Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നിങ്ങളുടെ ചെവിയുടെ ആകൃതി ഇതിലേതാണ്? അതിലറിയാം നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പല സ്വഭാവങ്ങളും
Ear Shape and Personality: ഒരു വ്യക്തിയുടെ വ്യക്തിത്വം അയാളുടെ വാക്കിലൂടെയും നോക്കിലൂടെയും പ്രവൃത്തിയിലൂടെയും മാത്രമല്ല, ശരീരഭാഷയിലൂടെയും ചില ശാരീരിക പ്രത്യേകതകളിലൂടെയും അറിയാകുമെന്നാണ് പറയപ്പെടുന്നത്. ഉദാഹരണത്തിന് വലിയ നെറ്റിയും മുറംപോലത്തെ ചെവിയും ഉള്ളവര്‍ ഭാഗ്യവാന്മാര്‍ ആയിരിക്കുമെന്ന് പറയാറുണ്ട്. അതല്ലാതെ ഒരാളുടെ ശരീരത്തിന്റെ പ്രത്യേകതകള്‍ അവരുടെ സ്വഭാവത്തെ കുറിച്ചും സ്വഭാവസവിശേഷതകളെ കുറിച്ചും ചില കാര്യങ്ങള്‍ പറയുന്നുണ്ട്.

ചെവിയുടെ ആകൃതിയും വലുപ്പവും ഒരാളുടെ വ്യക്തിത്വത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും എന്തെല്ലാമാണ് പറയുന്നത് എന്ന് നോക്കാം.
വലിയ ചെവി
വലിയ ചെവിയുള്ള ആളുകള്‍ ജീവിതത്തിലെ ഏതെ സാഹചര്യങ്ങളെയും ക്ഷമയോടെയും സമാധാനത്തോടെയുമാണ് സമീപിക്കുക. ആത്മവിശ്വാസവും അധികാരവും പ്രകടിപ്പിക്കുന്നവരാണ് ഇവര്‍. ഇവര്‍ പെട്ടെന്ന് നിരാശരാകുകയോ ഒന്നും വിട്ടുകൊടുക്കുകയോ ചെയ്യില്ല. മറ്റാരെയും ആശ്രയിക്കേണ്ട സാഹചര്യങ്ങള്‍ ഇവര്‍ സൃഷ്ടിക്കില്ല. എത്ര വലിയ കഠിനമായ സാഹചര്യങ്ങളെയും സ്വന്തമായി നേരിടാന്‍ ഇവര്‍ക്ക് സാധിക്കും. ഒഴുക്കിനൊത്ത് ധീരമായി നീന്തുകയും ഭാവിയെ കുറിച്ച് ആശങ്കകളില്ലാതെ ജീവിക്കുകയും ചെയ്യുന്നവരാണ് ഇവര്‍.
ചെറിയ ചെവി
ചെറിയ ചെവിയുള്ള ആളുകള്‍ മിക്കപ്പോഴും നാണക്കാരും ഉള്‍വലിഞ്ഞ പ്രകൃതക്കാരും ആയിരിക്കും. ഒറ്റയ്‌ക്കോ കുടുംബവുമായോ അല്ലെങ്കില്‍ അടുത്ത സുഹൃത്തുക്കളുമായോ സമയം ചിലവഴിക്കാനാണ് ഇവര്‍ക്കിഷ്ടം. എല്ലാ സാഹചര്യങ്ങളിലും എല്ലാവരോടും സംസാരിക്കേണ്ടതില്ലെന്ന് ഇവര്‍ കരുതുന്നു. എന്നാല്‍ വേണ്ട സമയത്ത് വേണ്ട സ്ഥലത്ത് ഇവരുണ്ടാകും. വേണ്ട കാര്യങ്ങള്‍ അവര്‍ പറയുകയും ചെയ്യും. ഇവര്‍ കലാപരമായ കഴിവുകള്‍ ഉള്ളവരായിരിക്കും. കാര്യങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കും. മറ്റുളളവരുടെ അംഗീകാരം ഇവര്‍ അഗ്രഹിക്കുന്നില്ല. ഇവര്‍ ഒറ്റയ്ക്കുള്ള ജീവിതവും സാമൂഹിക ജീവിതവും ബാലന്‍സ് ചെയ്തുപോകുന്നു. എന്നാല്‍ കൂടുതല്‍ മറ്റുള്ളവരുമായി ഇടപഴകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവര്‍ ഇവര്‍ സാമൂഹ്യവിരുദ്ധരല്ല.
പറ്റിച്ചേര്‍ന്ന ചെവി
ചെവിയുടെ താഴ്ഭാഗം തലയോട് പറ്റിച്ചേര്‍ന്നിരുന്നാല്‍ അവര്‍ വൈകാരികമായി വളരെ ശക്തരായ വ്യക്തികളായിരിക്കും. മറ്റുള്ളവരോട് അനുതാപത്തോടെ പെരുമാറാനും അവരുടെ വ്യക്തിത്വം മനസ്സിലാക്കാനും യുക്തിക്കനുസരിച്ച് തീരുമാനമെടുക്കാനും വൈകാരികമായല്ലാതെ വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനും ഇവര്‍ക്കാകും. എത്ര വലിയ പ്രതിസന്ധികളില്‍ നിന്നും കരകയറാനും തിരിച്ചടിക്കാനും ജീവിതത്തില്‍ മുന്നേറാനും അവര്‍ക്കാകും.
കൂര്‍ത്ത ചെവി
കൂര്‍ത്ത ചെവിയുള്ള ആളുകള്‍ക്ക് ഭാവനാശേഷിയും ഉള്‍പ്രേരണകളും കൂടുതലായിരിക്കും. ഇവര്‍ ജീവിതത്തെ സവിശേഷമായ കാഴ്ചപ്പോടെയാണ് കാണുന്നത്. ഇവര്‍ക്ക് വൈകാരികമായ കഴിവുകള്‍ കൂടുതലായിരിക്കും. ഇവര്‍ക്ക് അപാരമായ ബുദ്ധിശേഷിയുള്ളവരും ലക്ഷ്യങ്ങളുള്ളവരും ആയിരിക്കും. ഇവര്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിക്കുന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications