Latest Updates
-
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഏപ്രില്‍ ഫൂള്‍ ദിനം: പറ്റിക്കാന്‍ ഈ സന്ദേശങ്ങള്‍ അയക്കാം
ഏപ്രില്‍ 1 എന്ന് പറയുമ്പോള്‍ തന്നെ പലര്‍ക്കും മനസ്സില്‍ ഓര്‍മ്മ വരുന്ന ദിനം ഏപ്രില്‍ ഫൂള്‍ ദിനമാണ്. ഈ ദിനത്തെ വിഡ്ഡിദിനമായാണ് കണക്കാക്കുന്നത് എന്ന് നമുക്കറിയാം. ഇതിന് പിന്നില്‍ ഒരുപാടി ചരിത്രങ്ങളും കഥകളും ഉണ്ട് എന്നതും സത്യമാണ്. എന്നാല്‍ വിഡ്ഡിദിനത്തിന് പിന്നില്‍ ഇന്നും പലരും ചിന്തിക്കുന്നതും അല്ലെങ്കില്‍ അറിഞ്ഞിരിക്കേണ്ടതുമായ ഒരു ചരിത്രം എന്താണെന്ന് നോക്കാം. അത് കലണ്ടറുമായി ബന്ധപ്പെട്ടുള്ളതാണ്. ജൂലിയസ് സീസറിന്റെ കലണ്ടറില്‍ 1582-ല്‍ ചെറിയ മാറ്റം ഫ്രാന്‍സില്‍ നടത്തുകയുണ്ടായി. ജൂലിയന്‍ കലണ്ടര്‍ പിന്തുടര്‍ന്നതിന് പുറകേ പെട്ടെന്ന് ഈ കലണ്ടര്‍ പിന്തുടരുന്നതിന് പലരും നിര്‍ബന്ധിതരായി ഇതില്‍ തന്നെ പല വിധത്തിലുള്ള കണ്ഫ്യൂഷനുകളും നിലനിന്നു. അതില്‍ ഒന്നായിരുന്നു ജൂലിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആഘോഷിച്ചിരുന്നത് ഏപ്രില്‍ 1-നായിരുന്നു. എന്നാല്‍ ഗ്രിഗറിയന്‍ കലണ്ടര്‍ പ്രകാരം ഇത് ജനുവരി 1-ലേക്ക് മാറ്റേണ്ടി വന്നു.

ഇതിന്റെ ഫലമായി പലരും ഏപ്രില്‍ 1-നും ചിലര്‍ ജനുവരി 1-നും ഇത്തരത്തില്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിന് വേണ്ടി ആരംഭിച്ചു. എന്നാല്‍ പുതിയ കലണ്ടര്‍ വന്നതിന് ശേഷവും വീണ്ടും ഏപ്രില്‍ 1-ന് തന്നെ പുതുവര്‍ഷം ആഘോഷിക്കുന്നവരെ പലരും വിഡ്ഡികള്‍ എന്ന് വിളിക്കാന്‍ തുടങ്ങി. ഈ ദിനത്തെയാണ് പിന്നീട് വിഡ്ഡിദിനം എന്ന് പറയുന്നത്. ഇതോടെ ആളുകള്‍ എല്ലാം തന്നെ വിഡ്ഡി ദിനം ആഘോഷിക്കുന്നതിന് വേണ്ടി ആരംഭിച്ചു. എന്നാല്‍ ഈ വിഡ്ഡിദിനത്തില്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ചേര്‍ന്ന് നമുക്ക് ചില സന്ദേശങ്ങള്‍ കൈമാറാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാ.
സന്ദേശങ്ങള്‍ ഇപ്രകാരം

ദൈവം എന്ന ശക്തി പകലിന് വേണ്ടി സൂര്യനെ സൃഷ്ടിച്ചു, വിനോദത്തിന് വേണ്ടി രസകരമായ പലതും സൃഷ്ടിച്ചു, രാത്രിക്ക് വേണ്ടി ചന്ദ്രനെ സൃഷ്ടിച്ചു. എന്നാല്‍ അവസാനം ദൈവം മനുഷ്യനെ ഉണ്ടാക്കി അതൊരു വിഡ്ഡിത്തമായി പോയി. വിഡ്ഡി ദിനാശംസകള്‍

നിങ്ങളുടെ ചുറ്റുമുള്ള എല്ലാ മണ്ടന്മാരിലും ഏറ്റവും സുന്ദരിയും സുശീലയും അതിശയകരമായ സ്വഭാവമുള്ളവരും വര്ണശോഭയുള്ളവളും നിങ്ങളാണ്. അതുകൊണ്ട് തന്നെ ഹാപ്പി ഏപ്രില്‍ ഫൂള്‍ ഡേ

പ്രിയപ്പെട്ട സുഹൃത്തേ, ഇന്ന് നിങ്ങളുടെ ദിവസമാണെന്ന് വീണ്ടും വീണ്ടും ഉറപ്പിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ട സന്തോഷത്തിന്റെ ഒരു ഏപ്രില്‍ ഫൂള്‍ ഡേ ആശംസിക്കുന്നു

പ്രിയപ്പെട്ട കൂട്ടാകാരാ, നിങ്ങളെപ്പോലുള്ള ആളുകള്‍ എന്നെ മനസ്സിലാക്കുന്നു, ഞാന്‍ ഇപ്പോഴും നിങ്ങളെല്ലാവരേക്കാള് ബുദ്ധിമാനും മിടുക്കനുമാണ് എന്നത് തന്നെയാണ് എന്റെ പ്രത്യേകത. ഏപ്രില്‍ ഫൂള്‍സ് ദിനാശംസകള്‍

പ്രിയപ്പെട്ടവനേ, എപ്പോഴും വായ തുറന്ന് നിങ്ങള്‍ മണ്ടത്തരമാണ് പറയുന്നത് എന്ന് മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. അത് നിങ്ങള്‍ കൂടുതല്‍ മണ്ടനാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. ഹാപ്പി ഏപ്രില്‍ഫൂള്‍ ഡേ

പിറന്നാള്‍, ഹോളി, ദീപാവലി, ക്രിസ്മസ്, പുതുവത്സരം എന്നീ ദിനങ്ങളിലെ ആശംസകള്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് കിട്ടിക്കാണില്ല, എന്നാല്‍ നിങ്ങളുടെ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്ന് നിങ്ങളെ ആശംസിക്കാതിരിക്കാന്‍ എനിക്ക് സാധിക്കില്ല. നിങ്ങള്‍ക്ക് ഒരു ഏപ്രില്‍ ഫൂള്‍ ദിനം ആശംസിക്കുന്നു

നിങ്ങളുടെ പുഞ്ചിരി വളരെ മനോഹരമാണ്, നിങ്ങളുടെ ശൈലി വളരെ മനോഹരമാണ്. നിങ്ങളുടെ ശബ്ദവും കണ്ണുകളും എല്ലാം വളരെ ആകര്‍ഷകമാണ്. എന്നാല്‍ ഇത്രയും നന്നായി എനിക്ക് കള്ളം പറയാന്‍ സാധിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല. ഏപ്രില്‍ ഫൂള്‍സ് ഡേ ആശംസകള്‍



Click it and Unblock the Notifications
