ആദരണീയ വ്യക്തിത്വങ്ങള്‍ സാക്ഷ്യം വഹിച്ച ആനന്ദ് - രാധിക വിവാഹം

വിവാഹത്തെ ഏറ്റവും ഗ്ലാമറസ് ആയി കാണുന്ന ഒരു കാലഘട്ടത്തില്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം ലോകത്തിലെ ആദരണീയ വ്യക്തിത്വങ്ങളുടെ അനുഗ്രഹത്തോടെയായിരുന്നു നടന്നത്. ബോളിവുഡ് താരങ്ങളും ലോകത്തിലെ പ്രമുഖ വ്യവസായികളും മാത്രമല്ല ഇന്ത്യയിലെ ആത്മീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ശുഭമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനെത്തി. ഒരു മഹായജ്ഞം പോലെയായിരുന്നു ഈ വിവാഹം എന്നതും എടുത്ത് പറയേണ്ടതാണ്.

മണ്ഡപത്തില്‍ സദാ പ്രതിധ്വനിച്ച മന്ത്രങ്ങള്‍ക്കൊപ്പം തന്നെ സന്യാസിവര്യന്‍മാരും ഗുരുക്കന്‍മാരും അവരുടെ അനുഗ്രഹാശ്ശിസ്സുകള്‍ കൊണ്ട് നവദമ്പതികളെ മൂടി. വിശ്വാസവും പാരമ്പര്യവും ഒത്തു ചേര്‍ന്ന ഒരു അപൂര്‍വ്വ സംഗമം തന്നെയായിരുന്നു അത്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ആദരണീയരായ സന്യാസിവര്യന്‍മാരുടേയും ഗുരുക്കന്‍മാരുടേയും സാന്നിധ്യത്തില്‍ ഒരു ചടങ്ങ് നടക്കുന്നതും.

Spiritual wedding

സദ്ഗുരു ജഗ്ഗി വാസുദേവ്
ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരി ജഗ്ഗി വാസുദേവ് വിവാഹത്തിലെ മഹനീയ സാന്നിധ്യങ്ങളില്‍ ഒന്നായിരുന്നു. അത് മാത്രമല്ല ഹൃദയംഗമമായ ഒരു കുറിപ്പും അദ്ദേഹം പങ്കു വെച്ചു. 'വിവാഹം വെറുമൊരു കരാറല്ല; അതൊരു പവിത്രമായ ബന്ധമാണ്. അവബോധം, ഭക്തി എന്നിവയോടെ അനന്തും രാധികയും ഈ പാതയിലൂടെ സഞ്ചരിക്കട്ടെ.' എന്നും അദ്ദേഹം പറഞ്ഞു.

ബാബാ രാംദേവ്
യോഗാചാര്യന്‍ ബാബ രാംദേവിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. ഇദ്ദേഹം നവദമ്പതികള്‍ക്ക് ആരോഗ്യം, ചൈതന്യം, സ്ഥിരത എന്നിവ ജീവിതത്തില്‍ ഉണ്ടാവട്ടെ എന്ന് അനുഗ്രഹിച്ചു. കൂടാതെ ശാരീരികമായും മാനസികമായും ആത്മീയമായും ഏത് ഘട്ടത്തിലും ഒരുമിച്ച് മുന്നോട്ട് പോവുന്നതിന് അവരെ അനുഗ്രഹിച്ചു.

സ്വാമി ചിദാനന്ദ സരസ്വതി
പരമാര്‍ത്ഥ നികേതനിലെ സ്വാമി ചിദാനന്ദ സരസ്വതിയുടെ സാന്നിധ്യവും വിവാഹത്തില്‍ അനിവാര്യമായതായിരുന്നു. ഇദ്ദേഹം നവദമ്പതികളെ സമാധാനത്തിനും സന്തോഷത്തിനും എക്കാലവും മുന്നോട്ട് പോവുന്നതിന് സാധിക്കട്ടെ എന്ന് അനുഗ്രഹങ്ങള്‍ നല്‍കി. സനാതന മൂല്യങ്ങളെ ചാരുതയോടെ ആദരിക്കുന്ന ഒരു വിവാഹം നടത്തിയതിന് അംബാനി കുടുംബത്തെ പ്രശംസിക്കുകയും ചെയ്തു.

