Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
പല സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട മേയ്ക്കപ്പ് ആർട്ടിസ്റ്റ്; സ്വന്തം കഴിവിലൂടെ പടവെട്ടി എത്തിയ റിസ്‌വാൻ
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, ഇന്ന് പല സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട മേയ്ക്കപ്പ് ആർട്ടിസ്റ്റായി മാറിയിരിക്കുകയാണ് റിസ്‌വാൻ. സാധാരണ കണ്ടുവരുന്ന എച്ച്ഡി മേയ്ക്കപ്പും, ഹെവി മേയ്ക്കപ്പ് ലുക്കിൽ നിന്നെല്ലാം വ്യത്യസ്തമായി നൂഡ് മേയ്ക്കപ്പിനെ തന്റെതായ ശൈലിയിൽ അവതരിപ്പിച്ച് താരമായ റിസ്‌വാൻ ബോൾഡ്സ്കൈ മലയാളത്തോട് മനസ്സ് തുറക്കുകയാണ്.

ഫാഷൻ ഡിസൈനിംഗ് പഠിച്ച റിസ്‌വാൻ എങ്ങനെയാണ് മേയ്ക്കപ്പ് ആർട്ടിസ്റ്റ് ആയത്?
ഫാഷൻ ഡിസൈനിംഗ് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ഫാഷൻ ഷോകൾക്കെല്ലാം നമ്മൾ തന്നെയായിരുന്നു മേയ്ക്കപ്പ് ഇട്ടിരുന്നത്. നമ്മളുടെ ഫ്രണ്ട്‌സ് ആയിരിക്കും മോഡൽസ്. നമ്മൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരിക്കും ഉപയോഗിക്കുന്നത്. നമ്മൾ തന്നെയായിരിക്കും മോഡൽസിനെ മേയ്ക്കപ്പ് ചെയ്യേണ്ടത്. അന്നൊന്നും മേയ്ക്കപ്പിനെ പറ്റി ആധികാരികമായിട്ടൊന്നും അറിയില്ലെങ്കിലും, യൂട്യൂബിൽ എല്ലാം നോക്കിയിട്ടുള്ള അറിവുവെച്ച് കുറച്ച് പ്രോഡക്ട്‌സ് എല്ലാം വാങ്ങി സ്റ്റാർട്ട് ചെയ്യതാണ്. ഒരുപാടുവട്ടം ഫ്രണ്ട്‌സിന്റെ ഫേയ്‌സിൽ ഇട്ട് അവർ റിമൂവ് ചെയ്യേണ്ട അവസ്ഥയെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാൽ, നല്ല അപ്രിസിയേഷൻ ലഭിച്ച വർക്കും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഫ്രണ്ട്‌സും എല്ലാവരും തന്ന പ്രചോദനമാണ് ഈ മേഖലയിൽ എത്തിപ്പെടാൻ കാരണമായത്. ഡിഗ്രി കഴിഞ്ഞതിനു ശേഷം, കൊവിഡിന്റെ സമയത്ത് ഞാൻ കൊച്ചിയിലേയ്ക്ക് മാറി. അന്ന് വർക്കെല്ലാം വളരെ കുറവായിരുന്നു. പക്ഷേ, നിരന്തരം, ഓരോ സെലിബ്രിറ്റികൾക്കും, ഫോട്ടോഗ്രാഫേഴ്‌സിനും, സ്റ്റൈലിസ്റ്റുകൾക്കുമെല്ലാം മെസേജ് അയക്കുമായിരുന്നു. അങ്ങനെ ഓൺലൈൻ വഴി ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ വഴിയാണ് എനിക്ക് വർക്കുകൾ ലഭിക്കാൻ ആരംഭിച്ചത്.
വളരെ ചെറുപ്പത്തിൽ തന്നെ മേയ്ക്കപ്പ് ആർട്ടിസ്റ്റാകാൻ താൽപര്യം തോന്നിയിട്ടുണ്ടോ?
