Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കടമുറികളുടെ വാസ്തു ഈവിധമെങ്കില്‍ ബിസിനസില്‍ വിജയം നിശ്ചയം; 8 കാര്യം പ്രധാനം
നമ്മുടെ പരിതസ്ഥിതിയില്‍ നല്ല ഊര്‍ജ്ജം വളര്‍ത്തി ജീവിതത്തില്‍ വിജയം നല്കുന്ന ഒരു പുരാതന ശാസ്ത്ര ശാഖയാണ് വാസ്തുശാസ്ത്രം. സാധാരണയായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് വാസ്തുപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. വീടിന് പലരും വാസ്തു നോക്കുന്നത് നിങ്ങള്‍ കണ്ടുകാണും. അതുപോലെ തന്നെ പ്രധാനമാണ് കടമുറികള്‍ക്കും ഓഫീസുകള്‍ക്കുമൊക്കെ വാസ്തു നോക്കുന്നത്. ബിസിനസ്സില്‍ വിജയവും അഭിവൃദ്ധിയും നേടുന്നതിന് കടയില്‍ വാസ്തു പാലിക്കേണ്ടത് അത്യാവശ്യമാണ്.
ബിസിനസിന്റെ വളര്‍ച്ചയ്ക്കായി വാസ്തുവും വളരെ നിര്‍ണായക ഒരു പങ്ക് വഹിക്കുന്നു. കടമുറി കൈകാര്യം ചെയ്യുന്നതിനായി വാസ്തു തത്ത്വങ്ങളും അതിന്റെ ആന്തരിക ക്രമീകരണവും പിന്തുടരുന്നത് പോസിറ്റീവ് എനര്‍ജിയിലേക്ക് നയിക്കുന്നു. കടമുറികളുടെയും ഓഫീസിന്റെയും കാര്യത്തില്‍ വാസ്തു പറയുന്നത് എന്തെന്ന് നമുക്ക് നോക്കാം.

വാസ്തു പ്രകാരം കടകളുടെ ദിശ
സ്റ്റേഷനറി കടകള്‍ - സ്റ്റേഷനറി കടകള്‍ പടിഞ്ഞാറ് ദിശയിലായിരിക്കണം. പടിഞ്ഞാറ് ദിശ പൂര്‍ത്തീകരണത്തെയും നേട്ടങ്ങളെയും സൂചിപ്പിക്കുന്നു, ഇത് കൂടുതല്‍ ലാഭത്തിലേക്ക് നയിക്കുന്നു.
ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ - ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ തെക്ക് അഭിമുഖമായിരിക്കണം, ഇത് നിങ്ങള്‍ക്ക് പ്രശസ്തി നല്‍കും.
പലചരക്ക് കടകള്‍ - വാസ്തു തത്വമനുസരിച്ച്, പലചരക്ക് കടകള്‍ക്ക് വടക്കുകിഴക്ക് ദിശയാണ് ഏറ്റവും നല്ലത്. രണ്ടാമത്തെ ബദലായി, കിഴക്കോ വടക്കോ പരിഗണിക്കാം.
തുണിക്കട - തുണിക്കടകള്‍ക്ക് ഏറ്റവും അനുയോജ്യമായ ദിശ തെക്ക് കിഴക്ക് ദിശയാണ്. ബിസിനസില്‍ ഉയര്‍ച്ച ആഗ്രഹിക്കുന്നുവെങ്കില്‍, ഷോപ്പിന്റെ പ്രവേശന കവാടം തെക്ക് അല്ലെങ്കില്‍ തെക്ക് കിഴക്ക് ദിശയിലായിരിക്കണം.
കടയുടെ ക്യാഷ് കൗണ്ടര്‍
എല്ലാ കടകളിലും ക്യാഷ് കൗണ്ടര്‍ ഉണ്ട്, അത് വടക്കോട്ട് തുറക്കുന്ന വിധത്തില്‍ വേണം സ്ഥാപിക്കാന്‍. പണപ്പെട്ടിയില്‍ എല്ലായ്പ്പോഴും കുറച്ച് പണം ഉണ്ടായിരിക്കണം, കാരണം ഒഴിഞ്ഞ പണപ്പെട്ടി ദുരിതത്തെ സൂചിപ്പിക്കുന്നു. ലക്ഷ്മീഗണേശ വിഗ്രഹങ്ങള്‍ പണപ്പെട്ടിയിലോ ലോക്കറിലോ വയ്ക്കുകയാണെങ്കില്‍ ഇത് ദിവസവും പൂജിക്കുക. തെക്ക്-പടിഞ്ഞാറ് ദിശയിലാണ് ലോക്കര്‍ സ്ഥാപിക്കുന്നതെങ്കില്‍, മുറിയുടെ പ്രവേശന കവാടം വടക്ക് ദിശയിലായിരിക്കണം.