Spiritual wedding

ജഗദ്ഗുരു രാംഭദ്രാചാര്യ
ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പണ്ഡിതന്മാരിലൊരാളും കവിയുമായ ഇദ്ദേഹം ബുദ്ധി, ജ്ഞാനം, നീതി എന്നിവയുടെ അനുഗ്രഹങ്ങള്‍ നല്‍കി നവദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കി. ജീവിതത്തില്‍ പരസ്പരം വെളിച്ചവും വിനയവുമായിരിക്കട്ടെ എന്ന് അനുഗ്രഹിച്ചു.

സ്വാമി സദാനന്ദ സരസ്വതി, സ്വാമി അവിമുക്തരേശ്വരാനന്ദ
ആത്മീയ രംഗത്ത് മഹത് സാന്നിധ്യങ്ങളായ സ്വാമി സദാനന്ദ സരസ്വതി, സ്വാമി അവിമുക്തരേശ്വരാനന്ദ എന്നിവര്‍ നവദമ്പതികളുടെ ജീവിത യാത്രയില്‍ അച്ചടക്കവും ധാര്‍മ്മികതയും ലക്ഷ്യവും നിലനില്‍ക്കട്ടെ എന്ന് അനുഗ്രഹിച്ചു.

ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി
ബാഗേശ്വര്‍ ധാമിന്റെ യുവതലമുറയില്‍ പെട്ട ഇദ്ദേഹം ശക്തിയുടെയും ദിവ്യ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി ജീവിതം മാറട്ടെ എന്നും സംരക്ഷണം, ഭക്തി എന്നിവ പരസ്പരം ഉണ്ടാവട്ടെ എന്നും അനുഗ്രഹിച്ചു.

സ്വാമി അവദേശാനന്ദ ഗിരി
ജുന അഖാരയിലെ സ്വാമി അവദേശാനന്ദ ഗിരി യഞ്ജവും അതോടൊപ്പം തന്നെ വേദപ്രഭാഷണവും വിവാഹ ദിനത്തില്‍ നടത്തി. കൂടാതെ ദമ്പതികള്‍ക്ക് യജ്ഞം, തപസ്സ്, നിസ്വാര്‍ത്ഥ സ്‌നേഹം എന്നിവയുടെ തത്വങ്ങള്‍ മനസ്സിലാക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.

Spiritual wedding

ദേവ്കി നന്ദന്‍ താക്കൂര്‍
പ്രശസ്ത ഭഗവത് കഥാ പ്രഭാഷകനായ ഇദ്ദേഹം തന്റെ ശ്രുതിമധുരമായ പ്രഭാഷണത്തിലൂടെ വിവാഹ ദിനത്തിന്റെ മാറ്റു കൂട്ടി. അത് കൂടാതെ 'വിവാഹം രണ്ട് ആത്മാക്കളുടെ യാത്രയാണ്, എന്നാല്‍ ധര്‍മ്മത്തിലൂടെ നടക്കുമ്പോള്‍ അത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയായി മാറുന്നു' എന്നും പറഞ്ഞു.

രമേശ് ഭായ് ഓസ
ആത്മീയ പ്രഭാഷണങ്ങള്‍ക്ക് പേര്‌കേട്ട ഇദ്ദേഹം നവദമ്പതുകളെ അനുഗ്രഹിച്ചു. അതോടൊപ്പം തന്നെ എക്കാലവും യോജിപ്പുള്ളതും സന്തുലിതവുമായ ദാമ്പത്യ ജീവിതം നയിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശവും ഇരുവര്‍ക്കും നല്‍കി. ദമ്പതികള്‍ ദയ, വിശ്വാസം, ആത്മീയ സന്തോഷം എന്നിവയിലൂടെ ഒരുമിച്ച് മുന്നോട്ട് പോവുന്നതിനും അനുഗ്രഹിച്ചു.

