Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ദേഷ്യം വന്ന് അന്ന് നിത ധിരുഭായി അംബാനിയുടെ കോള്‍ കട്ട് ചെയ്തു, അംബാനി കുടുംബത്തിലെ ആ സംഭവം
ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ അംബാനി കുടുംബത്തിലെ വിവാഹമാണ് ചര്‍ച്ചാവിഷയം. മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം ഇന്ന് അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹം നടക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസ്സുകളോടെ അനന്ത് രാധികയെ വിവാഹം ചെയ്യുന്നത്. എന്നാല്‍ ഇവരുടെ പ്രണയവും വിവാഹവും പോലെ ആയിരുന്നില്ല 1965ല്‍ നിത അംബാനിയും മുകേഷ് അംബാനിയും വിവാഹിതിയരായത്. ഇവരുടേത് വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വിവാഹവുമായി ബന്ധപ്പെട്ട് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ അറിയാം.

ധിരുഭായി അംബാനി ഇഷ്ടപ്പെട്ട് നടത്തിയ വിവാഹം
മരുമകള്‍ രാധികയെ പോലെ ഒരു മികച്ച ക്ലാസ്സിക്കല്‍ ഡാന്‍സ് നര്‍ത്തകിയാണ് നിത അംബാനിയും. അനന്ത് അംബാനിയുടേത് അടക്കം മക്കളുടെ വിവാഹ പരിപാടികളിലും മറ്റും നിത അംബാനി ചുവടുകള്‍ വെക്കാറുണ്ട്. പക്ഷേ ലോകത്തിലെ ഏറ്റവും ധനിക കുടുംബങ്ങളില്‍ ഒന്നായ അംബാനി കുടുംബത്തിലേക്ക് നിത മരുമകളായി എത്താന്‍ കാരണമായത് അവരുടെ നൃത്ത വൈഭവമാണെന്ന് എത്രപേര്‍ക്ക് അറിയാം.
മുകേഷ് അംബാനിക്ക് മുമ്പ് നിതയെ കാണുന്നതും അവരുടെ നൃത്തം ഇഷ്ടപ്പെട്ട് മകന് വിവാഹാലോചന നടത്താന്‍ താല്‍പ്പര്യപ്പെട്ടതും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകനായ ധിരുഭായി അംബാനിയാണ്. ഒരു സാംസ്കാരിക പരിപാടിയില്‍ നിതയുടെ ഭരതനാട്യം കണ്ട് ധിരുഭായി അംബാനിയും ഭാര്യ കോകിലബെന്‍ അംബാനിയും ആ പെണ്‍കുട്ടിയെ മരുമകളായി ലഭിക്കണമെന്ന് ആഗ്രഹിക്കുകയായിരുന്നു.
അന്ന് നിതയ്ക്ക് ധിരുഭായി അംബാനിയോട് ദേഷ്യം തോന്നി
പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ ധിരുഭായി അംബാനി നിതയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വീട്ടിലേക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്നത് വളരെ തമാശ സംഭവമായിരുന്നുവെന്ന് 2003-ല്‍ ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ നിത അംബാനി പറഞ്ഞിട്ടുണ്ട്. നിതയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത റിലയന്‍സ് സ്ഥാപകന്‍ താന്‍ ധിരുഭായി അംബാനിയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ നിത അത് വിശ്വസിച്ചില്ല. പരീക്ഷാസമയത്ത് വിളിച്ച് ശല്യപ്പെടുത്തിയതിലുള്ള നീരസത്തില്‍ അവര്‍ എങ്കില്‍ ഞാന്‍ എലിസബത്ത് ടെയ്ലര് ആണെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ധിരുഭായി അംബാനി വീണ്ടും വിളിച്ചു. എന്നാല്‍ നിത ഫോണ്‍ എടുത്തില്ല. അടുത്ത തവണ വിളിച്ചപ്പോള്‍ നിതയുടെ പിതാവ് രവീന്ദ്രഭായി ദലാല്‍ ആണ് ഫോണ്‍ എടുത്തത്. മകള്‍ തന്നെയാരോ പറ്റിക്കുകയാണെന്നാണ് കരുതിയതെന്ന് അദ്ദേഹം ധിരുഭായി അംബാനിയെ അറിയിച്ചു.
വിവാഹത്തിന് മുമ്പ് സാധാരണ പെണ്‍കുട്ടികളെ പോലെ ചെറിയ സ്വപ്നങ്ങള്‍ കണ്ട് നടന്നിരുന്ന ഒരു പെണ്‍കുട്ടി ആയിരുന്നു നിതയും. വിവാഹം ചെയ്യുന്ന സമയത്ത് അധ്യാപിക ആയിരുന്ന നിത വിവാഹശേഷവും ഒന്നോ രണ്ടോ വര്‍ഷം കൂടി ആ ജോലിയില്‍ തുടര്‍ന്നിരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
