Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ജപ്പാന്‍കാരുടെ ഈ ശീലങ്ങള്‍ കടമെടുക്കൂ, ജീവതത്തില്‍ നിറയും പോസിറ്റിവിറ്റി
Japanese Habits to Enhance Your Life: വിജയം എത്തിപ്പിടിക്കാനുള്ള ജീവിതപ്പാച്ചിലിനിടയില്‍ നമ്മുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി നിറയ്ക്കുന്ന ചില ശീലങ്ങള്‍ നമ്മള് മറന്നുപോയിരിക്കുകയാണ്. പക്ഷേ ആ നല്ല ശീലങ്ങളാണ് നമ്മുടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഊര്‍ജത്തിന്റെയും താക്കോല്‍. ചെറിയ ചില ശീലങ്ങള്‍ പതിവാക്കിയാല്‍ അത് നമ്മളെ ജീവിതവിജയത്തിലേക്ക് എത്തിക്കും.

പൊതുവെ പോസിറ്റീവ ആയ, മികച്ച ജീവിതശൈലിക്ക് പേരുകേട്ടവരാണ് ജപ്പാന്‍കാര്‍. അവരില്‍ നിന്നും നമുക്ക് കടമെടുക്കാവുന്ന ചില നല്ല ശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
എന്നും രാവിലെ ടോയ്ലെറ്റ് വൃത്തിയാക്കുക
ടോയ്ലെറ്റ് വൃത്തിയാക്കിയാല്‍ ഭാഗ്യവും സമ്പത്തും വരുമെന്നാണ് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നത്. ജപ്പാനിലെ അതിസമ്പന്നരായ ആളുകള്‍ പോലും അവരുടെ ടോയ്ലെറ്റ് സ്വന്തമായി കഴുകും. ഇത് ചെയ്യാത്തവര്‍ക്ക് ശാപമുണ്ടാകുമെന്ന് അവര്‍ കരുതുന്നു. മാത്രമല്ല ജീവിതത്തില്‍ എളിമ നിലനിര്‍ത്താനും ഒരു ജോലിയും ചെയ്യാന്‍ കഴിയാത്തതായിട്ടില്ല എന്ന് തെളിയിക്കാനും അവര്‍ ഈ ശീലം പിന്തുടരുന്നു.
കൃതജ്ഞത പ്രകടിപ്പിക്കുക
നമുക്ക് ലഭിക്കുന്ന ഓരോ കാര്യത്തിന് പിന്നിലും നമുക്ക് കാണാന്‍ സാധിക്കാത്ത ചിലരുടെ അദൃശ്യകരങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കി അതില്‍ കൃതജ്ഞതയുള്ളവരാകുക. ആളുകളോട് മാത്രമല്ല ജപ്പാന്‍കാര്‍ നന്ദിപ്രകടനം നടത്തുക. കഴിക്കുന്ന ഭക്ഷണത്തോടും അതുണ്ടാക്കിയ കൈകളോടും അവര്‍ക്ക പോഷകങ്ങള്‍ നല്കുന്ന മൃഗങ്ങളോടുമെല്ലാം അവര്‍ കൃതജ്ഞതയുള്ളവരായിരിക്കും. ഒന്നും ഒറ്റയ്ക്ക് നേടിയതല്ലെന്നും അതിന് പിന്നില്‍ പലരുമുണ്ടായിരുന്നുവെന്നും മനസ്സിലാക്കുന്നത് വലിയൊരു തിരിച്ചറിവാണ്.
ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കുളി
ചൂടുവെള്ളത്തില്‍ കുളിച്ചതിന് ശേഷം 30 സെക്കന്‍ഡ് തണുത്ത വെള്ളത്തില്‍ കുളിച്ച് ശരീരതാപനില വീണ്ടെടുക്കുന്നതു ജപ്പാന്‍കാരുടെ ഒരു ശീലമാണ്. ഇത് അവരുടെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനവും രക്തയോട്ടവും മെച്ചപ്പെടുത്തും, മനോനിലയെയും ബലപ്പെടുത്തും. കൂടാതെ സുഖവും സുഖക്കേടും ജീവിതത്തില്‍ ഉണ്ടാകുമെന്ന സ്വയം ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.