ചെറുപ്പത്തിൽ ഞാൻ ഒരിക്കലും മേയ്ക്കപ്പ് ആർട്ടിസ്റ്റ് ആകും എന്ന് പ്രതീക്ഷിച്ചിട്ടില്ല. മതപരമായി അമിതമായി വിശ്വാസം ഉള്ള ഒരു മുസ്ലീം കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ട്, അന്നൊന്നും മേയ്ക്കപ്പ് ആർട്ടിസ്റ്റ് ആകണം എന്ന മോഹം മനസ്സിൽ ഉണ്ടായിരുന്നില്ല. ഫാഷൻ മേഖലയിൽ എത്തുമെന്ന് പോലും ഞാൻ കരുതിയിട്ടില്ല. അമ്മയ്ക്ക് തയ്യൽ ഉണ്ടായിരുന്നു. അന്ന് സ്റ്റിച്ചിംഗിൽ താൽപര്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഫാഷൻ ഡിസൈനിംഗ് പഠിക്കാൻ പോയത്! ചെറുപ്പത്തിൽ മേയ്ക്കപ്പ് വീഡിയോസ് കണാറുണ്ട്. പക്ഷേ, കോളജിൽ എത്തിയതിന് ശേഷമാണ് എല്ലാം മാറിയത്. അല്ലെങ്കിൽ ഞാനിപ്പോൾ ഏതെങ്കിലും ബുട്ടിക്കിൽ ഡിസൈനർ ആയിട്ട് ജോലി ചെയ്യുന്നുണ്ടാകും!
വീട്ടുകാരുടെ ഭാഗത്ത് നിന്നും പിന്തുണ ലഭിച്ചിരുന്നോ?
വീട്ടുകാർ ഒരുപാട് എതിർത്തിട്ടും ഇല്ല, എന്നാൽ, പിന്തുണച്ചിട്ടും ഇല്ല. ഫ്രണ്ട്‌സാണ് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത്. എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് ഇവരിൽ നിന്നാണ്. കൂടാതെ, കൊച്ചിയിൽ വന്നതിനുശേഷം വർക്കുമായി ബന്ധപ്പെട്ട് ഞാൻ കണ്ക്ട് ചെയ്തിടുള്ള ഒരുപാട് പേരുണ്ട്. വർക്ക് ഇഷ്ടായതുകൊണ്ടും എന്നോടുള്ള ഇഷ്ടം കൊണ്ടും സപ്പോർട്ട് ചെയ്ത ഒരുപാട് പേരുണ്ട്.

എങ്ങനെയാണ് മേയ്ക്കപ്പ് ചെയ്യാൻ പഠിച്ചത്? ഗുരുക്കൾ ആരെങ്കിലും ഉണ്ടോ?
ഗുരുക്കളായി ആരും തന്നെയില്ല! എന്റെ ഗുരു ഞാൻ തന്നെയാണ്! സ്വയം യൂട്യൂബ് നോക്കി പഠിച്ചതാണ്. ഞാൻ ഒരു മാസ്റ്റർ ക്ലാസ്സിനോ, സെമിനാറിനോ, വർക്ക്‌ഷോപ്പിനോ ഒന്നും ഇതുവരെ പോയിട്ടില്ല!
നൂഡ് മേയ്ക്കപ്പിന് പ്രാധാന്യം നൽകാനുള്ള കാരണം എന്താണ്?
