Latest Updates
-
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
ഈ 3 പേര് കൂടെയുണ്ടെങ്കില്‍ ലക്ഷപ്രഭുക്കളാവാം, സന്തോഷവും സമാധാനവും ഉറപ്പാണ്: ചാണക്യന്
ചാണക്യന്റെ നീതി ശാസ്ത്രം എപ്പോഴും വളരെയധികം പ്രാധാന്യത്തോടെ പലരും കണ്ടിരുന്ന ഒന്ന് തന്നെയാണ്. ആചാര്യന് ചാണക്യന് തന്റെ ദാര്‍ശനിക സങ്കല്‍പ്പങ്ങള്‍ നീതി ശാസ്ത്രത്തില്‍ വളരെയധികം വ്യക്തമായി തന്നെ വിവരിച്ചിട്ടുണ്ട്. ജീവിത പുരോഗതിയും സാമ്പത്തിക നേട്ടവും ദാമ്പത്യവും എല്ലാം ഇതില്‍ കൃത്യമായി തന്നെ പ്രതിപാദിക്കുന്നു. സുഖ ദു:ഖങ്ങള്‍ എല്ലാവരുടേയും ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളുണ്ടാക്കുന്നു. എന്നാല്‍ എല്ലാ വിധത്തിലുള്ള ഐശ്വര്യവും നേട്ടവും നിലനിര്‍ത്തുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്ന ചില വ്യക്തികളുണ്ട്.
ജീവിതത്തില്‍ ഇവരെ കൂടെക്കൂട്ടുന്നത് വഴി നിങ്ങളുടെ ജീവിതം തന്നെ മാറിപ്പോവുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളുമാണ് നിങ്ങളുടെ ജീവിതത്തില്‍ ഇത് വഴി ഉണ്ടാവുന്നത്. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മുന്നോട്ട് പോകാമെന്നും ചാണക്യന് നീതി ശാസ്ത്രത്തില്‍ വിവരിക്കുന്നുണ്ട്. ഇതില്‍ നിങ്ങള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത മൂന്ന് കൂട്ടരുണ്ട്. ഇവര്‍ കൂടെയുണ്ടെങ്കില്‍ സാമ്പത്തിക, മാനസിക, സന്തോഷങ്ങള്‍ എന്നെന്നും നിലനില്ക്കുന്നു.

നമ്മുടെ ഭാഗ്യം തെളിയുന്ന പക്ഷം ഈ മൂന്ന് കൂട്ടരുടെ പിന്തുണ കൂടി ഉണ്ടെങ്കില്‍ ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുകയും ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കുന്നതിന് സാധിക്കുകയും ചെയ്യും. ഏത് മോശം സാഹചര്യത്തിലും ഇവരെ വിട്ടുകളയരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം നിങ്ങള്‍ പിന്നീട് ദു:ഖിക്കേണ്ട അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. ആരെയൊക്കെയാണ് എപ്പോഴും ചേര്‍ത്ത് പിടിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
വിവേകമുള്ള ഭാര്യ
നല്ല വിവേകത്തോടെ സംസാരിക്കുന്ന ഒരു പങ്കാളിയാണ് നിങ്ങള്‍ക്കുള്ളത് എന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. പലപ്പോഴും ഇവര്‍ ഭര്‍ത്താവിനൊപ്പം ഒരു നിഴലായി നിലകൊള്ളുന്നു. മാത്രമല്ല പ്രയാസകരമായ നിമിഷങ്ങളില്‍ പങ്കാളിക്ക് തുണയാവുന്നതിനും നിശ്ചയദാര്‍ഢ്യത്തോടെ അതിനെ നേരിടാന്‍ സഹായിക്കുന്നതിനും നല്ലൊരു പങ്കാളിക്ക് സാധിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇവര്‍ കുടുംബത്തിന് തുണയായി മാറുന്നു. ഇത്തരത്തില്‍ വിവേകത്തോടെ പെരുമാറുന്ന ഒരു പങ്കാളിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അവരെ ഒരിക്കലും വിട്ടുകളയരുത്.
നല്ല പുത്രന്
നിങ്ങളുടെ പുത്രന് നല്ല പുത്രനാണ് എപ്പോഴും കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അവരെ ഒരിക്കലും വിട്ടുകളയരുത്. ഒരു കുഞ്ഞിന് ബോധം വെക്കുന്ന പ്രായം മുതല്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്കിയാല് അത് വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കള്‍ക്ക് തന്നെ സഹായകമാവുന്നു. മാത്രമല്ല ഇവര്‍ക്ക് മോശം ശീലങ്ങള്‍ ഇല്ലെന്നത് ഉറപ്പ് വരുത്തേണ്ടതാണ്. ഒരിക്കലും പ്രയാസകരമായ സാഹചര്യങ്ങളില്‍ തന്റെ മാതാപിതാക്കളെ ഒറ്റക്കാക്കരുതെന്ന ചിന്ത പോലും ഇവരിലുണ്ടാവുന്നു. ഇത്തരത്തില്‍ സല്‍പുത്രനാണ് നിങ്ങളുടേതെങ്കില്‍ അവരെ ഒരിക്കലും ഒഴിവാക്കി നിര്‍ത്തരുത് എന്നാണ് ചാണക്യന് പറയുന്നത്.
നല്ല സുഹൃത്ത്
സൗഹൃദം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഏതൊരു വ്യക്തിയും തന്റെ സൗഹൃദത്തില്‍ വളരെയധികം വിശ്വാസമുള്ളവരായിരിക്കും. ജീവിതത്തില്‍ നല്ല ആളുകളുടെ സഹവാസം ഉണ്ടെങ്കില്‍ അവര്‍ക്ക് വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. കൂടാതെ ഇത്തരത്തില്‍ നല്ല സൗഹൃദങ്ങളുണ്ടെങ്കില്‍ ഇവര്‍ ജീവിത വിജയം കരസ്ഥമാക്കുന്നു. കൂടാതെ ഒരു തരത്തിലും തോല്‍വിയിലേക്ക് എത്തുകയും ഇല്ല. ഇത്തരം ആളുകളുടെ കൂട്ടുകെട്ട് ഒരു കാരണവശാലും ഉപേക്ഷിക്കരുത്. ചാണക്യന്റെ അഭിപ്രായത്തില്‍ ഇനി പറയുന്ന മൂന്ന് പേരേയും ഒരിക്കലും വിട്ടുകളയരുത്. അത് ജീവിതത്തില്‍ വിജയവും സന്തോഷവും ധനനേട്ടവും ഉണ്ടാക്കുന്നു. ഇവര്‍ക്ക് അവരെ പുരോഗതിയിലേക്ക് എത്തിക്കുന്നതിന് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications