Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്ത്രീകളെ താഴിട്ട് പൂട്ടി താലിബാന്; പുരുഷന്മാരെ നോക്കരുത്, പാടരുത്.. അഫ്ഗാനിസ്ഥാനിലെ പുതിയ നിയമങ്ങള്‍
അഫ്ഗാനിസ്ഥാനിലെ താലിബാന് ക്രൂരത നമ്മള് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. പ്രത്യേകിച്ച് സ്ത്രീകളാണ് താലിബാന്റെ ഇരകള്‍. ഇപ്പോഴിതാ ജീവിതശൈലി നിയമങ്ങളെന്ന പേരില്‍ സര്‍വ്വസ്വാതന്ത്ര്യങ്ങളും വിലങ്ങിട്ട് പൂട്ടി അക്ഷരാര്‍ത്ഥത്തില്‍ സ്ത്രീകളെ നിശബ്ദരാക്കാനുള്ള ഒരുക്കത്തിലാണവര്‍. രാജ്യത്ത് സദാചാരം പ്രോത്സാഹിപ്പിക്കാനെന്ന പേരിലുള്ള ഈ നിയമങ്ങള്‍ പൊതുമധ്യത്തില്‍ സ്ത്രീകളുടെ ശബ്ദവും മുഖവും വിലക്കുന്നതാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സദാചാര, ദുരാചാര നിയമപുസ്തകം
2021ല്‍ അമേരിക്കന്‍ സഖ്യസേനകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതിന് ശേഷം ഭരണം പിടിച്ചെടുത്ത താലിബാന് ദുരാചാരം തടയാനെന്ന പേരില്‍ ഒരു മന്ത്രാലയം തന്നെ രൂപീകരിച്ചിരുന്നു. ഈ മന്ത്രാലയമാണ് ഇപ്പോള്‍ 114 പേജുള്ള സദാചാര, ദുരാചാര നിയമപുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പൊതുഗതാഗതം, സംഗീതം, ഷേവിംഗ്, ആഘോഷങ്ങള്‍ എന്നിവയടക്കം നിത്യജീവിതവുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങള്‍ക്കുമുള്ള നിയമാവലിയാണ് ഇതിലുള്ളത്.
'പ്രലോഭിപ്പിക്കരുത്'
ഈ ജീവിതശൈലി നിയമങ്ങള്‍ രാജ്യത്തിന്റെ പരമോന്നത നേതാവും മതനേതാവുമായ ഹിബാതുള്ള അഖുന്‍സാദ അംഗീകരിച്ചു. പ്രലോഭനം ഒഴിവാക്കാനും മറ്റുള്ളവരെ പ്രലോഭിപ്പിക്കാതിരിക്കാനും എല്ലാ സ്ത്രീകളും പൊതുസ്ഥലങ്ങളില്‍ ശരീരവും മുഖവും നിര്‍ബന്ധമായും മറയ്ക്കണമെന്നാണ് നിയമങ്ങള്‍ പാസാക്കിക്കൊണ്ട് അഖുന്‍സാദ പറഞ്ഞത്.
വസ്ത്രങ്ങള്‍ കനം കുറഞ്ഞതാകരുത്, ഇറുകിയതും ഇറക്കം കുറഞ്ഞതും ധരിക്കരുത്. വസ്ത്രധാരണ നിയമത്തില്‍ പിഴവുണ്ടായാല്‍ പോലീസ് അറസ്റ്റ് ചെയ്യും.
സ്വകാര്യം പോലെ സംസാരിച്ചാല്‍ മതി
സ്ത്രീകളുടെ ശബ്ദം വളരെ പതുക്കെയായിരിക്കണമെന്നും പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഉച്ചത്തില്‍ പാടുന്നതായോ പദ്യം ചൊല്ലുന്നതായോ വായിക്കുന്നതായോ കേള്‍ക്കരുതെന്നും നിയമത്തില്‍ പറയുന്നു.
പുരുഷന്മാരെ നോക്കണ്ട
വളരെ വിചിത്രമായ മറ്റൊരു നിയമം അഫ്ഗാന് സ്ത്രീകള്‍ രക്തബന്ധമില്ലാത്തതോ വിവാഹം വഴിയുള്ള ബന്ധമില്ലാത്തതോ ആയ പുരുഷന്മാരെ നോക്കാന്‍ പാടില്ല എന്നുള്ളതാണ്. സംഗീതം, സ്ത്രീകളുടെ ഒറ്റയ്ക്കുള്ള സഞ്ചാരം, ബന്ധമില്ലാത്ത സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടപഴകുന്നത് എന്നിവയെല്ലാം നിയമം നിരോധിച്ചിട്ടുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
