Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
ഇത്തരക്കാരെ ആരായാലും ഒന്ന് ആരാധിച്ചു പോകും! നിങ്ങള്‍ക്കും ഈ ശീലങ്ങളുണ്ടോ?
ചില വ്യക്തികളെ പലരും ആരാധിക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. സൗന്ദര്യം മാത്രമല്ല, നമ്മുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും മറ്റൊരു വ്യക്തിയുമായി സിങ്ക് ആകുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ ഇഷ്ടവും ആരാധനയും പൊട്ടിമുളയ്ക്കാം. താഴെ പറയുന്ന ശീലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, പലര്‍ക്കും നിങ്ങളോടും ആരാധന തോന്നിയേക്കാം. ഇത്തരം ശീലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ഫിറ്റ്നസ്സ് ഫ്രീക്ക്
സ്ത്രീ ആയാലും പുരുഷനായാലും ഏത് പ്രായത്തിലും ഫിറ്റ്നസ്സ് നോക്കുന്നവരാണെങ്കില്‍, മറ്റുള്ളവര്‍ക്ക് നിങ്ങളോട് ആരാധനയും ബഹുമാനവും തോന്നിയേക്കാം. ഏത് പ്രായത്തിലും പൊക്കത്തിനൊത്ത ശരീരഭാരം നിലനിര്‍ത്തുന്നവരോട് കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ആരാധന തോന്നുന്നു. കാരണം, ഒരു പ്രായം കഴിയുമ്പോള്‍ പലപ്പോഴും പലരും ആരോഗ്യം ശ്രദ്ധിക്കാതാകുന്നു. സ്ത്രീകളാണെങ്കില്‍ വിവാഹശേഷം ശരീരഭംഗി ശ്രദ്ധിക്കാതെ നടക്കുന്നത് അമിതവണ്ണത്തിലേയ്ക്കും, കുടവയറിലേയ്ക്കും, ഇതുമൂലം മറ്റു പല അസുഖങ്ങളിലേയ്ക്കും നയിക്കുന്നു. എന്നാല്‍, പ്രായം കൂടുംതോറും യുവത്വം നിലനിര്‍ത്തണമെങ്കില്‍ കൃത്യമായ രീതിയില്‍ വ്യായാമം ചെയ്യണം. ഒട്ടും മടി കൂടാതെ, എന്നും പതിവായി വ്യായാമം ചെയ്യുന്നത് സ്വയം മതിപ്പ് വര്‍ദ്ധിപ്പിക്കാനും, മറ്റുള്ളവര്‍ക്ക് നിങ്ങളോട് മതിപ്പ് തോന്നാനും കാരണമാകുന്നു.
പോസിറ്റീവ് വൈബ്
ഇന്ന് വൈബ് സെറ്റാണോ എന്നാണ് പലരും നോക്കുക! സംഭവം സെറ്റാണെങ്കില്‍ ആ വ്യക്തികളോട് മറ്റുള്ളവര്‍ക്ക് ഒരു പ്രത്യേക അടുപ്പം തോന്നും. പ്രത്യേകിച്ച്, എന്ത് പറഞ്ഞാലും പോസിറ്റീവ് ചിന്താഗതിയോടെ കാര്യങ്ങളെ സമീപിക്കുകയും, മറ്റുള്ളവരിലേയ്ക്ക് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും എത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കും. അതിനാല്‍ തന്നെ, മറ്റുള്ളവര്‍ ഇവരുടെ സാന്നിധ്യം ഇഷ്ടപ്പെടുകയും, ഇവരോട് പ്രത്യേക ഇഷ്ടവും ആരാധനയും തോന്നാം.
മാനസികാരോഗ്യം
മാനസികാരോഗ്യം നല്ലതല്ലെങ്കില്‍, സാമൂഹിക ഇടപെടലുകളും വളരെ കുറവായിരിക്കും. ചിലര്‍ ഒതുങ്ങിക്കൂടാനും ഇത് കാരണമായേക്കാം. നല്ല മാനസികാരോഗ്യത്തിന് കുറേ കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്ട്രെസ്സ് കുറയ്ക്കണം. സ്ട്രെസ്സ് കുറയ്ക്കണമെങ്കില്‍ ഉറക്കം കൃത്യമാക്കണം. നല്ല ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമാണ് ഏതൊരു കാര്യവും ക്ഷമയോടെ കേള്‍ക്കാന്‍ സാധിക്കൂ. ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ഈ പറയുന്ന ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളില്‍ ആകൃഷ്ടരാകുന്നതാണ്. നിങ്ങളോട് ആരാധനയും ഇവര്‍ക്ക് തോന്നിയേക്കാം.
ആരോഗ്യം
സ്വന്തം കാര്യം കൃത്യമായി നോക്കുന്ന ഒരു വ്യക്തിയോട് പലര്‍ക്കും ബഹുമാനവും ആരാധനയും തോന്നാം. കഴിക്കുന്ന ആഹാരത്തില്‍ പോലും ശ്രദ്ധിച്ച്, ശരിയായ വിധത്തില്‍ ജീവിതം നയിക്കുന്ന വ്യക്തികളോട് ചിലര്‍ക്ക് ആരാധന തോന്നാം. ഇന്നത്തെ തിരക്കു പിടിച്ച ജീവിതരീതികള്‍ക്കിടയില്‍ പലപ്പോഴും സ്വന്തം ആരോഗ്യം നോക്കാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു. കാലാവസ്ഥ മാറിയാല്‍ പോലും പനിയും ജലദോഷവും വിട്ടുമാറാത്ത അവസ്ഥയാണ് പലരിലും. ഇത്തരം സാഹചര്യത്തില്‍ എല്ലാ പ്രതിസന്ധികളും മറികടന്ന് ആരോഗ്യം നോക്കുന്നവരോട് ആരാധന തോന്നാം.
സൗന്ദര്യ സംരക്ഷണം
ആരോഗ്യം നോക്കുന്നതുപോലെ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ചിലര്‍ ഏത് പ്രായത്തിലും ചര്‍മ്മ സംരക്ഷണം മുടങ്ങാതെ കൃത്യമായ രീതിയില്‍ ചെയ്യും. അതിനാല്‍ തന്നെ, അവരുടെ മുടിയും ചര്‍മ്മവും കാണാന്‍ ഭംഗിയും ഉണ്ടായിരിക്കും. ഇത്തരത്തില്‍ സൗന്ദര്യം കൃത്യമായി പരിപാലിക്കുന്ന വ്യക്തികളോടും മറ്റുള്ളവര്‍ക്ക് ആരാധന തോന്നാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
