Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ധനത്തിന് മുകളില് ധനം: വളരെ ചെറുപ്പത്തില് തന്നെ സമ്പാദിക്കുന്ന മൂന്ന് രാശിക്കാര്
സാമ്പത്തിക അടിത്തറ എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. എന്തൊക്കെയുണ്ടായാലും സാമ്പത്തികമായി അടിത്തറയില്ലെങ്കില് അത് നിങ്ങളില് പ്രതിസന്ധികള് വര്ദ്ധിപ്പിക്കും എന്ന കാര്യത്തില് സംശയം വേണ്ട്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് സാമ്പത്തികമായുള്ള ആവശ്യങ്ങള് വര്ദ്ധിച്ച് വരുന്ന കാലഘട്ടത്തില് നമ്മള് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. അതില് ധനസമ്പാദനം വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.
വേദജ്യോതിഷ പ്രകാരം 12 രാശിക്കാരിലും 27 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള് സംഭവിക്കുന്നു. രാശിചിഹ്നങ്ങളെ എപ്പോഴും ഒരു ഗ്രഹം ഭരിക്കുന്നു. അതുകൊണ്ട് തന്നെ ഓരോ രാശിചിഹ്നങ്ങളുമായി ബന്ധപ്പെട്ടവര്ക്ക് വ്യത്യസ്തമായ സ്വഭാവവും ഉണ്ടാവുന്നത്. എന്നാല് ചില ആളുകള് അവരുടെ ചെറുപ്പത്തില് തന്നെ ധാരാളം പണം സമ്പാദിക്കുന്നു. അവരുടെ സാമ്പത്തിക സ്ഥിതിയും ശക്തമാവുന്നു.

ധനസ്ഥിതിയിലെ മാറ്റം ഇവരെ ആത്മവിശ്വാസമുള്ളവരാക്കുകയും കരിയറില് മാറ്റങ്ങള് കൊണ്ട് വരുകയും ചെയ്യുന്നു. കരിയര് ഏത് മേഖലയില് ആണെങ്കിലും ഇവര്ക്ക് വിജയം നേടുന്നതിന് സാധിക്കുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവരുടെ ജീവിതത്തില് അങ്ങോളമിങ്ങോളം ഉണ്ടാവുന്നു. 12 രാശിക്കാരില് അത്തരത്തില് ഭാഗ്യഫലങ്ങള് ഉള്ള ചില രാശിക്കാരുണ്ട്. അവര് ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
മേടം രാശി
മേടം രാശിക്കാര്ക്ക് ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുമെങ്കിലും ഇവരുടെ സ്വഭാവത്തിന്റെ കാര്യത്തില് ധൈര്യം എന്നത് ഇവരുടെ കൂടപ്പിറപ്പായിരിക്കും. ആരേയും ഇവര്ക്ക് ഭയമുണ്ടായിരിക്കുകയില്ല. മാത്രമല്ല സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തില് ഇവര് എപ്പോഴും മുന്നില് തന്നെയാണ്. സമ്പത്തിന് ഇവര്ക്ക് യാതൊരു വിധത്തിലുള്ള ക്ഷാമവും ഉണ്ടാവുന്നില്ല. ഏത് കാര്യത്തേയും സ്മാര്ട്ടായി കൈകാര്യം ചെയ്യുന്നതിന് ഇവര്ക്ക് സാധിക്കുന്നു. എല്ലാ ജോലികളും കൃത്യസമയത്ത് പൂര്ത്തിയാക്കുന്നതിനും സാധിക്കുന്നു. ഇവര്ക്ക് ഒരു കാരണവശാലും മടിയുണ്ടായിരിക്കുകയില്ല. ചൊവ്വയാണ് ഇവരെ ഭരിക്കുന്നത്.

ഇടവം രാശി
ഇടവം രാശിക്കാരാണ് ഇവരുടെ കൂട്ടത്തില് അല്പം മുന്നില് നില്ക്കുന്നത്. ജ്യോതിഷ പ്രകാരം നിങ്ങള് വളരെ ചെറുപ്പത്തില് തന്നെ ധനനേട്ടങ്ങളിലേക്ക് എത്തുന്നു. ആഢംബര ജീവിതത്തിന് താല്പ്പര്യമുള്ളവരായിരിക്കും ഇവര് എന്നത് കൊണ്ട് തന്നെ ജീവിതത്തില് സാമ്പത്തികാടിത്തറ ശക്തമാക്കുക എന്നത് ഇവരുടെ ആത്യന്തിക ലക്ഷ്യമായിരിക്കും. എപ്രകാരം പണം ചിലവഴിക്കണം എന്നതിനെക്കുറിച്ച് ഇവര്ക്ക് കൃത്യമായി മനസ്സിലാക്കാന് സാധിക്കുന്നു. യാത്രകള് നടത്തുന്നതിനും ഇവര്ക്ക് താല്പ്പര്യം ഏറെയാണ്.
ഇടവം രാശിക്കാരുടെ വ്യക്തിത്വം എന്നത് തന്നെ മറ്റുള്ളവരില് നിന്ന് എപ്പോഴും വ്യത്യസ്തമാണ്. ശുക്രനാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ശുക്രന്റെ നേട്ടങ്ങള് നിങ്ങളെ സ്വാധീനിക്കുന്നു. ശുക്രന്റെ കൃപയാല് പണം സമ്പാദിക്കുന്നത് നിങ്ങള്ക്ക് സാധിക്കുന്നു എന്നതാണ് സത്യം. ഇടവം രാശിക്കാരുടെ കാര്യത്തില് സാമ്പത്തിക നേട്ടം കൊണ്ട് വരുന്ന സമയമാണ് ഇവരുടെ ചെറുപ്പകാലം.

മിഥുനം രാശി
മിഥുനം രാശിക്കാര്ക്ക് പല പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിതത്തില് ഉണ്ടാവുമെങ്കിലും യുക്തിപരമായും ബുദ്ധിശക്തികൊണ്ടും അതിനെ നേരിടുന്നവരാണ് മിഥുനം രാശിക്കാര്. ചുരുങ്ങിയ സമയം കൊണ്ട് വളരെ ചെറുപ്പത്തില് തന്നെ ഇവര് സമ്പന്നരാവുന്നു. ആളുകള് യുക്തിപരമായാണ് ഇവരെ ഏത് കാര്യത്തിലും സമീപിക്കുന്നത്. ആ യുക്തി തന്നെയാണ് ഇവര് ധനസമ്പാദനത്തിനും ഉപയോഗിക്കുന്നത്. കച്ചവട ചിന്താഗതി മിഥുനം രാശിക്കാര്ക്ക് കൂടുതലായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലത്തില് മുന്നോട്ട് പോവുന്നവരായിരിക്കും എന്നത് കൊണ്ട് തന്നെ ഇവരെ തോല്പ്പിക്കാന് സാധിക്കുകയില്ല. ബുധനാണ് ഇവരുടെ അധിപന്.



Click it and Unblock the Notifications