ജൈനസന്യാസികളും ബുദ്ധ പണ്ഡിതന്‍മാരും
അതോടൊപ്പം തന്നെ നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ജൈന സന്യാസികളും ബുദ്ധ പണ്ഡിതന്‍മാരും ടിബറ്റന്‍ ബുദ്ധ പണ്ഡിതന്‍മാരും എല്ലാം നവദമ്പതികളില്‍ അവരുടെ സാന്നിധ്യത്താല്‍ അനുഗ്രഹ വര്‍ഷം ചൊരിഞ്ഞു.

പവിത്രമായ ആചാരങ്ങള്‍
ആത്മീയ സാന്നിധ്യം എന്നത് ഒരിക്കലും പ്രതീകാത്മകമായിരുന്നില്ല. വിവിധ ചടങ്ങുകള്‍ കൊണ്ട് സമ്പന്നമായിരുന്നു ഈ വിവാഹം. ഗണപതി പൂജ, നവഗ്രഹ പൂജ മുതല്‍ വേദ വിവാഹ സംസ്‌കാരം വരെ നടന്നു. ഇതിനെല്ലാം നേതൃത്വം വഹിക്കുന്നതില്‍ ഈ പുരോഹിതന്‍മാകും ആത്മീയ നേതാക്കളും നല്‍കിയ സാന്നിധ്യം നിസ്സാരമല്ല. കൂടാതെ നാല് വേദങ്ങളില്‍ നിന്നുമുള്ള വേദ സ്തുതിഗീതങ്ങള്‍ - ഋഗ്, യജുര്‍, സാമ, അഥര്‍വ്വം എന്നിവയെല്ലാം തന്നെ ചൊല്ലുകയും ചെയ്തു.

നിത , മുകേഷ് അംബാനിയുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച
ഭാരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും എപ്പോഴും കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് നിത അംബാനി. കൂടാതെ ക്ഷേത്ര സംരക്ഷണം മുതല്‍ ഗംഗാശുദ്ധീകരണ പദ്ധതികളില്‍ വരെ ഇവര്‍ ഭാഗമാണ്. 'രാധികയും അനന്തും അവരുടെ ദാമ്പത്യ ജീവിതം ആഡംബരത്തോടെയല്ല, പ്രാര്‍ത്ഥനയോടെ ആരംഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അതോടൊപ്പം തന്നെ ഞങ്ങളുടെ ഗുരുക്കന്മാരുടെ അനുഗ്രഹങ്ങള്‍ മറ്റെന്തിനേക്കാളും പ്രധാനമായിരുന്നു. എന്നും നിത അംബാനി കൂട്ടിച്ചേര്‍ത്തു. കൂടാതെ മുകേഷ് അംബാനിയും വിവാഹത്തില്‍ പങ്കെടുത്ത ആത്മീയ നേതാക്കള്‍ക്കെല്ലാം തന്നെ വൈകാരികമായി തന്റെ നന്ദി അറിയിച്ചു. നമ്മുടെ ധര്‍മ്മചാര്യന്മാര്‍ പങ്കെടുത്തതിനാല്‍ വിവാഹം ശരിക്കും ദിവ്യമായി മാറി എന്നാണ് അദ്ദേഹം പറഞ്ഞത്.

സന്ദേശം ഇപ്രകാരം
ഇന്നത്തെ കാലത്ത് പല വിവാഹങ്ങളും പാശ്ചാത്യമായ ബന്ധത്തെ പിന്തുടരുന്ന സാഹചര്യത്തില്‍ ആനന്ദ്- രാധിക വിവാഹം വ്യത്യസ്തമായി. കൂടാതെ ഭക്തി, ജ്ഞാനം, യോഗ, കര്‍മ്മം, സനാതന ധര്‍മ്മം എന്നിവയെ പ്രതിനിധീകരിക്കുന്നതോടൊപ്പം ആത്മീയ നേതാക്കളുടെ അനുഗ്രഹവും ചേര്‍ന്നത് വിവാഹം ഒരു ആത്മീയ ഉണര്‍വ്വാക്കി മാറ്റി.

Story first published: Sunday, July 13, 2025, 8:30 [IST]
X
Desktop Bottom Promotion