എന്റെ ഫസ്റ്റ് ബ്രൈഡ് എന്റെ ഒപ്പം കോളജിൽ പഠിച്ച ഫ്രണ്ടായിരുന്നു. വളരെ കുറഞ്ഞ ബജറ്റിൽ ചെയ്ത വർക്കായിരുന്നു അത്. അന്ന് കയ്യിൽ വളരെ കുറവ് മേയ്ക്കപ്പ് പ്രോഡക്ട്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. കൂടുതലും ഇന്ത്യൻ ബ്രാന്റുകളായിരുന്നു. അതുവെച്ചാണ് മേയ്ക്കപ്പ് ചെയ്തത്. വർക്ക് എല്ലാവർക്കും ഇഷ്ടമായെങ്കിലും, എനിക്ക് അതിൽ സംതൃപ്തി തോന്നിയില്ല. ആകെ ഒരു കുറ്റബോധം തോന്നി. കാരണം, ഹെവി മേയ്ക്കപ്പ് ആണ് ചെയ്തത്. ഹെവി മേയ്ക്കപ്പ് ചെയ്തപ്പോൾ കുട്ടിയുടെ മുഖഛായ മൊത്തത്തിൽ മാറിയതായി എനിക്ക് തോന്നി. എനിക്ക് എന്നെ, ഒരിക്കലും അങ്ങനെ കാണാൻ താൽപര്യപ്പെടുന്നില്ല. കാരണം, എന്റെ ഫീച്ചേഴ്‌സ് മാറ്റികൊണ്ട് ഒരു മേയ്ക്കപ്പ് ഞാൻ തിരഞ്ഞെടുക്കാറില്ല! ഹെവി മേയ്ക്കപ്പ് ചെയ്ത് ഒരു എക്‌സ്ട്രാ ഭംഗി നൽകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും താൽപര്യം ഇല്ലാത്ത കാര്യമാണ്. ഇന്ന് എച്ച്ഡി മേയ്ക്കപ്പ്, എയർ ബ്രഷ് മേയ്ക്കപ്പ് എന്നിവയെല്ലാം ഇഷ്ടപ്പെടുന്ന ഒരുപാട് വ്യക്തികളുണ്ട്. ഇതൊരു ടൈപ്പ് ഓഫ് മേയ്ക്കപ്പാണ്. അതുപോലെ തന്നെ മറ്റൊരു മേയ്ക്കപ്പ് രീതിയാണ് നൂഡ് മേയ്ക്കപ്പ്. എന്റെ ക്ലൈന്റ്‌സ് കാണാൻ നാച്വറലായിരിക്കണം. സ്‌കിൻ ടെസ്ച്വർ, സ്‌കിൻ ടോൺ എന്നിവ മാറ്റാതെ, ആ വ്യക്തിയുടെ ഭംഗി എടുത്ത് കാണിക്കുന്നതിലാണ് കര്യം എന്നാണ് എന്റെ വിശ്വാസം. ഇങ്ങനെ ചെയ്യുമ്പോൾ ക്ലൈന്റ്‌സും കുറച്ചുംകൂടെ ആത്മവിശ്വാസത്തോടെ നിൽക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കാരണം, ഇത് മേയ്ക്കപ്പ് ഇട്ടിട്ടുള്ള ഭംഗിയല്ലെന്നും ഈ മേയ്ക്കപ്പ് കളഞ്ഞാലും ഈ ഭംഗി നഷ്ടപ്പെടില്ലെന്നും അവർക്കറിയാം.
നൂഡ് മേയ്ക്കപ്പിന്റെ പ്രത്യേകത എന്താണ്?
സത്യത്തിൽ ഈ നൂഡ് മേയ്ക്കപ്പാണ് ഏറ്റവും പ്രയാസമേറിയ മേയ്ക്കപ്പ്. കാരണം, എല്ലാ മേയ്ക്കപ്പിലും എല്ലാ സ്റ്റെപ്പും പിന്തുടരണമെന്നില്ല. ഒരു വ്യക്തിയുടെ സ്‌കിൻ, ഫേയ്‌സ് എന്നിവയെല്ലാം നോക്കി, അതിനനുസരിച്ച് ആവശ്യമായ സാധനങ്ങൾ മാത്രം ഉപയോഗിച്ചാൽ മതി. അതുപോലെ ഉപയോഗിക്കുന്ന പ്രോഡക്ട്‌സ് ഹൈ കവറേജ് ആകാതിരിക്കാനും ശ്രദ്ധിക്കണം. എന്തൊക്കെ കട്ട് ചെയ്യണം, എന്തൊക്കെ ചേർക്കണം എന്ന് ശ്രദ്ധിക്കണം. വളരെ കുറഞ്ഞ കവറേജ്, അല്ലെങ്കിൽ മീഡിയം കവറേജ് മാത്രമേ നൽകാൻ പാടുള്ളൂ. വളരെ നാച്വറലായിരിക്കണം ലുക്ക്.
നൂഡ് മേയ്ക്കപ്പിനെക്കുറിച്ച് പലർക്കുമിടയിൽ പല തെറ്റിധാരണകൾ നിലനിൽക്കുന്നുണ്ട്. എന്താണ് റിസ്‌വാന്റെ അഭിപ്രായം?
