Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
സ്വര്‍ണ്ണ നിക്ഷേപം സുരക്ഷിത നിക്ഷേപം തന്നെ; പക്ഷേ ഇക്കാര്യങ്ങള്‍ കൂടി ഓര്‍ത്തിരിക്കണം
വിലപിടിപ്പുള്ള ആഭരണം എന്നതിലുപരിയായി സ്വര്‍ണ്ണം വളരെ മികച്ച നിക്ഷേപമാണെന്ന് എല്ലാവര്ക്കും അറിയാം. വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നിട്ടും സ്വര്‍ണ്ണം വാങ്ങിക്കാന്‍ ജ്വല്ലറികളില്‍ ആളുകളുടെ തിക്കും തിരക്കും കൂടി വരുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം ഇത് തന്നെയാണ്. സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി പലതരം നിക്ഷേപങ്ങള്‍ തേടുന്നതിനിടയില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ മിക്കവരും ശ്രമിക്കാറുമുണ്ട്.

സ്വര്‍ണ്ണ നിക്ഷേപം വളരെ ബുദ്ധിപരമായ തീരുമാനമാണെന്നതില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ അതിന് മുന്നോടിയായി സ്വര്‍ണ്ണ നിക്ഷേപം സംബന്ധിച്ച് എല്ലാ കാര്യങ്ങളും അറിഞ്ഞുവെക്കുകയും കൃത്യമായ ഒരു പദ്ധതി തയ്യാറാക്കുകയും വേണം.
സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നതിന് മുമ്പ് മനസ്സില്‍ വെക്കേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
നിക്ഷേപ ലക്ഷ്യങ്ങള്‍ ശരിയായി മനസ്സിലാക്കുക
നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് ഒരു ധാരണ ഉണ്ടാക്കിയെടുക്കുക. അതിന് ശേഷം സ്വര്‍ണ്ണ നിക്ഷേപം നടത്താന്‍ മുതിരുക. എന്തിനാണ് സ്വര്‍ണ്ണ നിക്ഷേപം നടത്തുന്നതെന്ന് വ്യക്തമായ ധാരണ ഉണ്ടാകണം. ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് കൃത്യമായ ബോധ്യമുണ്ടെങ്കില്‍ ഏത് തരം സ്വര്‍ണ്ണ നിക്ഷേപമാണ് നിങ്ങള്‍ക്ക് ഇണങ്ങുന്നതെന്ന് തീരുമാനിക്കാന്‍ കഴിയും.
നിക്ഷേപങ്ങളില്‍ വൈവിധ്യമാണ് പ്രധാനം
സ്വര്‍ണ്ണം വളരെ നേട്ടമുള്ള നിക്ഷേപ ഓപ്ഷന് ആണെങ്കിലും റിസ്ക് കുറയ്ക്കുന്നതിനായി നിക്ഷേപങ്ങളില്‍ വൈവിധ്യം കൊണ്ടുവരിക. ഓഹരികള്‍, ബോണ്ടുകള്‍, വസ്തുവകകള്‍, പണത്തിന് തത്തുല്യമായവ തുടങ്ങി പലതരത്തിലുള്ള നിക്ഷേപങ്ങള്‍ നടത്താന്‍ ശ്രമിക്കുക. വൈവിധ്യവല്‍ക്കരണത്തിലൂടെ വിപണിയുടെ ചാഞ്ചാട്ടം അനുസരിച്ചുള്ള അപകടസാധ്യതകള്‍ കുറയ്ക്കാനും നിങ്ങളുടെ നിക്ഷേപങ്ങളെ സംരക്ഷിക്കാനും കഴിയും.
