Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
സനാതാന ധര്‍മ്മത്തിന്റേയും പാരമ്പര്യത്തിന്റേയും ഒത്തുചേരല്‍: ആര്‍ഭാടപൂര്‍ണമായ ആനന്ദ്- രാധിക വിവാഹം
ജൂലൈ മാസത്തിലാണ് വ്യവസായി മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകന് ആനന്ദ് അംബാനിയുടേയും വ്യവസായിയായ വിരേണിന്റേയും ഷൈല മര്‍ച്ചന്റിന്റേയും മകള്‍ രാധിക മര്‍ച്ചന്റിന്റേയും വിവാഹം കഴിഞ്ഞത്. ഇന്ത്യന്‍ പാരമ്പര്യത്തിന്റേയും സനാതന ധര്‍മ്മത്തിന്റേയും സമാനതകളില്ലാത്ത ഒത്തു ചേരലായിരുന്നു ഈ വിവാഹം.
സനാതന ധര്‍മ്മത്തിനും ഇന്ത്യന്‍ പാരമ്പര്യത്തിനും പ്രാധാന്യം നല്കിയ ഈ വിവാഹം തന്നെയാണ് സനാതന രീതിയില്‍ ഇന്നും മികച്ച് നില്‍ക്കുന്നത്. വേദമന്ത്രങ്ങള്‍ കൊണ്ട് മുഖരിതമായ കതിര്‍മണ്ഡപത്തില്‍ പവിത്രമന്ത്രങ്ങള് ഉരുവിട്ട് എല്ലാവരുടേയും അനുഗ്രഹാശിസ്സുകളോടെ ഇരുവരും വിവാഹിതരായി.

പവിത്രമായ ആഘോഷം
അംബാനി കുടുംബത്തിന്റെ പൂര്‍വ്വികരുടെ ജന്മഭൂമി മുതല്‍ ജിയോ വേള്‍ഡ് സെന്റര്‍ വരെ വിവാഹ ആഘോഷങ്ങള്‍ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്. ഇതെല്ലാം തന്നെ ഭാരതീയ ആത്മാവിന്റെയും സംസ്കാരത്തിന്റേയും നേര്‍ക്കാഴ്ചയായാണ് കാണപ്പെട്ടതും. എങ്ങും ആത്മീയമായ ജപങ്ങളും ഊര്‍ജ്ജവം മാത്രം നിറയ്ക്കപ്പെട്ടു. നിത അംബാനിയുടെ വാക്കുകളിലേക്ക് ' 'ഈ വിവാഹം ഞങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയ്ക്കു വേണ്ടിയായിരുന്നു. ഓരോ പുഷ്പവും, ഓരോ മന്ത്രവും, ഓരോ അലങ്കാരവും സനാതന ധര്‍മ്മത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിച്ചു. ഞങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ വിവാഹ ജീവിതത്തിന് ഏറ്റവും പവിത്രമായ തുടക്കം നല്കാന് ഞങ്ങള്‍ ആഗ്രഹിച്ചു.' എന്നതാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞത്.
ആചാരങ്ങള്‍ സമന്വയിക്കുമ്പോള്‍
നമ്മുടെ സംസ്കാരത്തേയും ജ്ഞാനത്തേയും പ്രതിധ്വനിപ്പിക്കുന്ന തരത്തിലുള്ള ആചാരങ്ങളായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. വാരണാസി, തിരുപ്പതി തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള പണ്ഡിതരുടെ നേതൃത്വത്തിലാണ് വിവാഹത്തിന്റെ തുടക്കം. വേദ പാരമ്പര്യങ്ങളും ധാര്‍മ്മിക ആചാരങ്ങളും കൃത്യമായി പാലിച്ചായിരുന്നു വിവാഹത്തിന്റെ ആദ്യാവസാനം.അത് മാത്രമല്ല ഗണേശ പൂജ, ഗ്രഹ ശാന്തി, വേദ വിവാഹ സംസ്കാരം എന്നിവ മുതല്‍ ഓരോ ചുവടും ആത്മീയയില്‍ ഊന്നിയുള്ളതായിരുന്നു.
മുകേഷ് അംബാനിയുടെ വാക്കുകള്‍
കന്യാദാന വേളയില്‍ വികാരഭരിതനായിരുന്നു മുകേഷ് അംബാനി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. 'എന്റെ മരുമകള്‍ ഇപ്പോള്‍ ഞങ്ങളുടെ വീടിന്റെ വെളിച്ചമാണ്. ഈ വിവാഹത്തിലൂടെ ഞങ്ങള്‍ വളര്‍ന്നുവന്ന എല്ലാ പവിത്ര മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.'
ആനന്ദിന്റെ തുടക്കം
വിവാഹ വേദിയിലേക്ക് ജയമാല സമയത്ത് രാധിക എത്തിയതും സംസ്കൃത വാക്യങ്ങള്‍ ആലേഖനം ചെയ്ത ലെഹങ്ക ധരിച്ചാണ്. ആദരവോടെ കൈകള്‍ കൂപ്പി പരമ്പരാഗത ധോത്തി കുര്‍ത്തയില്‍ ആനന്ദ് വേദിയിലെത്തിയതും ഏറ്റവും ഹൃദയ സ്പര്‍ശിയായ നിമിഷങ്ങളില്‍ ഒന്നായിരുന്നു.
ബോളിവുഡിനുമപ്പുറം
ബോളിവുഡിനും അതിനപ്പുറത്തേക്കും എത്തിയ വിവാഹമായിരുന്നു ആനന്ദ്- രാധിക ദമ്പതികളുടേത്. ഷാരൂഖ് ഖാന്, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ മുതല്‍ അമിതാഭ് ബച്ചന്, ആമിര്‍ ഖാന്, ഇവാങ്ക ട്രംപ്, ബില്‍ ഗേറ്റ്സ് തുടങ്ങിയ അതിഥികള്‍ വരെയുള്ള താരനിരയായിരുന്നു വിവാഹത്തിനും നവദമ്പതികളെ ആശീര്‍വദിക്കുന്നതിനും വേണ്ടി എത്തിയത്.
അമിതാഭ് ബച്ചന്റെ വാക്കുകള്‍ ഇങ്ങനെ
ആനന്ദ്- രാധിക വിവാഹശേഷം അമിതാഭ് ബച്ചന് തന്റെ ബ്ലോഗില്‍ എഴുതി, 'എന്റെ ഇത്രയും കാലത്തിനിടക്ക് ഇന്ത്യയുടെ മണ്ണുമായും സംസ്കാരവുമായും ആത്മാവുമായും ഇത്രയധികം ബന്ധപ്പെട്ടിരിക്കുന്ന ഒരു വിവാഹം ഞാന്‍ കണ്ടിട്ടില്ല. അതൊരു കാഴ്ചയായിരുന്നില്ല , അത് ധര്‍മ്മത്തിന്റെയും സംസ്കാരത്തിന്റേയും നമ്മുടെ വേരുകളുടേയും പ്രതീകമായിരുന്നു.