ഇന്ന് കേരളത്തിൽ തന്നെ, ഒട്ടനവധി പേരെടുത്ത മേയ്ക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. എല്ലാവരുടെയും വർക്ക് ഒന്നിനൊന്ന് മെച്ചമാണ്. എന്നാൽ, ചിലർ നൂഡ് മേയ്ക്കപ്പ് എന്ന വാക്കിന്റെ അർത്ഥം മാത്രം ഉൾകൊണ്ട്, മുൻവിധികളോടുകൂടി സംസാരിക്കുന്നവരുണ്ട്. നൂഡ് എന്നാൽ എന്താണ് അർത്ഥം? നൂഡ് മേയ്ക്കപ്പ് ആർട്ടിസ്റ്റ് എന്നാൽ എന്താണ്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ പലരും ഉയർത്തുന്നു. നൂഡ് മേയ്ക്കപ്പ് എന്നാൽ വസ്ത്രമില്ലാതെ മേയ്ക്കപ്പ് ചെയ്യുന്നു എന്നല്ല അതിനർത്ഥം. നൂഡ് മേയ്ക്കപ്പ് എന്നാൽ, ഇതൊരു ഫിനിഷ് ഓഫ് മേയ്ക്കപ്പ് ആണ്. എല്ലാം ഒരു ന്യൂട്രൽ ഷേയ്ഡിലായിരിക്കും. പിങ്ക് പാലറ്റാണ് ഉപയോഗിക്കുന്നതെങ്കിൽ, പിങ്ക് ബ്ലഷ് ഉപയോഗിക്കും. പിങ്ക്, ഐഷാഡോ ഉപയോഗിക്കും. പിങ്ക് ലിപ്‌സിറ്റ്ക് ഉപയോഗിക്കും. ഒരു ന്യൂട്രൽ കളർ പാലറ്റ് ഉണ്ടായിരിക്കും. ഒരു നോ ഫൗഡേഷൻ ലുക്കാണ് ഈ മേയ്ക്കപ്പിലൂടെ നൽകുന്നത്. ഫൗഡേഷൻ ഈ മേയ്ക്കപ്പിൽ ഉപയോഗിക്കുന്നില്ല. കുറച്ച് മെത്തേഡ്‌സ് പിന്തുടർന്ന് ചെയ്‌തെടുക്കുന്ന മേയ്ക്കപ്പ് രീതിയാണ് നൂഡ് മേയ്ക്കപ്പ്.
ഇന്ന് കേരളത്തിൽ തന്നെ ഒട്ടനവധി മേയ്ക്കപ്പ് ആർട്ടിസ്റ്റുകൾ ഉണ്ട്. ഇവർക്കിടയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാനും പേരെടുക്കാനും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നോ?
ഞാൻ കൊച്ചിയിൽ വന്ന് വർക്ക് ആരംഭിച്ച സമയത്ത് കൂടുതലും കൊളാബ്രേഷൻസായിരുന്നു. കൊളാബ് ചെയ്ത് വർക്ക് ചെയ്യുന്നത് ഭയങ്കര പീക്കിൽ നിൽക്കുന്ന സമയമാണ്. ഞാൻ വീട്ടിൽ നിന്നും മാറി നിൽക്കുകയാണ്. കൊച്ചിയിൽ വന്നതിനുശേഷമുള്ള ചെലവും കാര്യങ്ങളും, ഫുൾ കൊളാബ് വർക്ക് മാത്രം ലഭിച്ചുകൊണ്ടിരുന്നപ്പോൾ കുറച്ച് കഷ്ടപ്പെട്ടു. ആ സമയത്ത് കയ്യിലുള്ള മേയ്ക്കപ്പ് പ്രോഡക്ട്‌സ് എല്ലാം തീർന്നുപോയി. മേയ്ക്കപ്പ് പ്രോഡക്ട്‌സ് വാങ്ങാനും, ബ്രാന്റഡ് സാധനങ്ങൾ വാങ്ങാനും, അന്ന് സാമ്പത്തികപരമായി ബുദ്ധിമുട്ടി. ഏകദേശം ഒരു 5 മുതൽ 6 മാസത്തോളം ഈ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അതിനുശേഷം പേയ്ഡ് വർക്ക് മാത്രം ചെയ്യുള്ളൂ എന്ന് തീരുമാനിച്ചു. ഈ തീരുമാനം എടുത്തതിനുശേഷം ഒരു മൂന്ന് മാസത്തോളം എനിക്ക് വർക്ക് ലഭിച്ചട്ടില്ല. തുടർച്ചയായി കൊളാബ് ചെയ്തിരുന്ന ഒരു വ്യക്തി, പെട്ടെന്ന് പേയ്‌മെന്റ് ചോദിക്കുമ്പോൾ ആരും വിളിക്കില്ല. ഈ മാസങ്ങളിൽ കുറച്ച് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.
ആദ്യത്തെ വർക്ക് ഏതായിരുന്നു?
പ്രൊഫഷ്ണലി ഒരു ഫാഷൻ ഷൂട്ട് ചെയ്യുന്നത് അപർണ്ണ തോമസിന്റെ കൂടെയായിരുന്നു. അപർണ്ണയുടെയും ആദ്യത്തെ വർക്കായിരുന്നു അത്. പിന്നീട് അപർണ്ണ വഴി എനിക്ക് ഒരുപാട് വർക്കുകൾ ലഭിച്ചു. അപർണ്ണ എന്റെ വർക്ക് ഇഷ്ടായിട്ട് ഓരോ വർക്കിനും വിളിക്കുമായിരുന്നു. അങ്ങനെ ഒരുപാട് വർക്ക് ലഭിക്കുമായിരുന്നു.

കൂടുതൽ എക്‌സൈറ്റ്‌മെന്റ് തോന്നിയ വർക്ക് ഏതായിരുന്നു?
ഒന്ന് നൈല ഉഷയെ മേയ്ക്കപ്പ് ചെയ്തതാണ്. ഞാൻ മേയ്ക്കപ്പ് ചെയ്യണം എന്നാഗ്രഹിച്ച വ്യക്തികളിൽ ഒരാളായിരുന്ന നൈല ചേച്ചി. അതുപോലെ, ഞാൻ എക്‌സൈറ്റഡായി ചെയ്ത മറ്റൊരു വർക്കാണ് നിത്യാ മേനോനെ മേയ്ക്കപ്പ് ചെയ്ത്. നിത്യമേനോന്റെ വർക്ക് പുറത്തിറങ്ങിയില്ല. പക്ഷേ, എന്റെ വർക്ക് ആൾക്ക് ഇഷ്ടപ്പെട്ടിരുന്നു. അന്ന് ആ ഷൂട്ട് നടന്നത് മൂന്നാറിലായിരുന്നു. ഷൂട്ട് കഴിഞ്ഞ് എല്ലാ ക്രൂ ഇരിക്കുമ്പോൾ തന്നെ, നിത്യ മേനോൻ, റിസ് വാൻ ഐ ലൗവ് ദ മേയ്ക്കപ്പ്! എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു. കൈ എല്ലാം വിറച്ചുകൊണ്ട് ചെയ്ത വർക്കാണ്. ആ വർക്ക് ഇഷ്ടമായി എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി.
ഇനി ആരെ മേയ്ക്കപ്പ് ചെയ്യണം എന്നാണ് ആഗ്രഹണം?
ദീപിക പദുകോൺ! ആ ഒരു അവസരത്തിനായി കാത്തിരിക്കുകയാണ് ഞാൻ.
ഒരു ബ്രൈഡിനെ മേയ്ക്കപ്പ് ചെയ്യുന്നതിന് മുൻപ് അവരുടെ താൽപര്യങ്ങൾക്കും മുൻഗണ നൽകാറുണ്ടോ?
തീർച്ചയായും! ഏകദേശം ഒരു 6 അല്ലെങ്കിൽ 5 മാസം മുൻപേ ബ്രൈഡ്‌സ് മേയ്ക്കപ്പ് ആർട്ടിസ്റ്റിനെ ബുക്ക് ചെയ്യും. ഞാൻ സ്റ്റൈലിംഗും പ്രൊവൈഡ് ചെയ്യുന്നുണ്ട്. അതിനാൽ, ബ്രൈഡിന്റെ, വസ്ത്രം, ലുക്ക്, ആഭരണങ്ങൾ എന്നിവയെല്ലാം മുൻകൂട്ടി സംസാരിച്ച് മനസ്സിലാക്കും. അതിനനുസരിച്ചാണ് മേയ്ക്കപ്പ് ചെയ്യുന്നത്. മേയ്ക്കപ്പ് ചെയ്യാൻ പോകുന്നതിന് മുൻപേ, ബ്രൈഡ്‌സിനോട് പറയും, മേയ്ക്കപ്പ് നൂഡ് ആയിരിക്കുമെന്ന്. ഒരു അളവിൽ മുഖത്ത് മേയ്ക്കപ്പ് ഉണ്ടൈങ്കിലും അത് പ്രത്യക്ഷത്തിൽ പ്രകടമായിരിക്കുകയില്ല. അതാണ് നൂഡ് മേയ്ക്കപ്പിന്റെ പ്രത്യേകത. എച്ച് ഡി മേയ്ക്കപ്പ് വേണം, അല്ലെങ്കിൽ ഹെവി മേയ്ക്കപ്പ് വേണം എന്ന് പറയുന്നവരോട് ഞാൻ പറയും എനിക്ക് അത് പറ്റില്ലെന്ന്. മേയ്ക്കപ്പ് മാത്രമല്ല, ഹെയർ സ്റ്റൈലിംഗും ഞാൻ തന്നെയാണ്. കൂടാതെ, ബ്രൈഡ്‌സിന്റെ അഭിപ്രായം ചോദിക്കാറുണ്ട്. അവരുടെ താൽപര്യങ്ങളും പരിഗണിച്ചാണ് മേയ്ക്കപ്പ് തിരഞ്ഞെടുക്കുന്നത്.
ബ്രൈഡ്‌സിന് വിവാഹത്തിന് മുൻപ് സ്‌കിൻ കെയർ എന്തെല്ലാം ചെയ്യണം, സ്‌കിൻ ട്രീറ്റ്‌മെന്റ്‌സ് എന്തെല്ലാം ചെയ്യണം എന്ന് നിർദ്ദേശിക്കാറുണ്ടോ?
എവിടെ പോകണം, എന്തെല്ലാം ട്രീറ്റ്‌മെന്റ്‌സ് ചെയ്യണം എന്ന് പ്രത്യേകം പറയാറില്ല. ഇതെല്ലാം ചർമ്മത്തെ ദോഷകരമായി ബാധിക്കുകയോ, അല്ലെങ്കിൽ വിവാഹ ദിവസം ചർമ്മം അമിതമായി വരണ്ട് പോകാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് സാധാരണഗതിയിൽ ഹൈഡ്രാ ഫേഷ്യൽ, അല്ലെങ്കിൽ ലേസർ ടോണിംഗ് എന്നിവയാണ് നിർദ്ദേശിക്കാറുള്ളത്.
പൊതുവിൽ സെലിബ്രിറ്റി മേയ്ക്കപ്പ് ആർട്ടിസ്റ്റ് എന്നെല്ലാം കേൾക്കുമ്പോൾ കഴുത്തറുക്കുന്ന റേയ്റ്റായിരിക്കും എന്ന് ചിന്തിക്കുന്നവരുണ്ട്? സത്യത്തിൽ അങ്ങനെയാണോ?
