Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
കറുത്ത ഉറുമ്പ് വീട്ടിലെത്തുന്നത്, പ്രാവ് കൂടുകൂട്ടുന്നത് എല്ലാം ശുഭകരമോ അതോ ദോഷമോ?
ഉറുമ്പ് പോലുള്ള ഷഡ്പദങ്ങള്‍ വീട്ടില്‍ കാണപ്പെടുന്നത് അലോസരമായി തന്നെയാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ ചില വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. കാരണം പലപ്പോഴും ജീവിതത്തില്‍ വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായാണ് ഇത് കണക്കാക്കുന്നത്. പലപ്പോഴും പല സൂചനകളും പലരും അവഗണിക്കുകയാണ് പറയുന്നത്.
എന്നാല്‍ പലര്‍ക്കും അതിനെക്കുറിച്ച് വേണ്ട പോലെ തിരിച്ചറിയാതിരിക്കുന്നതാണ് നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. പലപ്പോഴും നിങ്ങളുടെ വീട്ടിലെത്തുന്ന കറുത്ത ഉറുമ്പുകള്‍ എന്താണ് സൂചിപ്പിക്കുന്നത് അത് ശുഭകരമോ അല്ലെങ്കില്‍ അശുഭകരമോ ആണോ എന്ന് നമുക്ക് നോക്കാവുന്നതാണ്. അത് മാത്രമല്ല വീട്ടിലെത്തുന്ന ഇത്തരം ചില പ്രാണികളും മൃഗങ്ങളും എന്തൊക്കെയാണ് നല്കുന്ന ലക്ഷണങ്ങള്‍ ശകുനങ്ങള്‍ എന്നും നോക്കാം.

കറുത്ത ഉറുമ്പുകള്‍
കറുത്ത ഉറുമ്പുകള്‍ കൂട്ടമായി നിങ്ങളുടെ വീട്ടില്‍ എത്തുന്നത് ശുഭകരമായി കണക്കാക്കുന്നു. പലപ്പോഴും വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണമായാണ് ഇതിനെ കണക്കാക്കേണ്ടത്. എന്നാല്‍ ശുഭകരമായി കണക്കാക്കുമെങ്കിലും ചിലരില്‍ അത് ദോഷകരമായും കാണുന്നു. കാരണം ബന്ധുക്കള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് ഇത് കാരണമാകുന്നു എന്നും ലക്ഷണശാസ്ത്രപ്രകാരം പറയുന്നു.
പ്രാവുകള്‍ കൂടു കൂട്ടുന്നത്
പ്രാവുകള്‍ വീടിന്റെ പരിസരത്ത് കൂടു കൂട്ടുന്നത് ശുഭകരമാണ് എന്നതാണ് ലക്ഷണശാസ്ത്രം പറയുന്നത്. അത് നിങ്ങളുടെ കുടുംബത്തിലും ദാമ്പത്യത്തിലും എല്ലാം സന്തോഷവും സമാധാനവും നിറയ്ക്കുന്നു. ഒരിക്കലും ഇത്തരം കാര്യങ്ങളില്‍ എടുത്ത് ചാടി കൂട് നശിപ്പിക്കുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ അരുത്. അത് ദോഷകരമായി മാറുന്നു.
ചിലന്തി വലകള്‍
വീട്ടിനുള്ളില്‍ ചിലന്തി വലകള്‍ കൂടു കൂട്ടുന്നത് മോശം ഫലങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത് ധനനഷ്ടവും ദാരിദ്ര്യവും നിങ്ങളിലേക്ക് കൊണ്ട് വരും എന്നതിന്റെ സൂചന കൂടിയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ലക്ഷണശാസ്ത്രപ്രകാരമല്ലെങ്കിലും വീട്ടിലെ ചിലന്തി വല ഒഴിവാക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

ചുണ്ടെലികളെ കാണുന്നത്
വീട്ടില്‍ ചുണ്ടെലികളെ കാണുന്നത് പലര്‍ക്കും അലോസരമുണ്ടാക്കുന്നതാണ്. എന്നാല്‍ ഇത് ധനം കൊണ്ട് വരുന്നതിന്റെ സൂചനയാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്. അത് മാത്രമല്ല ചുണ്ടെലിയല്ലാത്ത വലിയ സാധാരണ എലികളാണെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം വീട്ടില്‍ വഴക്കുണ്ടാവുന്നതിന് അത് ധാരാളം മതി എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്.
പക്ഷി മുറിവേറ്റ് വീഴുന്നത്
നിങ്ങളുടെ കണ്മുന്നിലോ അല്ലെങ്കില്‍ വീട്ടിലോ പക്ഷി മുറിവേറ്റ് വീഴുന്നത് കാണുന്നെങ്കില്‍ അത് വളരെയധികം അശുഭകരമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല നിങ്ങളെ തേടി വളരെയധികം പ്രതിസന്ധികള്‍ നിലനില്ക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇതൊക്കെ ഒരു വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും ഇതില്‍ യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല.



Click it and Unblock the Notifications