അംബാനി കുടുംബവുമായി ഏറെ അടുപ്പമുള്ള ഷാരൂഖ് ഖാന് പറഞ്ഞതെന്തെന്നാല്‍ 'ആനന്ദ് എനിക്ക് ഒരു ഇളയ സഹോദരനെപ്പോലെയാണ്. വളരെയധികം പാരമ്പര്യത്തോടും സ്നേഹത്തോടും കൂടി രാധികയോടൊപ്പം അദ്ദേഹം ഈ യാത്ര ആരംഭിക്കുന്നത് കാണുന്നത് അതിമനോഹരമായിരുന്നു. ഇതാണ് ഭാരതം, ഇതാണ് ഏറ്റവും മികച്ചത്'

വസ്ത്രധാരണത്തിലെ ചാരുത
രാധികയുടെ വിവാഹവസ്ത്രം അബു ജാനി സന്ദീപ് ഖോസ്ലയാണ് ഡിസൈന്‍ ചെയ്തത്. അത് മാത്രമല്ല നമ്മുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും ഉയര്‍ത്തിക്കാണിക്കുന്ന എല്ലാ പവിത്രമായ രൂപങ്ങളും വസ്ത്രത്തിലും രേഖപ്പെടുത്തിയിരുന്നു. ശംഖ്, കലശം, താമര തുടങ്ങിയ പവിത്രമായ രൂപങ്ങളോടെ ഏവരിലും കൗതുകമുണര്‍ത്തുന്നതായിരുന്നു വസ്ത്രധാരണവും. ആനന്ദ് ആവട്ടെ പുരാതന ശൈലിയിലുള്ള എംബ്രോയിഡറി ഉപയോഗിച്ച് കൈകൊണ്ട് നെയ്ത പട്ട് വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഡിസൈനര്‍ സന്ദീപ് ഖോസ്ല തന്റെ വാക്കുകളിലൂടെ ഡിസൈനിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. 'ഞങ്ങള്‍ ഒരു ലെഹങ്ക രൂപകല്‍പ്പന ചെയ്തിട്ടില്ല - ഞങ്ങള്‍ ഒരു പൈതൃകം രൂപകല്‍പ്പന ചെയ്തു. 5,000 വര്‍ഷത്തെ പാരമ്പര്യം ആധുനിക ഭംഗിയോടെ രാധിക തന്റെ ചുമലില്‍ വഹിച്ചു.'
ഭക്തിയോടെ ചേരുന്ന മണ്ഡപം
മണ്ഡപത്തിന്റെ കാര്യത്തിലും വളരെയധികം പ്രത്യേകതകള്‍ ഉണ്ടായിരുന്നു. കുംഭമേളയിലും ക്ഷേത്രോത്സവങ്ങളിലും ഭാഗമായവരുടെ കരവിരുതായിരുന്നു മണ്ഡപത്തിന്റെ കാര്യത്തിലും നാം കണ്ടത്. രാമജന്മഭൂമി ക്ഷേത്രത്തെയും മീനാക്ഷി അമ്മന്‍ ക്ഷേത്രങ്ങളെയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മണ്ഡപങ്ങള്‍ ആയിരുന്നു ഓരോ ഘട്ടത്തിലും നമുക്ക് കാണാന്‍ സാധിച്ചത്. കൂടാതെ ഓരോ ആഘോഷത്തിലും കര്‍ണാടക, ഹിന്ദുസ്ഥാനി, ഭക്തി ശൈലികളില്‍ വേരൂന്നിയ സംഗീത വിരുന്നും ഉണ്ടായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തിന്റെ ആകെത്തുകയായിരുന്നു നമുക്ക് അവിടെ കാണാന്‍ സാധിച്ചത്.
ജീവിക്കുന്ന ഒരു പൈതൃകം
അവരുടെ പ്രണയകഥ മാത്രമല്ല, അത് സൃഷ്ടിച്ച നമ്മുടെ സംസ്കാര തരംഗവും അവിടെ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നു. കൂടുതല്‍ വിവാഹങ്ങളിലേക്കും കുടുംബങ്ങളിലേക്കും ഇത്തരം സംസ്കാരം വ്യാപിക്കുന്നതിനും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനും ഈ വിവാഹത്തിലൂടെ സാധിച്ചു. വേദമന്ത്രങ്ങള്‍ മുതല്‍ ബോളിവുഡ് അനുഗ്രഹങ്ങള്‍ വരെ, ഈ വിവാഹത്തിനുണ്ടായിരുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. ഒരു പുതിയ ആഘോഷങ്ങള്‍ക്കും ഒരു പുതിയ തുടക്കത്തിനും ആണ് ആനന്ദ് - രാധിക വിവാഹത്തിലൂടെ തുടക്കം കുറിച്ചത് എന്ന് പറയാം. അത് വെറുമൊരു വിവാഹം മാത്രമായിരുന്നില്ല, ഒരു രാജ്യത്തിന്റെ സംസ്കാരത്തെ അതിന്റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു ഈ വിവാഹത്തിലൂടെ.



Click it and Unblock the Notifications
