോഗിക്കരുത്. വാസ്തു പ്രകാരം ഇത് അത്ര നല്ലതായി കണക്കാക്കുന്നില്ല. അടുക്കളയില്‍ ചൊവ്വയുടെ സ്വാധീനം കൂടുതലായതിനാല്‍ പൂജാദ്രവ്യങ്ങളില്‍ വ്യാഴത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നു. ഇതുമൂലം ചൊവ്വ ഉഗ്രഭാവത്തിലാകുകയും, കുടുംബാംഗങ്ങള്‍ക്ക് ദേഷ്യം കൂടുകയും ധനനഷ്ടം ഉണ്ടാവുകയും ചെയ്യുന്നു.
എച്ചില് പാത്രങ്ങള്‍
അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അടുക്കളയില്‍ ഒരിക്കലും എച്ചില് പാത്രങ്ങള്‍ സൂക്ഷിക്കരുത്. ഇതുകാരണം ലക്ഷ്മി ദേവി കോപിക്കുകയും നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു. എച്ചില് പാത്രങ്ങള്‍ രാവിലെ വരെ അടുക്കളയില്‍ വയ്ക്കാതെ രാത്രി തന്നെ അവ കഴുകി വൃത്തിയായി സൂക്ഷിക്കുക.
കുഴച്ച മാവ്
രാത്രി മുഴുവന്‍ കുഴച്ച മാവ് വീട്ടില്‍ സൂക്ഷിക്കുന്നത് ശനിയുടെയും രാഹുവിന്റെയും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഒരിക്കലും പഴകിയ മാവ് അടുക്കളിയില്‍ സൂക്ഷിക്കുകയോ അതുകൊണ്ട് ഭക്ഷണം ഉണ്ടാക്കുകയോ ചെയ്യരുത്.
സ്റ്റൗവും സിങ്കും ഒരേദിശയില്‍ വേണ്ട
അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും സിങ്കും ഒരേ ദിശയില്‍ ആയിരിക്കരുത്. ഇങ്ങനെ വന്നാല്‍ ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടിവരും. സ്റ്റൗവും സിങ്കും വ്യത്യസ്ത ദിശകളിലായിരിക്കണം. തെക്ക്-കിഴക്ക് അടുപ്പിന് ഏറ്റവും നല്ല ദിശയായി കണക്കാക്കപ്പെടുന്നു, കാരണം ഇത് രാഹുവിന്റെ ദിശയാണ്. ഇത് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ സിങ്ക് വടക്ക്-പടിഞ്ഞാറ് ദിശയിലും വയ്ക്കാം.



Click it and Unblock the Notifications