ശരിയായ സ്വര്‍ണ്ണ നിക്ഷേപം തിരഞ്ഞെടുക്കുക
സ്വര്‍ണ്ണം പല രീതിയില്‍ വാങ്ങാനും സൂക്ഷിക്കാനും സാധിക്കും. ഉദാഹരണത്തിന് കടലാസ് സ്വര്‍ണ്ണം (ഗോള്‍ഡ് മൈനിംഗ് സ്റ്റോക്ക് പോലെ), യഥാര്‍ത്ഥത്തിലുള്ള സ്വര്‍ണ്ണം (നാണയങ്ങളും സ്വര്‍ണ്ണക്കട്ടികളും) എന്നിങ്ങനെ. ഏത് രീതിയിലുള്ള നിക്ഷേപത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. യഥാര്‍ത്ഥത്തിലുള്ള സ്വര്‍ണ്ണത്തിന് കൂടുതല്‍ സുരക്ഷിതത്വം ഉണ്ടെങ്കിലും അത് വളരെ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടതുണ്ട്. അതിനും ചിലപ്പോള്‍ പണം ചിലവാകും. കടലാസ് സ്വര്‍ണ്ണത്തിന് അത്തരം ഭീഷണികള്‍ ഒന്നും ഇല്ലെങ്കിലും ശരിക്കുമുള്ള സ്വര്‍ണ്ണം നല്‍കുന്നത് പോലെ നിക്ഷേപ സുരക്ഷിതത്വം അവിടെ ലഭിക്കുന്നില്ല. അതുകൊണ്ട് ഏത് തരം നിക്ഷേപം വേണമെന്നത് ആലോചിച്ച് തീരുമാനിക്കുക.
വിപണിയെ കുറിച്ച് ശരിക്കും മനസ്സിലാക്കുക, വാങ്ങിക്കാന്‍ ഉചിതമായ സമയം തിരിച്ചറിയുക
സ്വര്‍ണ്ണം വാങ്ങുമ്പോള്‍ സമയം വളരെ പ്രധാനപ്പെട്ട ഘടകമാണ്. വിപണിയുടെ അവസ്ഥ, ആഘോഷങ്ങള്‍, പ്രത്യേക പരിപാടികള്‍, സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം സ്വര്‍ണ്ണവിലയെ ബാധിക്കും. ഇക്കാര്യങ്ങള്‍ക്ക് വളരെ ശ്രദ്ധ നല്കി വില കുറയുമ്പോള്‍ സ്വര്‍ണ്ണം വാങ്ങുക. അക്ഷയ തൃതീയ പോലുള്ള അവസരങ്ങളില്‍ സ്വര്‍ണ്ണക്കടകളും മറ്റ് വില്‍പ്പന കേന്ദ്രങ്ങളും പ്രത്യേക ഡിസ്കൗണ്ടുകള്‍ നല്‍കാറുണ്ട്. അക്കാര്യവും കണക്കിലെടുക്കുക.
ചിലവ്, റിസ്ക് എന്നിവ കണക്കിലെടുക്കുക
ഏറ്റവും ഒടുവിലായി സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടാകുന്ന ചിലവുകളും അപകടസാധ്യതകളും നല്ലവണ്ണം മനസ്സിലാക്കുക. സ്വര്‍ണ്ണവില, സൂക്ഷിക്കാനുള്ള ചിലവ്, കടലാസ്സ് സ്വര്‍ണ്ണ ആസ്തികള്‍ക്കുള്ള ഫീസ് എന്നിവയെല്ലാം ചിലവില്‍ ഉള്‍പ്പെടും. പൊതുവേ അപകടസാധ്യത കുറഞ്ഞ, സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണ്ണ നിക്ഷേപം അറിയപ്പെടുന്നതെങ്കിലും അതിലും ചില തലവേദനകള്‍ ഉണ്ടാകാം. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത പല കാര്യങ്ങളും സ്വര്‍ണ്ണവിലയെ ബാധിക്കും. കാലക്രമേണ അവയുടെ മൂല്യത്തില്‍ മാറ്റം വരും. ഇത്തരം അപകടസാധ്യതകളെല്ലാം കണക്കിലെടുത്ത് മാത്രം സ്വര്‍ണ്ണ നിക്ഷേപം നടത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications