Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ലക്ഷ്മീകോപം വിളിച്ചുവരുത്തും, അക്ഷയതൃതീയയില്‍ അബദ്ധത്തില്‍ പോലും ഇത് ചെയ്യരുത്
വൈശാഖ മാസത്തിലെ ഏറ്റവും ശുഭകരമായ ദിവസങ്ങളിലൊന്നാണ് അക്ഷയതൃതീയ. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഇത് ശുക്ല പക്ഷ തൃതീയയില്‍ വരുന്നു. ത്രേതായുഗത്തിന്റെ തുടക്കമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ഈ വര്‍ഷം, അക്ഷയ തൃതീയ വരുന്നത് ഏപ്രില്‍ 22 ശനിയാഴ്ചയാണ്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാനുള്ള ഏറ്റവും നല്ല സമയമായി ഈ ദിനത്തെ കണക്കാക്കപ്പെടുന്നു. ആചാരപ്രകാരം ഈ ദിവസം ഭക്തര്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു.
ഈ വിശേഷ ദിനത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളെ കുറിച്ച് പുരാണ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മള് പലപ്പോഴും ചെയ്യുന്ന തെറ്റുകള്‍ ലക്ഷ്മീദേവിയുടെ കോപത്തിന് ഇരയാക്കുമെന്ന് വിശ്വസിക്കുന്നു. അക്ഷയ തൃതീയ ദിനത്തില്‍ നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കുളിക്കാതെ തുളസിയില പറിക്കരുത്
അക്ഷയതൃതീയ ദിനത്തില്‍ കുളിക്കാതെ തുളസിയില പറിക്കരുത്. ഐതിഹ്യമനുസരിച്ച്, തുളസി മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ്. അതിനാല്‍, കുളിക്കാതെ തുളസിയില പറിക്കുന്നത് ലക്ഷ്മി ദേവിയെ കോപിപ്പിക്കുന്നു. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ അക്ഷയ തൃതീയയില്‍ യാത്ര ചെയ്യുന്നതും ദോഷകരമായി കണക്കാക്കുന്നുണ്ട്.

വെറുംകൈയോടെ വീട്ടില്‍ വരരുത്
അക്ഷയതൃതീയ ദിനത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധി ലഭിക്കാനായി സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച എന്തെങ്കിലും സാധനം വാങ്ങണം. എന്നാല്‍ നിങ്ങള്‍ക്ക് ഇതിന് പണമില്ലെങ്കില്‍ നിങ്ങളുടെ ശേഷിക്കനുസരിച്ച് മറ്റേതെങ്കിലും ലോഹവും വാങ്ങാവുന്നതാണ്.

ശുചിത്വം ശ്രദ്ധിക്കുക
അക്ഷയതൃതീയ ദിനത്തില്‍ ലക്ഷ്മീദേവിയെ ആരാധിക്കുമ്പോള്‍ വൃത്തിയും ശുദ്ധിയും പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ, അക്ഷയതൃതീയയ്ക്ക് മുമ്പായി വീട്ടിലെ പൂജാമുറിയും വൃത്തിയാക്കണം. ലക്ഷ്മിയെ ആരാധിക്കുമ്പോള്‍ വളരെയേറെ ശുചിത്വം പാലിക്കേണ്ടതുണ്ട്.

വ്രതം
നിങ്ങള്‍ വ്രതം അനുഷ്ഠിക്കുന്നുവെങ്കില്‍ അക്ഷയതൃതീയ വേളയില്‍ നിങ്ങള്‍ വ്രതം അവസാനിപ്പിക്കരുത്. ഈ ശുഭദിനത്തില്‍ വ്രതം അവസാനിപ്പിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ അക്ഷയ തൃതീയ കഴിഞ്ഞതിനുശേഷം മാത്രം വ്രതം മുറിക്കുക.

പുതിയ ചെടി നടരുത്
വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടാകുകയുള്ളൂ. അതായത്, അക്ഷയ തൃതീയയുടെ ശുഭ അവസരത്തില്‍ പുതിയ ചെടികള്‍ നടരുത്.

കോപിക്കരുത്
അക്ഷയതൃതീയ ദിനത്തില്‍ ആരോടും ദേഷ്യപ്പെടാന്‍ പാടില്ല. ഈ ദിവസം മഹാവിഷ്ണുവിനേയും ലക്ഷ്മിയേയും ആരാധിച്ചതിന് ശേഷം, ഒരു വ്യക്തി മറ്റുള്ളവരോട് മോശമായ വികാരങ്ങള്‍ കാണിക്കുന്നുവെങ്കില്‍, ലക്ഷ്മി ദേവി അവരുടെ അടുത്ത് നില്‍ക്കില്ലെന്ന് പറയപ്പെടുന്നു.

ഇരുട്ട് പാടില്ല
വിശ്വാസമനുസരിച്ച്, ഈ ദിവസം വീടിന്റെ ഒരു മൂലയിലും ഇരുട്ട് പാടില്ല. വീടിന്റെ ഏതെങ്കിലും ഭാഗത്ത് ഇരുട്ടുണ്ടെങ്കില്‍ വിളക്ക് കത്തിക്കുക. ഇതോടെ ദേവിയുടെ അനുഗ്രഹം വീടിനുള്ളില്‍ നിലനില്ക്കുന്നതായിരിക്കും.
ലക്ഷ്മി-വിഷ്ണു എന്നിവരെ വെവ്വേറെ ആരാധിക്കരുത്
അക്ഷയതൃതീയ ദിനത്തില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും വെവ്വേറെ ആരാധിക്കരുത്. കാരണം, അവര്‍ ഭാര്യാഭര്ത്താക്കന്മാരാണ്. ഇരുവരെയും ഒരുമിച്ച് ആരാധിക്കുന്നത് ഭാഗ്യവും സന്തോഷവും നല്‍കും.

അക്ഷയ തൃതീയയുടെ പ്രാധാന്യം
ഭാഗ്യവും വിജയവും ആകര്‍ഷിക്കാനായി ആളുകള്‍ അക്ഷയതൃതീയ ഉത്സവം ആഘോഷിക്കുന്നു. അക്ഷയതൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് ഭാവിയില്‍ ഐശ്വര്യവും കൂടുതല്‍ സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരിക്കലും കുറയാത്തത് എന്നാണ് 'അക്ഷയ' എന്ന വാക്കിന്റെ അര്‍ത്ഥം. അതിനാല്‍, ഈ ദിവസം വാങ്ങുന്ന സ്വര്‍ണം ഒരിക്കലും കുറയില്ലെന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അക്ഷയ തൃതീയ ദിനത്തില്‍, ഹിന്ദു ത്രിത്വത്തിലെ സംരക്ഷകനായ വിഷ്ണുവിനെ ആരാധിക്കുന്നു. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ത്രേതായുഗം ആരംഭിച്ചത് അക്ഷയ തൃതീയ നാളിലാണ്. എല്ലാ ദോഷഫലങ്ങളില്‍ നിന്നും മുക്തമാക്കുന്ന ഒരു ശുഭദിനമായി ജ്യോതിഷികളും അക്ഷയതൃതീയയെ കണക്കാക്കുന്നു.

ആരാധനാ രീതി
ഈ ശുഭദിനത്തില്‍ അതിരാവിലെ എഴുന്നേറ്റു കുളിക്കുക. കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം, വീടിന്റെ പൂജാമുറിയില്‍ വിളക്ക് കത്തിക്കുക. ഗംഗാജലം കൊണ്ട് ദേവതകളെ അഭിഷേകം ചെയ്യുക. ഈ ശുഭദിനത്തില്‍ ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്റെയും ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിനും ലക്ഷ്മി ദേവിക്കും നിവേദ്യം അര്‍പ്പിക്കുക. ദൈവത്തെ ആരാധിക്കുക.



Click it and Unblock the Notifications