പുളിപ്പിച്ച ഭക്ഷണങ്ങള്‍
പുളിപ്പിച്ച ധാരാളം ഭക്ഷണങ്ങള്‍ ജപ്പാന്‍കാര്‍ കഴിക്കും. രുചിക്ക് വേണ്ടി മാത്രമല്ല, ആരോഗ്യത്തിന് വേണ്ടിയും. ആമാശയത്തെ ശരീരത്തിലെ രണ്ടാമത്തെ തലച്ചോറ് എന്നാണ് വിളിക്കുന്നത്. പ്രതിരോധശേഷി, മൂഡ്, ദഹനം എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ ആമാശയത്തിന് പങ്കുണ്ട്. ആമാശയത്തിന്റെ ആരോഗ്യം അവഗണിച്ചാല്‍ പല പ്രശ്നങ്ങളും ഉണ്ടാകും. തൈര് പോലെ പുളിച്ച ഭക്ഷണങ്ങള്‍ അമാശയത്തിന്റെ ആരോഗ്യം ഉറപ്പാക്കും. ഇത് മൊത്തത്തിലുള്ള ശാരീരിക മാനസിക ക്ഷേമം നല്‍കും.
ശരീരത്തിന് ബഹുമാനം നല്കി പ്രാതല്‍
വളരെ സന്തുലിതമായ ആഹാരശീളങ്ങള് ജപ്പാന്‍കാരുടെ പ്രധാന പ്രത്യേകതയാണ്. പോഷകസമ്പുഷ്ടമായ പ്രാതലാണ് അവര്‍ കഴിക്കുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള ആഹാരങ്ങള്‍ അവരുടെ പ്രാതലില്‍ ഉണ്ടായിരിക്കും. ചോറ്, സൂപ്പ്, മുട്ട, അച്ചാര്‍, മീന്‍ എന്നിവയെല്ലാം. ആ ദിവസത്തെ ആരോഗ്യം രാവിലെ കഴിക്കുന്ന ആഹാരത്തിലാണെന്ന വ്യക്തമായ ബോധ്യമാണ് ഇതിന് പിന്നില്‍.
80 ശതമാനം വയറ് നിറയ്ക്കല്‍
വയറ് പൊട്ടുന്നത് വരെ ആഹാരം കഴിക്കുകയെന്നതല്ലെ ജപ്പാന്‍കാരുടെ ശീലം. വയറ് നിറഞ്ഞുവെന്ന തോന്നലുണ്ടായാല്‍ അവര്‍ ആഹാരം കഴിക്കുന്നത് നിര്‍ത്തും. കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് നല്ല കാര്യമല്ലെന്ന ബോധ്യമാണ് ഇതിന് പിന്നില്‍. അധികമായാല്‍ അമൃതും വിഷമെന്ന നമ്മുടെ തന്നെ പഴഞ്ചൊല്ലിന്റെ പ്രാധാന്യം അവര്‍ ജീവിതത്തിലൂടെ കാണിച്ചുതരികയാണ്. മൂക്കറ്റം കഴിക്കുന്നതിന് പകരം ഏകദേശം വയറ് നിറയുമ്പോള്‍ നിര്‍ത്തുക. തൃപ്തിയാകുമ്പോള്‍ നിര്‍ത്തില്ലെങ്കില്‍ ആഹാരം ശേഷം ഇത്രയും കഴിക്കേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടാകും.
വിനാഗിരിയുടെ ഉപയോഗം
ജപ്പാന്‍കാരുടെ പാചകത്തില്‍ വിനാഗിരിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അത് രുചിക്ക് വേണ്ടിയല്ല, ആരോഗ്യത്തിന് വേണ്ടിയാണ്. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ത്വരിതപ്പെടുത്താനും ദിവസവും കുറച്ച് വിനാഗിരി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് അവര്‍ കരുതുന്നു.