നിരവധി ആളുകൾ ഇത്തരത്തിൽ ചിന്തിക്കുന്നവരുണ്ട്. ഞാൻ സെലിബ്രിറ്റികളെ മാത്രമേ മേയ്ക്കപ്പ് ചെയ്യുകയുള്ളൂ. എനിക്ക് ഭയങ്കര ചാർജാണ് എന്നെല്ലാം ചിന്തിക്കുന്നവരുണ്ട്. എന്നാൽ ഞാൻ ചാർജ് ചെയ്യുന്നത് കേരളത്തിലെ തന്നെ, മറ്റ് ആർടിസ്റ്റുകൾ വാങ്ങുന്നതിനേക്കാൾ ബേസിക് ചാർജ് മാത്രമാണ്. ഒരു പോയന്റിൽ കൂടുതൽ ഫീസ് വാങ്ങരുത് എന്നത് എന്റെ മോറൽ എത്തിക്‌സ് ആണ്. ഒരു പോയന്റിൽ കൂടുതൽ ഞാൻ എക്‌സ്‌പെൻസീവ് ആല്ല! പക്ഷേ, എന്നെ പറ്റി നിരവധി തെറ്റിധാരണകൾ ജനങ്ങൾക്കിടയിൽ ഉണ്ട്. ഈ തെറ്റിധാരകൾ മൂലം പലരും വിളിച്ച് നോക്കുകപോലും ഇല്ല. ഞാൻ ഇത്ര പൈസ വാങ്ങി എന്നെല്ലാം വെറുതേ തള്ളിവിടുന്നവരും ഉണ്ട്. എന്നാൽ ഇതെല്ലാം വെറും തെറ്റിധാരണയാണ്. ഞാൻ എല്ലാവരിൽ നിന്നും മേയ്ക്കപ്പിനായി ഒരേ റേയ്റ്റാണ് വാങ്ങുന്നത്. ഹൈഫൈ ആൾക്കാർക്ക് ഒരു റേയ്റ്റ്, ബാക്കിയുള്ളവർക്ക് മറ്റൊരു റേയ്റ്റ് അങ്ങിനെ ഇല്ല. എല്ലാവർക്കും ഒരേ റേയ്റ്റാണ്. പലരും പണം സൂക്ഷിച്ച് വെച്ച് എന്നെ വിവാഹത്തിന് മേയ്ക്കപ്പ് ചെയ്യാനായി വിളിക്കുന്നവരും ഉണ്ട്.
വായനക്കാർക്കു വേണ്ടി സ്‌കിൻ കെയർ ടിപ്‌സ് ഒരെണ്ണം പറയുമോ?
നാച്വറൽ മേയ്ക്കപ്പിന് ഏറ്റവും ബെസ്റ്റ് ക്ലിയർ സ്‌കിൻ ആണ്. കുരുക്കളും പാടുകളും ഇല്ലാത്ത, കരുവാളിപ്പില്ലാത്ത നല്ല ക്ലിയർ സ്‌കിൻ വേണം. ചർമ്മം ക്ലീൻ ആണെങ്കിൽ മേയ്ക്കപ്പിന്റെ ആവശ്യം തന്നെയില്ല. ദിവസേന മേയ്ക്കപ്പ് ചെയ്യുന്നത് ചർമ്മത്തിന് നല്ലതല്ല. എത്രത്തോളം നാച്വറലായി, ഹെൽത്തി സ്‌കിൻ സൂക്ഷിക്കാൻ സാധിക്കുമോ, അത്രത്തോളം സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഇതിനായി എസ്പിഎഫ് അത്യാവശ്യം ഉള്ള ഒരു മോയ്‌സ്ച്വറൈസർ ഉപയോഗിക്കാവുന്നതാണ്. അതുപോലെ, സൺസ്‌ക്രീൻ ഉപയോഗിക്കുക. കുറച്ച് ബ്ലഷ്, മസ്‌കാര, ഐബ്രോ പ്രൈമർ, ലിപ്സ്റ്റിക്. ഇത്രമതി. വേറെ ഒന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല. നല്ല ഹെൽത്തി സ്‌കിൻ ഉണ്ടെങ്കിൽ ദിവസേന ഫൗഡേഷൻ, കൺസീലർ എന്നിവ ഉപയോഗിക്കേണ്ട ആവശ്യമില്ല.

ഇന്ന് അറിയപ്പെടുന്ന ഒരു മേയ്ക്കപ്പ് ആർട്ടിസ്റ്റാണ്. ഇനിയും കുറേ ആഗ്രഹങ്ങൾ റിസ് വാന്റെ മനസ്സിൽ ഉണ്ടായിരിക്കും. അവ എന്തെല്ലാമാണ്?
