Latest Updates
-
അഷ്ടമിരോഹിണി: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഫ്ലാറ്റുകൾക്കും അനുയോജ്യം -
പണം കൈയിൽ നിൽക്കുന്നില്ലേ? സ്വർണ്ണവും പണവും സൂക്ഷിക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, ഒപ്പം ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും രക്ഷനേടാം -
മേക്കപ്പല്ല, ഇനി ചർമ്മ സംരക്ഷണം; കത്രീന കൈഫിന്റെ 'കായ് ബ്യൂട്ടി' സ്കിൻകെയർ വിപണിയിലേക്ക്! -
58-ൽ നിന്ന് 72 കിലോയിലേക്ക്, പിന്നെ പഴയ രൂപത്തിലേക്ക്! നിമിഷ സജയന്റെ കഠിനമായ മേക്കോവർ യാത്ര -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: സാമ്പത്തിക ഇടപാടുകൾക്കും വാങ്ങലുകൾക്കും ഇന്ന് സുവർണ്ണാവസരം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജന്മാഷ്ടമി 2026: രവി യോഗം ഇന്ന് ഉണ്ടോ? സുരക്ഷിത സമയവും ഓൺലൈൻ ഇടപാടുകളിൽ ജാഗ്രതയും -
ശ്രീകൃഷ്ണ ജന്മാഷ്ടമി: രോഹിണി നക്ഷത്രത്തിൽ ഭാഗ്യം തെളിയുന്ന 5 രാശികൾ, ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
രോഹിണി നക്ഷത്രവും ജന്മാഷ്ടമിയും: സെപ്റ്റംബർ 4-ലെ നക്ഷത്രഫലം, 27 നക്ഷത്രക്കാർക്കും അറിയാൻ പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 4 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 3: ഇന്നത്തെ രാഹുകാലവും ഗുളികകാലവും അറിയാം; രവി യോഗത്തിൽ തുടങ്ങാം ശുഭകാര്യങ്ങൾ
ചാണക്യന് പറയുന്നു, ഈ കാര്യങ്ങള്‍ക്ക് ശേഷം വെള്ളം കുടിക്കുന്നത് വിഷത്തിന് തുല്യം
Chanakya niti: ചാണക്യന്റെ നീതി ശാസ്ത്രം എപ്പോഴും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇന്നത്തെ കാലത്ത് മാത്രമല്ല സമൂഹത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് പലപ്പോഴും ചാണക്യന്റെ നീതി ശാസ്ത്രം സഹായിക്കുന്നു. രാഷ്ട്ര തന്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എന്ന് വേണ്ട എല്ലാ മേഖലയിലും ചാണക്യന് തന്റെ നീതി ശാസ്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. പലപ്പോഴും വ്യക്തിപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും പലരും നീതി ശാസ്ത്രത്തെ ആശ്രയിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ചാണക്യന് ചില കാര്യങ്ങള്‍ തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നുണ്ട്.
ആരോഗ്യം നിലനിര്‍ത്തുന്നതിനും ആയുസ്സിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ജീവിതത്തില്‍ നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും എന്നാണ് ചാണക്യന് പറയുന്നത്. വെള്ളം കുടിക്കുമ്പോള്‍ പോലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു. ചില തെറ്റുകള്‍ നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. അവ ഒഴിവാക്കണം എന്നാണ് ചാണക്യന് വ്യക്തമാക്കുന്നത്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഭക്ഷണത്തിന് മുന്‍പോ ശേഷമോ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും 'അജീര്‍ണ്ണ ഭേഷജം വാരി ജീര്‍ണ്ണേ വാരി ബലപ്രദം. ഭോജനേ ചാമൃതം വാരി ഭോജനാന്തേ വിഷപ്രദം.' എന്നാണ് തന്റെ ഗ്രന്ഥത്തില്‍ ചാണക്യന് വെള്ളം കുടിക്കുന്നതിനെക്കുറിച്ച് പറയുന്നത്. ഭക്ഷണം കഴിച്ചതിന് ശേഷം ഉടന്‍ തന്നെ വെള്ളം കുടിക്കുന്നത് വിഷത്തിന് തുല്യമാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഭക്ഷണത്തോടൊപ്പം അല്പാല്പമായി കുടിക്കുന്ന വെള്ളമാകട്ടെ അമൃതിന് തുല്യമാണെന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ മികച്ച ദഹനത്തിനായി വെള്ളം സഹായിക്കുന്നു. ഭക്ഷണം പൂര്‍ണമായും ദഹിച്ചതിന് ശേഷം വെള്ളം കുടിക്കുന്നത് ശാരീരികാരോഗ്യവും ഊര്‍ജ്ജവും വര്‍ദ്ധിക്കുന്നു എന്നാണ് ചാണക്യന് നീതി ശാസ്ത്രത്തില്‍ പറയുന്നത്.
വെള്ളം അമൃതാണ്
ചാണക്യന്റെ അഭിപ്രായ പ്രകാരം വെള്ളം എന്നത് അമൃതാണ്. എന്നാല്‍ അത് കുടിക്കേണ്ട പോലെ അല്ല കുടിക്കുന്നത് എന്നുണ്ടെങ്കില്‍ അത് വിഷത്തിന് തുല്യമാണ് എന്നാണ് അദ്ദേഹം ഊന്നിപ്പറയുന്ന്ത്. ഏത് വലിയ ദഹന പ്രശ്നത്തേയും പരിഹരിക്കുന്നതിന് വേണ്ടി വെള്ളം അനിവാര്യമാണ്. ഭക്ഷണം കഴിച്ച് അത് ദഹിച്ചതിന് ശേഷം അരമണിക്കൂറോ അല്ലെങ്കില്‍ ഒരു മണിക്കൂറോ കഴിഞ്ഞതിന് ശേഷം മാത്രമേ വെള്ളം കുടിക്കാവു എന്നും അദ്ദേഹം പറയുന്നു. അല്ലാതെ നിങ്ങള്‍ വരുത്തുന്ന തെറ്റുകളെല്ലാം തന്നെ ആരോഗ്യത്തിന് ദോഷകരമായി മാറാം. അത് മാത്രമല്ല ആരോഗ്യത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നതിന് ഭക്ഷണശേഷം ഉടന്‍ കഴിക്കുന്ന വെള്ളം പലപ്പോഴും കാരണമാകുന്നു എന്നും അദ്ദേഹം ഗ്രന്ഥത്തില്‍ പറയുന്നു.

എത്ര സമയം ശ്രദ്ധിക്കണം?
ഭക്ഷണത്തിന് ശേഷം എത്ര സമയം കഴിഞ്ഞ് വെള്ളം കുടിക്കണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും മുക്കാല്‍ മണിക്കൂറിന് ശേഷം വേണം വെള്ളം കുടിക്കാന്‍. അതാണ് ശരീരത്തിന് ഊര്‍ജ്ജവും കൃത്യമായ ദഹനവും ആരോഗ്യവും നല്‍കുന്നത്. അല്ലാത്ത അവസ്ഥയില്‍ അത് കൂടുതല്‍ വെല്ലുവിൡകള് ആരോഗ്യത്തിന് ഉണ്ടാക്കുന്നു. ഇതാണ് ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് എന്നതാണ് സത്യം. കൂടാതെ സ്ഥിരമായി അന്നം കഴിക്കുന്ന ഒരു വ്യക്തിക്ക് ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിക്കുകയും അത് ദഹനശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പാലുല്‍പ്പന്നങ്ങള്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ അകറ്റുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications