Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ജീവിതം ഭൂമിക്കടിയിലേക്ക് നീങ്ങും, വന്‍ പട്ടണങ്ങള്‍ മണ്ണിനടിയില്‍; 2100ഓടെ ലോകത്തുണ്ടാകുന്ന അത്ഭുതങ്ങള്‍
മനുഷ്യര്‍ ഏറ്റവും ആധുനികവും വ്യത്യസ്തവുമായ സംവിധാനങ്ങളും ഉള്ള ഭൂഗര്‍ഭ അറകളില്‍ മികച്ച സൌകര്യങ്ങളോടെ ജീവിക്കുന്നു, തീരുമാനങ്ങൾ എടുക്കാൻ AI ഉപദേശകരെ ആശ്രയിക്കുന്നു, അവ നടപ്പിലാക്കുവാന്‍ മികച്ച കൃത്യതയോടെയുള്ള റോബോട്ട് സംവിധാനങ്ങള്‍ കാത്തുനില്‍ക്കുന്നു.. ഏതെങ്കിലും സയന്‍സ് ഫിക്ഷന്‍ സിനിമയിലെ രംഗം അല്ല ഭാവിയില്‍ നമ്മുടെ ഈ ഭൂമിയില്‍ നടക്കുവാന്‍ പോകുന്ന കാര്യങ്ങളുടെ ഒരു രത്ന ചുരുക്കമാണ് ഇപ്പോള്‍ വായിച്ചത്.
അതായത് 2100 -ആം ആണ്ടില്‍ നടക്കുവാന്‍ പോകുന്ന ചില കാര്യങ്ങള്‍ മാത്രമാണ് ഇവ. 2100-ൽ നമ്മുടെ ജീവിതം സാങ്കേതിക വിദ്യയുമായി ഒത്തുപോവുക മാത്രമല്ല, അത് വഴി നയിക്കപ്പെടുകയും രൂപപ്പെടുത്തുകയും ഉപദേശിക്കപ്പെടുകയും ചെയ്യും. സാങ്കേതികവിദ്യ ഭാവിയിലെ ലോകത്തെ എങ്ങനെയായിരിക്കും മാറ്റുക ? അതിന്റെ നന്മയും തിന്മയും എന്തൊക്കെയായിരിക്കും ? ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ സംഭവിക്കുന്ന അഞ്ച് കാര്യങ്ങള്‍ ഇവയൊക്കെയാണ്.

1- 'ഡിജിറ്റൽ മനുഷ്യര്‍' നമ്മുടെ സഹാവാസികള്‍
ഹ്യൂമനോയിഡ് റോബോട്ടുകളും 'ഡിജിറ്റല്‍ സുഹൃത്തുക്കളും' ജനങ്ങള്‍ക്കൊപ്പം തന്നെ സഹാവസിക്കും. റോബോട്ടുകൾ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ജോലികള്‍ ഏറ്റെടുക്കുകയും ജോലികളുടെ മികവും കൃത്യതയും കൊണ്ട് നമ്മുടെ ജീവിതം കൂടുതല്‍ ലളിതമാക്കപ്പെടുകയും ചെയ്യും. നിർദ്ദേശങ്ങളോ അധ്യാപകരോ പിന്തുണക്കാരോ ആവശ്യമില്ലാതെ ഡിജിറ്റല്‍ മനുഷ്യരെ പൂര്‍ണ്ണമായ അവസ്ഥയില്‍ പ്രവര്‍ത്തന സജ്ജമാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കും, മാത്രമല്ല ഈ ഡിജിറ്റല്‍ സുഹൃത്തുക്കള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകും.
AI- പ്രാപ്തമാക്കിയ ഡിജിറ്റൽ മനുഷ്യരും റോബോട്ടിക് ഹ്യൂമനോയിഡുകളും ദൈനംദിന ജീവിതത്തിന്റെ ഭാഗമാകും; അവര്‍ ഏത് ജോലികളും - ചപ്പുചവറുകള്‍ വൃത്തിയാക്കുന്നത് മുതല്‍ മുതല്‍ വലിയ കെട്ടീദ സമുച്ചയങ്ങള്‍ പണിതുയര്‍ത്തുന്നത് വരെ വരെ, ഉയര്‍ന്ന തലത്തിലുള്ള വിദ്യാഭ്യാസം അല്ലെങ്കിൽ സങ്കീര്‍ണ്ണമായ മസ്തിഷ്ക ശസ്ത്രക്രിയ പോലെയുള്ള വിവിധ ജോലികള്‍ വരെ ഏറ്റെടുക്കും.
2 - AI 'മെന്റര്‍മാര്‍' നമ്മുടെ ജീവിതം തീരുമാനിക്കും :
ഭാവിയിൽ, AI 'മെന്റർമാർ' ഓരോ വ്യക്തിയെയും അസിസ്റ്റ് ചെയ്യും, ഏത് ജോലിയാണ് ചെയ്യേണ്ടത് എന്നതുള്‍പ്പെടെ അവര്‍ക്കായി തീരുമാനങ്ങള്‍ എടുക്കും. 2100-ലെ AI ഉപദേഷ്ടാക്കൾ ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ ശക്തി പ്രയോജനപ്പെടുത്തുകയും, ഒന്ന് കണ്‍ചിമ്മുന്ന സമയത്തിനിടയില്‍ തന്നെ അനന്തമായ കാര്യങ്ങള്‍ പ്രോസസ്സ് ചെയ്യുന്നു.
AI - മെന്റര്‍മാരോട് ഒരു ചോദ്യം ചോദിച്ചാല്‍ അവര്‍ അതിന്റെ ഉത്തരം നല്‍കുക മാത്രമല്ല ചെയ്യുന്നത്; ആ കാര്യം ചെയ്യുവാനുള്ള മാര്‍ഗ്ഗങ്ങള്‍, അതിലേക്കുള്ള വഴികള്‍, അനന്തരഫലങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നു, വിശാലമായ ഡാറ്റ അടിസ്ഥാനമാക്കി കൃത്യമായ ഉപദേശം നല്‍കുന്നു. ഏത് ജോലിയാണ് സ്വീകരിക്കേണ്ടതെന്ന് ഇനി നിങ്ങള്‍ സംശയിക്കേണ്ടതില്ല. നിങ്ങളുടെ AI ഉപദേഷ്ടാവ് നിങ്ങള്‍ക്കായി ആ ജോലി ചെയ്യും, അന്തിമ തീരുമാനം എടുക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് നല്‍കും.
3- ജീവിതം ഭൂമിക്കടിയിലേക്ക് നീങ്ങും, വന്‍ പട്ടണങ്ങള്‍ മണ്ണിനടിയില്‍ നിര്‍മിക്കും
2100-ഓടെ, ഭൂമിക്ക് മുകളിലുള്ള സ്ഥലം തികയാതെ വരും. റോബോട്ടുകള്‍ കുഴിച്ച തുരങ്കങ്ങള്‍ ഉപയോഗിച്ച് ഇന്ന്നു ഭൂമിക്ക് മേലെ കാണുന്ന കാര്യങ്ങളെക്കാള്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഭൂഗര്‍ഭത്തിലേക്ക് നീങ്ങും. റോബോട്ടുകല്‍ തുരങ്കങ്ങള്‍ കുഴിക്കും, സര്‍വേയര്‍മാര്‍ ഓഗ്‌മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് പുതിയ താമസസ്ഥലങ്ങളും കെട്ടിടങ്ങളും ഭൂഗര്‍ഭമായി മാപ്പ് ചെയ്യും. അടിസ്ഥാന സൌകര്യങ്ങള്‍, ഗതാഗതം, ഊര്‍ജം എന്നിവയ്‌ക്കായുള്ള പുതിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ച് ഗ്രഹത്തെ മാറ്റാനുള്ള സാങ്കേതികവിദ്യ രൂപപ്പെടും, അവയാല്‍ മെഗാസിറ്റികള്‍ ഉയര്‍ന്നുവരും.
4-ഡീപ്‌ഫേക്കുകള്‍ സാധാരണമാകും, ക്യാമറകളില്‍ ഡിജിറ്റല്‍ വാട്ടര്‍ മാര്‍ക്കുകള്‍ നിര്‍ബന്ധമാക്കും :
ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കുകര്‍ ഉള്‍പ്പെടുത്താന്‍ ഗവണ്‍മെന്റുകള്‍ ക്യാമറ നിര്‍മ്മാതാക്കളെ നിര്‍ബന്ധിക്കും, അതിലൂടെ ആളുകള്‍ക്ക് വീഡിയോയെ 'വിശ്വസിക്കാൻ' കഴിയും, കാരണം വ്യാജ വീഡിയോകള്‍ തന്നെ വ്യാപകമാവുകയും യഥാര്‍ത്ഥത്തില്‍ നിന്ന് വേര്‍തിരിച്ചറിയുക പ്രയാസമാവുകയും ചെയ്യും. ഫോട്ടോയോ വീഡിയോയോ വോയ്‌സ് റെക്കോര്‍ഡിംഗോ ആകട്ടെ, ഒരു ഡിജിറ്റല്‍ റെക്കോര്‍ഡിന്റെ ആധികാരികതയേയും ഇനി വിശ്വസിക്കാന്‍ കഴിയില്ല.