പര്‍വ്വതാരോഹണം
ജപ്പാനില്‍ നിരവധി പര്‍വ്വതങ്ങള്‍ ഉണ്ട്. പര്‍വ്വതാരോഹണം ജപ്പാന്‍കാരുടെ ജീവിതരീതിയുടെ ഭാഗമാണ്. ശുദ്ധവായു ശ്വസിക്കാനും മനസ്സ് പരിശുദ്ധമാക്കാനും പൂര്‍ണ്ണമായും പ്രകൃതിയില്‍ ലയിക്കാനും അവര്‍ പര്‍വ്വതാരോഹണം നടത്തുന്നു. ജീവിതം പോസിറ്റീവ് ആക്കാനും പുതിയ ആശയങ്ങള്‍ ഉണ്ടാകാനും ഈ ശീലം സഹായിക്കുന്നു.
വൃത്തിയും വെടിപ്പും
ഒന്നും അലങ്കോലപ്പെടാതെ എല്ലാ വസ്തുക്കളും അതിന്റേതായ ഇടത്തില്‍ വെച്ച് അച്ചടക്കവും വൃത്തിയും വെടിപ്പും പാലിക്കുന്നത് ഓരോ ജപ്പാന്‍കാരുടെയും ശീലമാണ്. അലങ്കോലമാക്കപ്പെട്ട ഒരിടം നമുക്ക് അസ്വസ്ഥത നല്‍കുമെന്നത് സത്യമാണ്. ജീവിതത്തിന് വ്യക്തത വരണമെങ്കില്‍ അച്ചടക്കവും കൃത്യതയും വേണമെന്ന് ജപ്പാന്‍കാര്‍ കരുതുന്നു. വളരെ കുറച്ച് സാധനങ്ങള്‍ വൃത്തിയോടെ പരിപാലിച്ച് പോരാന്‍ അവര്‍ ശ്രദ്ധിക്കും. അത് അവര്‍ക്ക് മനസമാധാനം നല്കുന്ന ഒരു കാര്യമാണ്.
ശരീരസ്ഥിതി
ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും ശരീരസ്ഥിതി ശരിയായിരിക്കാന്‍ അവര്‍ ശ്രദ്ധിക്കും. കൂനിക്കൂടിയുള്ള ഇരിപ്പും നടപ്പും ക്ഷീണത്തിന്റെയും താല്‍പ്പര്യക്കുറവിന്റെ.ും വ്യക്തതയില്ലായ്മയുടെയും ലക്ഷണമാണ്.
കസേര കൃത്യസ്ഥാനത്ത് തിരിച്ചുവെക്കുക
വളരെ ലളിതമായി തോന്നാമെങ്കിലും എടുത്ത കസേര ഉപയോഗശേഷം അത് മുമ്പ് ഇരുന്ന കൃത്യസ്ഥലത്ത് വെക്കുക എന്നത് അച്ചടക്കത്തില്‍ വലിയൊരു കാര്യമാണ്. തങ്ങള്‍ ഉപയോഗിച്ച വസ്തുക്കളും സ്ഥലവും മുമ്പ് കിടന്നിരുന്നത് പോലെ വൃത്തിയാക്കി വെക്കാന്‍ അവര്‍ ശ്രദ്ധിക്കും.
നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേല്ക്കുക
അതിരാവിലെ ജോഗിംഗ് നടത്തുന്നവരാണ് ജപ്പാന്‍കാര്‍. ഉറക്കം നമ്മുടെ ജീവിത സന്തോഷത്തെയും അച്ചടക്കത്തെയും ഊര്‍ജത്തെയും സ്വാധീനിക്കുന്ന പ്രധാനകാര്യമാണ്. ഒരാള്‍ എപ്പോഴും ഉന്മേഷമില്ലാതെ, ക്ഷീണിതനായി കാണപ്പെടുന്നുണ്ടുണ്ടെങ്കില് അവര്‍ ഉറക്കക്കുറവ് നേരിടുന്നുണ്ടാകാം.



Click it and Unblock the Notifications