Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
സ്വര്‍ണ്ണം മാത്രമല്ല, അക്ഷയ തൃതീയയില്‍ ഈ സാധനങ്ങള്‍ വീട്ടിലെത്തിച്ചാലും ഐശ്വര്യം; ലക്ഷ്മീദേവിയുടെ അനുഗ്രഹം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്, ഈ വര്‍ഷം അക്ഷയ തൃതീയ വരുന്നത് ഏപ്രില്‍ 22 ശനിയാഴ്ചയാണ്. ഈ ദിവസം എല്ലാവരുടെയും ജീവിതത്തില്‍ ഭാഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം എന്തെങ്കിലും പുതിയ ജോലി ആരംഭിച്ചാല്‍ അത് അനുഗ്രഹീതമാണ്. ഈ ദിവസം ചെയ്യുന്ന ജപം, തപസ്സ്, ദാനം എന്നിവയെല്ലാം നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നു. അക്ഷയ തൃതീയ ദിനം ഏതൊരു ശുഭകാര്യത്തിനും വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
അക്ഷയതൃതീയ നാളില്‍ സ്വര്‍ണം വാങ്ങുന്നത് ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തുകയും വീട്ടില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. എന്നാല്‍ ചില കാരണങ്ങളാല്‍ നിങ്ങള്‍ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റ് ചില വസ്തുക്കള്‍ വാങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടാന്‍ സാധിക്കുന്നതായിരിക്കും. ഇതിലൂടെ വീട്ടില്‍ സമ്പത്തും സമൃദ്ധിയും ക്ഷണിക്കാനും സാധിക്കും. അക്ഷയതൃതീയ നാളില്‍ വിഷ്ണു ഭഗവാനെയും ലക്ഷ്മി ദേവിയെയും ആചാരപ്രകാരം പൂജിച്ചാല്‍ വീട്ടില്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. അക്ഷയതൃതീയ ദിനത്തില്‍ വാങ്ങിയാല്‍ ശുഭകരമെന്ന് കരുതുന്ന ചില വസ്തുക്കളുണ്ട്. ഇവ വീട്ടിലെത്തിച്ചാല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കും. അക്ഷയതൃതീയ ദിനത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ കൊണ്ടുവരാന്‍ കഴിയുന്ന ഭാഗ്യ വസ്തുക്കള്‍ ഇതാ.

ലക്ഷ്മി ദേവിയുടെ ചരണം
അക്ഷയ തൃതീയ ദിനത്തില്‍ ലക്ഷ്മിയുടെ പാദങ്ങള്‍ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചാല്‍ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങള്‍ക്കായി തുറന്നുവരും.

ഒറ്റക്കണ്ണുള്ള തേങ്ങ
ഒറ്റക്കണ്ണുള്ള തേങ്ങയെ പാദേശ്വരി എന്നും വിളിക്കുന്നു. ഇത് വീടിന്റെ വടക്ക് കിഴക്ക് മൂലയില്‍ അതായത് ലക്ഷ്മീ ദേവിയുടെ സ്ഥാനത്ത്, വയ്ക്കുന്നത് വീട്ടില്‍ ഐശ്വര്യം വളര്‍ത്തും. ഒറ്റക്കണ്ണുള്ള നാളികേരം ലക്ഷ്മീദേവിയുടെ രൂപമായി കണക്കാക്കപ്പെടുന്നു. വിശ്വാസമനുസരിച്ച്, ഇത്തരം തേങ്ങ ഉള്ളവരില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. ജീവിതത്തില്‍ ഒരിക്കലും സാമ്പത്തിക പ്രശ്‌നങ്ങള്‍ വരില്ല.

മണ്‍കലശം
മണ്‍കലശം വടക്ക് കിഴക്ക് മൂലയില്‍ വച്ചാല്‍ ലക്ഷ്മീ ദേവി എപ്പോഴും വീട്ടില്‍ വസിക്കും. അക്ഷയ തൃതീയ ദിനത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ മണ്‍കലശം കൊണ്ടുവരാവുന്നതാണ്.

ആമ
അക്ഷയ തൃതീയ ദിനത്തില്‍ നിങ്ങളുടെ വീട്ടില്‍ നവരത്‌ന ആമയെയോ ഏതെങ്കിലും ലോഹത്തിന്റെ ആമയെയോ തെക്ക് ദിശയില്‍ വെച്ചാല്‍ അത് ലക്ഷ്മീദേവിയെ ആകര്‍ഷിക്കും.

പിച്ചള മണി
വടക്ക് കിഴക്ക് മൂലയില്‍ ഒരു പിച്ചള മണി സ്ഥാപിച്ചാല്‍, ലക്ഷ്മി ദേവി വീട്ടില്‍ പ്രത്യക്ഷപ്പെടും. അക്ഷയ തൃതീയ ദിനത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഒരു പിച്ചള മണി കൊണ്ടുവരാവുന്നതാണ്.

ഓടക്കുഴല്‍
അക്ഷയ തൃതീയ ദിനത്തില്‍ വീടിന്റെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ ഓടക്കുഴല്‍ സ്ഥാപിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ശ്രീ ഹരിയുടെ പ്രതീകമാണ്.

ശംഖ്
അക്ഷയതൃതീയ ദിവസം വീട്ടില്‍ ദക്ഷിണാവര്‍ത്തി ഒരു വലംപിരി ശംഖ് കൊണ്ടുവരിക. ഈ ശംഖ് ദൈവികമായി കണക്കാക്കപ്പെടുന്നു. വലംപിരി ശംഖ് പൂജിച്ചാല്‍ ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ലക്ഷ്മീദേവിയുടെ സഹോദരനായും ഇത് കണക്കാക്കപ്പെടുന്നു. ഈ ശംഖ് വീട്ടില്‍ വച്ചാല്‍ ലക്ഷ്മീദേവി വീട്ടില്‍ വസിക്കുന്നതായിരിക്കും. അക്ഷയതൃതീയ നാളില്‍ വീടിന്റെ തെക്ക് ദിക്കില്‍ ശംഖ് സ്ഥാപിച്ചാല്‍ വീട്ടില്‍ സന്തോഷവും പുരോഗതിയും ധനാഭിവൃദ്ധിയും ഉണ്ടാകും.

ശിവലിംഗം
ശിവലിംഗം വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. അക്ഷയതൃതീയ നാളില്‍ ഒരു പെരുവിരല്‍ വലിപ്പമുള്ള ശിവലിംഗം വീട്ടില്‍ കൊണ്ടുവന്ന് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പൂജിക്കണം. ശിവലിംഗത്തെയും ശിവനെയും ആരാധിക്കുന്നതിലൂടെ ലക്ഷ്മീമാതാവിന്റെ കൃപയും നിലനില്‍ക്കും. ഇത് വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ ലക്ഷ്മീദേവിയും കുബേരനും സ്ഥിരമായി വീട്ടില്‍ വസിക്കും.

ശ്രീ യന്ത്രം
അക്ഷയ തൃതീയ നാളില്‍ നിങ്ങള്‍ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ നിരാശപ്പെടരുത്. ഈ ദിവസം ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ ശ്രീ യന്ത്രം നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരിക. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് സ്ഥാപിച്ച ശേഷം ദിവസവും ശ്രീയന്ത്രത്തെ പൂജിക്കുകയും ശ്രീസൂക്തം പാരായണം ചെയ്യുകയും ചെയ്യുക. ഹിന്ദു വിശ്വാസമനുസരിച്ച്, ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ എപ്പോഴും സമ്പത്ത് നിറയും.

ഗോതമ്പ്
അക്ഷയതൃതീയ നാളില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ ദുഃഖവും ദാരിദ്ര്യവും അകറ്റാനും ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാനുമായി ഒരു പിടി ഗോതമ്പ് വാങ്ങി ഈ ദിവസം വീട്ടില്‍ കൊണ്ടുവരിക. ഭഗവാന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുക. വിഷ്ണുവും ലക്ഷ്മി ദേവിക്കും സമര്‍പ്പിച്ച ഈ ഗോതമ്പ് ഒരു ചുവന്ന നിറത്തിലുള്ള തുണിയില്‍ കെട്ടി നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. ഈ പ്രതിവിധി ഉപയോഗിച്ച്, വര്‍ഷം മുഴുവനും നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെയും ഭഗവാന്‍ വിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കും.



Click it and Unblock the Notifications