ആരാധനാമൂര്‍ത്തികളുടെ ചിത്രം
നിങ്ങളുടെ കടയിലെ ആരാധനാ മൂര്‍ത്തികളുടെയോ കടയിലെ പൂജാമുറിയുടെ സ്ഥാനമോ വാസ്തുവിന് വളരെ പ്രധാനമാണ്. വാസ്തു പ്രകാരം, ചിത്രങ്ങളുടെയോ പ്രതിമകളുടെയോ ദിശ വടക്ക്-കിഴക്ക് ആയിരിക്കണം. അങ്ങനെ നിങ്ങള്‍ക്ക് ശക്തിയും ആത്മീയ സംതൃപ്തിയും ലഭിക്കും. ചന്ദനത്തിരി കത്തിച്ച് പ്രാര്‍ഥനയോടെ വേണം നിങ്ങളുടെ ദിവസം ആരംഭിക്കാന്‍.
അസംസ്കൃത വസ്തുക്കള്‍ വയ്ക്കേണ്ടത് ഇവിടെ
നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കള്‍ ശരിയായി സൂക്ഷിക്കണം, കൂടാതെ ഇതിന് വളരെയധികം പരിചരണവും ആവശ്യമാണ്. ഭാരമുള്ള വസ്തുക്കളും അസംസ്കൃത വസ്തുക്കളും സ്റ്റോറിന്റെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ സ്ഥാപിക്കണം, ഇത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ള സ്ഥലം
നിങ്ങളുടെ ബിസിനസ്സ് തടസ്സപ്പെടാതിരിക്കാന്‍ നിങ്ങളുടെ കടയിലെ ഇലക്ട്രോണിക് ഇനങ്ങള്‍ക്ക് അനുയോജ്യമായ ഒരു സ്ഥലം ഉണ്ടായിരിക്കണം. വാസ്തു പ്രകാരം നിങ്ങള്‍ക്ക് ഇലക്ട്രോണിക്സ് സൂക്ഷിക്കണമെങ്കില്‍ അവ തെക്ക്-കിഴക്ക് മൂലയില്‍ സ്ഥാപിക്കണം.

കടയുടെ പ്രവേശന കവാടം
വാസ്തു പ്രകാരം, കടയുടെ പ്രവേശന കവാടമോ പ്രധാന വാതിലോ വടക്ക് ഭാഗത്തായിരിക്കണം. ഇത് കൂടുതല്‍ പോസിറ്റിവിറ്റി നല്‍കും. കട ഉടമ ഇരിക്കുന്ന സ്ഥാനം കിഴക്കോ വടക്കോ ദിശയിലായിരിക്കണം. പ്രവേശന വാതിലിന് വളരെയധികം പ്രാധാന്യം നല്‍കണം, കാരണം ഇത് കൂടുതല്‍ ബിസിനസ്സ് ആകര്‍ഷിക്കുന്ന വഴിയാണ്.
പ്രവേശന കവാടം വൃത്തിയുള്ളതും അലങ്കോലമില്ലാത്തതും വിശാലവുമായിരിക്കണം. മരങ്ങള്‍, പ്രതിമകള്‍, തൂണുകള്‍, ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാ തടസ്സങ്ങളില്‍ നിന്നും പ്രവേശന കവാടം മുക്തമായിരിക്കണം. പ്രവേശന കവാടത്തിന് മുന്നില്‍ ഏതെങ്കിലും അഴുക്കുചാലുകള്‍ ഒഴുകാന്പാടില്ല.
കടയുടെ ആകൃതി
ബിസിനസ് വിജയത്തിനായി കടയുടെ ആകൃതിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. വാസ്തു പ്രകാരം വാണിജ്യ ഷോപ്പോ ഷോറൂമോ ചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ ആയിരിക്കണം. കടകള്‍ ത്രികോണമോ ക്രമരഹിതമോ ആയിരിക്കരുത്, കാരണം ഇത് വരുമാന നഷ്ടത്തിന് കാരണമാകും. കൂടാതെ, കടയുടെ മുന്‍ഭാഗം പിന്‍ഭാഗത്തേക്കാള്‍ വീതിയുള്ളതായിരിക്കണം. അശുഭകരമായി കണക്കാക്കുന്നതിനാല്‍ കടയില്‍ ചരിവുകള്‍ ഒഴിവാക്കുക.
ലളിതമായ സംഗീതം
വാസ്തു ശാസ്ത്ര പ്രകാരം, കടകളില്‍ ലളിതമായ സംഗീതം വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജി അകറ്റാനുള്ള നല്ലൊരു മാര്‍ഗമാണ്. ഇത് പോസിറ്റീവ് വൈബുകള്‍ സൃഷ്ടിക്കുകയും ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications
