Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
ലക്ഷ്മീദേവി പടിവാതില്ക്കല് എത്തി മടങ്ങും, വീട്ടില്‍ വസിക്കില്ല; ഈ വസ്തുക്കള്‍ ഉടനെ നീക്കം ചെയ്യൂ
ഹിന്ദുമത വിശ്വാസപ്രകാരം നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടാറുണ്ട്. എല്ലാത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ അക്ഷയതൃതീയ വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്, ഈ വര്‍ഷം അക്ഷയ തൃതീയ വരുന്നത് ഏപ്രില്‍ 22 ശനിയാഴ്ചയാണ്. ഈ ദിവസം എല്ലാവരുടെയും ജീവിതത്തില്‍ ഭാഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ അക്ഷയ തൃതീയ ദിനം ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സമ്പത്തിന്റെ ദേവതയെ ആരാധിക്കുകയും വാസ്തുപ്രകാരം ചില നിയമങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ലക്ഷ്മീദേവി പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുമെന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തില്‍ അക്ഷയതൃതീയയ്ക്ക് മുമ്പായി നിങ്ങളുടെ വീട്ടില്‍ നിന്ന് ചില അശുഭകരമായ കാര്യങ്ങള്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ലക്ഷ്മി ദേവി വീട്ടില്‍ വസിക്കില്ല, ദേവി വാതില്ക്കലെത്തി മടങ്ങും. അക്ഷയ തൃതീയ ദിനത്തിനു മുമ്പായി നിങ്ങളുടെ വീട്ടില്‍ നിന്ന് നീക്കം ചെയ്യേണ്ട അത്തരം ചില വസ്തുക്കള്‍ ഇതാ.

ചൂല്
വേദങ്ങള്‍ അനുസരിച്ച്, ലക്ഷ്മീദേവിയുടെ പ്രതീകമായി ചൂല് കണക്കാക്കപ്പെടുന്നു. ഇത് സംബന്ധിച്ച് നിരവധി നിയമങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ നിയമങ്ങള്‍ അവഗണിക്കുന്നത് അനര്‍ഥങ്ങള്‍ക്ക് കാരണമാകുന്നു. അത്തരമൊരു സാഹചര്യത്തില്‍ അക്ഷയതൃതീയയ്ക്ക് മുമ്പ് പൊട്ടിയതും പഴകിയതും ഉപയോഗശൂന്യവുമായ ചൂല് നിങ്ങളുടെ വീട്ടില്‍ നിന്ന് മാറ്റുന്നത് നല്ലതാണ്. ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയെ പൂജിച്ചതിന്റെ ഫലം ലഭിക്കുന്നു.

മോശം ചെരിപ്പ്
പൊട്ടിയതും ഉപയോഗശൂന്യവുമായ ചെരുപ്പുകളും വീട്ടില്‍ ദുഃഖത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഒരു അന്തരീക്ഷം സൃഷ്ടിക്കും. അതിനാല്‍ അക്ഷയതൃതീയ ഉത്സവത്തിന് മുമ്പ് ഈ സാധനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തെറിയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി വീട്ടില്‍ വസിക്കുകയും ഐശ്വര്യവും സന്തോഷവും നല്‍കുകയും ചെയ്യും.

പൊട്ടിയ പാത്രങ്ങള്‍
പൊട്ടിയ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് വീട്ടില്‍ ഒരു നെഗറ്റീവ് അന്തരീക്ഷം പരത്തുന്നു. ഇത് കുടുംബത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു, സമാധാനം ഇല്ലാത്തിടത്ത് ലക്ഷ്മി ദേവി വസിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇവയും നിങ്ങള്‍ വീട്ടില്‍ നിന്ന് ഒഴിവാക്കണം. അക്ഷയ തൃതീയക്ക് മുമ്പായി നിങ്ങളുടെ വീട്ടില്‍ നിന്ന് ഉപയോഗശൂന്യമായതും പൊട്ടിയതുമായ എല്ലാ പാത്രങ്ങളും മാറ്റുന്നത് നല്ലതാണ്.