അപ്രതീക്ഷിതമായി എന്ന് പറയാൻ സാധിക്കില്ലെങ്കിലും, ഞാൻ ആഗ്രഹിച്ച ജോലിയാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. പണ്ട് എനിക്ക് ഒരുപാട് സ്വപ്‌നം കാണാൻ ഓപ്ഷൻ ഇല്ലായിരുന്നു. എന്നാൽ, ഇപ്പോൾ ഞാൻ ചെയ്യുന്ന ജോലി വളരെ ഇഷ്ടപ്പെട്ട്, 100 ശതമാനം ആസ്വദിച്ച് ചെയ്യുന്ന ജോലിയാണ്. ഞാൻ എത്ര ഡൗൺ ആണെങ്കിലും മേയ്ക്കപ്പ് ചെയ്യുന്ന സമയത്ത് ഞാൻ ഓൺ ആണ്. ഇതിൽ നിന്നും ഒരു കിക്ക് കിട്ടി തുടങ്ങിയ ശേഷമാണ്, ഞാൻ ഈ വർക്ക് ഇത്രയധികം ഇഷ്ടപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കിയത്. എത്രകാലം ഉണ്ടാകുമോ അത്രയും കാലം മേയ്ക്കപ്പ് ചെയ്യണം എന്നാണ് ആഗ്രഹം. അതുപോലെ, ബ്രൈഡൽ മേയ്ക്കപ്പ് ആർട്ടിസ്റ്റാണ് എന്നുണ്ടെങ്കിൽ ഡെസ്റ്റിനേഷൻ വെഡിംഗ് ബ്രൈഡൽ മേയ്ക്കപ്പ് ആർട്ടിസ്റ്റ് ആകണം എന്നാണ് ആഗ്രഹം. അതുപോലെ, ഇന്ത്യയിലെ തന്നെ, അത്യാവശ്യം അറിയപ്പെടുന്ന മേയ്ക്കപ്പ് ആർടിസ്റ്റ് ആകാനും ആഗ്രഹം ഉണ്ട്.
സ്വന്തം ഐഡന്റിറ്റി അല്ലെങ്കിൽ സെക്ഷ്വാലിറ്റി വെളിപ്പെടുത്തിയതിന് ശേഷം വീട്ടുകാരുമായിട്ടുള്ള ബന്ധം എങ്ങനെയാണ്?
ഞാൻ ആദ്യയിട്ട് എന്റെ സെക്ഷ്വാലിറ്റി വെളിപ്പെടുത്തുന്നത് എന്റെ സുഹൃത്തിന്റെ ചാനലിലൂടെയാണ്. ആ വീഡിയോയുടെ ഔട്ട് പോകുന്നതിനെ മുൻപേ തന്നെ ഞാൻ ഉമ്മനോട് പറഞ്ഞിരുന്നു. ഉമ്മയ്ക്ക് എന്നെ അറിയാം. ഞാൻ ഉമ്മയുടെ മുന്നിലല്ലെ വളർന്നത്! ഉമ്മയ്ക്ക് അറിയാം എന്താണ് എന്റെ താൽപര്യം എന്ന്. ബന്ധുക്കളുടെയും നാട്ടുകാരുടെയും കുത്തുവാക്കുകൾ മാത്രമാണ് ഉമ്മയെ സങ്കടപ്പെടുത്തിയത്. ആ സങ്കടം എന്റെ അടുത്തായിരുന്നു തീർത്തത്. പക്ഷേ, ഞാൻ അതിൽ ഓക്കെ ആയിരുന്നു. ഇപ്പോൾ എല്ലാ പ്രശ്‌നങ്ങളും തീർന്നു. കുറച്ച് നാൾ വീട്ടുകാരുമായി അടുപ്പം ഇല്ലാതിരുന്നെങ്കിലും, ഞാനായിട്ട് മുൻകൈ എടുത്ത് സംസാരിച്ചും. ഞാൻ നല്ലൊരു നിലയിൽ എത്തിയ കാരണം, എല്ലാ പ്രശ്‌നങ്ങളും ഇല്ലാതായി. ഇപ്പോ ആർക്കും യാതൊരു പ്രശ്‌നവും ഇല്ല. ഇപ്പോൾ ഹാപ്പിയാണ് ഞാൻ!



Click it and Unblock the Notifications