അതുകൊണ്ടാണ് 2100-ഓടെ, എല്ലാ തരത്തിലുള്ള റെക്കോർഡിംഗ് ഉപകരണങ്ങള്‍ക്കും ഒരു ബില്‍റ്റ്-ഇന്‍ എന്‍ക്രിപ്റ്റഡ് ടൈംസ്റ്റാമ്പ് ഉണ്ടായിരിക്കും, അത് ക്യാപ്‌ചര്‍ സമയത്ത് വാട്ടര്‍മാര്‍ക്ക് ആയി പ്രവര്‍ത്തിക്കും. ചിത്രങ്ങൾ, വീഡിയോകൾ, റെക്കോര്‍ഡിംഗുകള്‍ എന്നിവയില്‍ ഡിജിറ്റല്‍ വിശ്വാസ്യത വരുത്തുന്നതിന് ഈ എൻക്രിപ്റ്റ് ചെയ്ത വാട്ടര്‍മാര്‍ക്കുകള്‍ ഡീപ്ഫേക്കുകളില്‍ നിന്ന് യഥാര്‍ത്ഥ ചിത്രങ്ങളെയും വീഡിയോകളേയും വേര്‍തിരിച്ചറിയുവാന്‍ സഹായിക്കുന്നു.
5- കുട്ടികള്‍ വെര്‍ച്വല്‍ സ്കൂളുകളിലേക്ക് പിച്ചവെക്കും :
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 'മെന്റര്‍മാര്‍' കുട്ടികളുടെ വിദ്യാഭ്യാസം കാണുകയും കുട്ടികള്‍ യാത്ര ചെയ്യുന്ന സമയത്ത് തന്നെ വിര്‍ച്വല്‍ റിയാലിറ്റിയില്‍ പാഠങ്ങൾ നടത്തുകയുംചെയ്യും. 'വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് കല്ലുകളിലും സിമാന്റുകളിലും നിര്‍മിച്ച കെട്ടിടങ്ങള്‍ ഉള്ള സ്ക്കൂളുകള്‍ അല്ല, ഏറ്റവും പ്രശസ്തരായവര്‍ അവരുടെ അവതാര്‍ വഴി വിദ്യാര്‍ഥികളിലേക്ക് അറിവ് പകര്‍ന്നു നല്‍കും, അത് പഠനത്തിന്റെ ഉള്ളരകളിലെക്ക് അവരെ കൂട്ടികൊണ്ടുപോകും. ശാസ്ത്രവും ചരിത്രവും അതാതു കാലഘട്ടത്തില്‍ തന്നെ പോയി പഠിക്കും.
വിദ്യാർത്ഥികൾ ജ്യോതിശാസ്ത്രം പഠിക്കാന്‍ വെര്‍ച്വല്‍ സ്പേസ് എലിവേറ്ററുകളില്‍ കയറുന്നു, തത്സമയ ചരിത്ര പാഠങ്ങൾക്കായി സമയത്തിലൂടെ നാവിഗേറ്റ് ചെയ്യുന്നു, വ്യക്തിഗതമാക്കിയ പഠനാനുഭവങ്ങൾക്കായി AI മെന്റര്‍മാരുമായി ബന്ധപ്പെടുകയും ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഇവ കൂടാതെ മറ്റനേകം കാര്യങ്ങള്‍, ഒരു പക്ഷെ നമ്മുടെ ചിന്തകളിലേക്ക് ഇനിയും കടന്നു വരാത്ത കാര്യങ്ങള്‍ പോലും സംഭവിക്കും. തീര്‍ച്ചയാണ് കാരണം സാങ്കേതിക വിദ്യയുടെ ലോകത്തില്‍ ഒന്നും അപ്രായോഗികമല്ല.



Click it and Unblock the Notifications