Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
അത്തം 2024: ഈ വര്‍ഷം ഭാഗ്യ തുടക്കം സെപ്റ്റംബര്‍-6 മുതല്‍: പ്രിയപ്പെട്ടവര്‍ക്ക് ആശംസയറിയിക്കാം
ഓണം എന്നത് എപ്പോഴും ഗൃഹാതുരത ഉണര്‍ത്തുന്ന ഒരു കുറച്ച് നല്ല നാളുകള്‍ നമുക്ക് സമ്മാനിക്കുന്നു. എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും മറന്ന് എല്ലാവരും ഒന്നായി തീരുന്ന ദിനങ്ങളാണ് ഓണം എന്നതിലൂടെ കണക്കാക്കുന്നതും. എന്നാല്‍ ഓണത്തിന് തുടക്കം കുറിക്കുന്നത് അത്തത്തിലൂടെയാണ്. അത്തം 2024- ആരംഭിക്കുന്നതാവട്ടെ സെപ്റ്റംബര്‍ 6-ന്. ഈ വര്‍ഷത്തെ ഓണത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്.
ഓണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരുന്നത് ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയുമെല്ലാമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചിലവഴിക്കുന്ന ഓരോ സമയവും ആഘോഷങ്ങളുടേത് കൂടിയാണ്. ഓണം പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഒരു ആഘോഷമാണ് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. ഈ ദിനങ്ങളില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ എത്ര അകലെയാണെങ്കിലും അവര്‍ക്ക് ആശംസകള്‍ അറിയിക്കാം.

തിരുവോണവും അത്തവും
അത്തത്തിന് തുടക്കം കുറിച്ചാല്‍ അത് അവസാനിക്കുന്നത് തിരുവോണത്തോടെയാണ്. സെപ്റ്റംബര്‍ 6-ന് അത്തം ആരംഭിച്ച് പത്ത് ദിവസത്തിന് ശേഷം തിരുവോണത്തിലേക്ക് കടക്കുമ്പോള്‍ നാം ആഘോഷങ്ങളുടെ കൊടുമുടിയില്‍ ആയിരിക്കും. സെപ്റ്റംബര്‍ 15-നാണ് ഓണത്തിന്റെ സമാപനം. ചിങ്ങമാസത്തില്‍ പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഈ ഓണക്കാലത്ത് തന്റെ പ്രജകളെ കാണുന്നതിന് വേണ്ടി മാവേലിത്തമ്പുരാന് കേരളത്തില്‍ എത്തുന്നു എന്നാണ് ഐതിഹ്യം. മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. എല്ലാ വര്‍ഷവും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആണ് ഓണം ആഘോഷിക്കപ്പെടുന്നത്.

ഓണം 2023: ആഘോഷം
ഓണത്തിന്റെ ആഘോഷങ്ങള്‍ അത്തം നാളില്‍ ആരംഭിക്കുകയും തിരുവോണം ദിവസം വരെ 10 ദിവസം ആണെന്ന് പറഞ്ഞുവല്ലോ. ഇത് ഓണക്കാലത്തെ ഏറ്റവും നല്ല ദിനമായാണ് കണക്കാക്കുന്നതും. ചരിത്രം അനുസരിച്ച് മഹാബലി തമ്പുരാന് തന്റെ പ്രജകളെ കാണുന്നതിന് വേണ്ടി തിരുവോണ ദിനത്തില്‍ കേരളത്തില്‍ എത്തുന്നു. വിഷ്ണു ഭഗവാന്റെ വാമന വേഷമാണ് മഹാബലി തമ്പുരാനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്.
അത്തം ദിനത്തിലെ പ്രത്യേകതകള്‍
മഹാബലി രാജാവിനെ സ്വാഗതം ചെയ്യുന്നതിനായി വേണ്ടി അത്തപ്പൂക്കളം തയ്യാറാക്കുന്നു. പുതുവസ്ത്രങ്ങള്‍ ധരിക്കുകയും പായസം ഉള്‍പ്പടെയുള്ള സദ്യ തയ്യാറാക്കുകയും ചെയ്യുന്നു. പത്ത് ദിവസത്തോളം ഈ ആഘോഷങ്ങള്‍ തുടരുന്നു. 24 വിഭവങ്ങള്‍ ഉള്‍പ്പടെയുള്ള ഓണസദ്യ തയ്യാറാക്കുകയും കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒപ്പമിരുന്ന് കഴിക്കുകയും ചെയ്യുന്നു. വള്ളം കളി പോലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ആളുകള്‍ വാമനന് അവതാര വിഗ്രഹങ്ങള്‍ അഥവാ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

അത്തം ജ്യോതിഷ ഫലം ഇപ്രകാരം
അത്തം നാളിന് നാളെ തുടക്കം കുറിക്കുമ്പോള്‍ പൊതുവേ ഗുണകരമായ പല ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തിക പുരോഗതിക്കുള്ള സാധ്യത കാണുന്നു. കച്ചവടക്കാര്‍ക്ക് സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. അത്തം മുതല്‍ ജീവിതത്തില്‍ ഉയര്‍ച്ചയും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.
അത്തം നാള് പിറക്കുമ്പോള്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ജീവിതത്തിലെ സന്തോഷത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. അത്തം നാള് മുതല്‍ യാത്രാക്ലേശം, അലച്ചില്‍ എന്നിവയെല്ലാം അവസാനിക്കുന്നു. പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതിന് സാധിക്കുന്നു. ഇതിലൂടെ സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു.

- ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും അത്തം ദിനാശംസകള്‍
- തുമ്പയും തുളസിയും മുക്കുത്തിപ്പൂവുമായി മറ്റൊരു ഓണക്കാലം കൂടി
- ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി ഒരു പൊന്നോണക്കാലം, അത്തം ദിനാശംസകള്‍
- സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും അത്തം ദിനാശംസകള്‍ നേരുന്നു
- ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഈ വര്‍ഷം മുഴുവന്‍ നിലനില്ക്കട്ടെ,, അത്തം ദിനാശംസകള്‍
- മാവേലി മന്നനെ വരവേല്ക്കാല് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു, ഏവര്‍ക്കും അത്തം ദിനാശംസകള്‍



Click it and Unblock the Notifications