ഉണങ്ങിയ ചെടികള്‍
വീട്ടില്‍ ഉണങ്ങിപ്പോയ ചെടികള്‍ ഉണ്ടെങ്കില്‍ അവ മണ്ണിനടിയില്‍ കുഴിച്ചിടുകയോ ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുകയോ ചെയ്യണം. ഉണങ്ങിയ ചെടികള്‍ വീട്ടില്‍ വാസ്തു ദോഷം ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കണമെങ്കില്‍, അക്ഷയതൃതീയയ്ക്ക് മുമ്പായി ഉണങ്ങിയ ചെടികള്‍ വീട്ടില്‍ നിന്ന് നീക്കുക.

ചിലന്തിവല
നിങ്ങളുടെ വീട്ടിലോ ജോലിസ്ഥലത്തോ ചിലന്തിവലകള്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ തന്നെ നീക്കുക. വാസ്തു പ്രകാരം ചിലന്തിവലകള്‍ പണം വരാനുള്ള വഴിയെ തടയുന്നു, അതിനാല്‍ അവ അക്ഷയതൃതീയ ദിനത്തിനു മുമ്പായി വൃത്തിയാക്കുക.
ചോര്‍ന്നൊലിക്കുന്ന ടാപ്പ്
നിങ്ങളുടെ വീട്ടില്‍ ഏതെങ്കിലും വെള്ളത്തിന്റെ ടാപ്പ് ചോര്ന്നൊലിക്കുന്നുണ്ടെങ്കില്, അക്ഷയതൃതീയ നാളില്‍ അത് ശരിയാക്കുക. വാസ്തു പ്രകാരം, ടാപ്പില്‍ നിന്ന് വെള്ളം ഒഴുകുന്നത് പണം ഒഴുകുന്നത് പോലെയാണ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ വീട്ടിലെ എല്ലാ ടാപ്പുകളും ശരിയാക്കുക. വീട്ടില്‍ തുടര്‍ച്ചയായി വെള്ളം ഒഴുകുന്നത് അശുഭകരമായ ലക്ഷണമായി കണക്കാക്കപ്പെടുന്നു.

ഇവ വീട്ടിലെത്തിക്കൂ
അക്ഷയതൃതീയ ദിനത്തില്‍ നിങ്ങളുടെ വീട്ടില്‍ ഒരു അക്വേറിയം സൂക്ഷിക്കണം. ഇതില്‍ എട്ട് ഗോള്‍ഡ് ഫിഷിനൊപ്പം ഒരു കറുത്ത മത്സ്യത്തെയും വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കുന്നു. വീട്ടിലെ ഡ്രോയിംഗ് റൂമിന്റെ വലതുവശത്ത് ഇത് വയ്ക്കുക. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ പ്രവൃത്തികളും പുനരാരംഭിക്കാനാകും.
ചവറ്റുകൊട്ട
അക്ഷയ തൃതീയയില്‍ ഐശ്വര്യങ്ങള്‍ കൊണ്ടുവരുന്നത് ലക്ഷ്മീദേവിയെ ആകര്‍ഷിക്കണമെന്ന് പറയപ്പെടുന്നു. ലക്ഷ്മി ദേവിക്ക് ശുചിത്വം വളരെ ഇഷ്ടമാണ്. അത്തരമൊരു സാഹചര്യത്തില്‍, അക്ഷയതൃതീയ ദിനത്തില്‍ നിങ്ങളുടെ വീടിന്റെ ഗേറ്റിന് പുറത്ത് ചവറ്റുകൊട്ട ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുക. പ്രധാന കവാടം വൃത്തിയാക്കി വയ്ക്കുക. മുഷിഞ്ഞ വസ്ത്രങ്ങളും വീട്ടില്‍ സൂക്ഷിക്കരുത്. ഇത് ലക്ഷ്മീ ദേവിയെ പ്രകോപിപ്പിക്കും.

കണ്ണാടി
അക്ഷയതൃതീയ ദിനത്തില്‍ വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തുക. ഈ ദിവസം നിങ്ങള്‍ വീടിന്റെ വടക്ക് ദിശയില്‍ കണ്ണാടി വയ്ക്കണം. ഈ ദിശയില്‍ കണ്ണാടികള്‍ വയ്ക്കുന്നതിലൂടെ, വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഒഴുകും. അതുമൂലം നിങ്ങളുടെ വരുമാനവും സമ്പത്തും വര്‍ദ്ധിക്കുന്നു.



Click it and Unblock the Notifications
