Latest Updates
-
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
ശങ്ക തോന്നിയാല്‍ ശങ്കിക്കേണ്ട! ബഹിരാകാശ യാത്രികര്‍ക്ക് സ്വന്തം മൂത്രം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാം
ബഹിരാകാശ യാത്രികരുടെ ജീവിതം ആശ്ചര്യപ്പെടുത്തുന്നത് പോലെ വെല്ലുവിളി നിറഞ്ഞതുമാണ്. ഭൂമിയിലെ പോലെ നമ്മള് വിചാരിക്കുമ്പോള്‍ കാര്യങ്ങളെല്ലാം സാധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. മൂത്രശങ്ക പോലും. പക്ഷേ ഇനി ഇക്കാര്യത്തില്‍ ഇവര്‍ അധികം കഷ്ടപ്പെടേണ്ടിവരില്ല. മൂത്രം ശേഖരിച്ച് മിനിട്ടുകള്‍ക്കകം ശുദ്ധീകരിച്ച് വെള്ളമാക്കി കുടിക്കാവുന്ന ഒരു പുതിയ ഉപകരണം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

വെല്ലുവിളിയാകുന്ന സ്പെയ്സ് വാക്ക്
ഭൂമി വിട്ടാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയമാണ് ബഹിരാകാശ യാത്രികരുടെ വാസസ്ഥലം എന്നറിയാമല്ലോ. ചിലപ്പോഴെല്ലാം അവിടെ നിന്നും പുറത്തിറങ്ങി അവര്‍ക്ക് സ്പെയ്സ്വാക്ക് നടത്തേണ്ടതായി വരും. ഭൂമിയിലെ നടത്തം പോലെയല്ല, ബഹിരാകാശത്തെ ഒഴുകിനടത്തമാണത്. ബഹിരാകാശ നിലയത്തിന് പുറത്തായി എന്തെങ്കിലും അറ്റകുറ്റപ്പണികളോ മറ്റെന്തെങ്കിലും ജോലികളോ ഉണ്ടെങ്കിലോ സ്പെയ്സ് സ്യൂട്ടണിഞ്ഞ് അവര്‍ പുറത്തിറങ്ങും.
മൂത്രശങ്ക വന്നാല്‍ കാര്യം സാധിക്കാന്‍ ഉപയോഗശേഷം കളയാവുന്ന ഡയപ്പര്‍ ധരിച്ചാണ് ഇവര്‍ പുറത്തിറങ്ങുന്നത്. മാക്സിമം അബ്സോര്ബെന്സി ഗാര്‍മെന്റ് എന്നാണ് ഇവയെ വിളിക്കുന്നത്. 1980കളുടെ തുടക്കത്തിലാണ് ഇത് ഡിസൈന്‍ ചെയ്തത്. പക്ഷേ ചില സാഹചര്യങ്ങളില്‍ സ്പെയ്സ് വാക്ക് എട്ട് മണിക്കൂറോളം നീണ്ടുപോയേക്കും. അങ്ങനെയുള്ളപ്പോള്‍ എംഎജികള് ശാരീരിക അസ്വസ്ഥകളും ചൊറിച്ചിലും ഇന്‍ഫെക്ഷനും ഉണ്ടാക്കും.
മൂത്രം പുനരുപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ശുദ്ധീകരിക്കില്ല എന്നതും ഇവയുടെ പോരായ്മയാണ്. ഒരു ലിറ്ററോളം കുടിവെള്ളം സ്യൂട്ടിനുള്ളില്‍ തന്നെ വെക്കാവുന്ന വാട്ടര്‍ബാഗില്‍ സൂക്ഷിച്ചാണ് ബഹിരാകാശ യാത്രികര്‍ പുറത്തിറങ്ങുക.
മൂത്രം ശുദ്ധീകരിക്കുന്ന പുതിയ വിദ്യ
ബഹിരാകാശ യാത്രികരുടെ ഈ വലിയ പ്രശ്നത്തിന് പുതിയൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍. പുതിയ ഭാരം കുറഞ്ഞ ഒരു സംവിധാനത്തിന് ബഹിരാകാശ യാത്രികരുടെ അരലിറ്ററോളം മൂത്രം ശേഖരിക്കാനും അഞ്ച് മിനിട്ടിനുള്ലില് അത് ശുദ്ധീകരിക്ക് വെള്ളമാക്കാനും പറ്റും.
ഈ പുതിയ ഉപകരണം ഉപയോഗിച്ച് തുടങ്ങിയാല്‍ ബഹിരാകാശ യാത്രികര്‍ക്ക് ഇത് ഒരു അടിവസ്ത്രം പോലെ ധരിക്കാനാകും. വളരെ മൃദുവായ മെറ്റീരിയല്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല ഇന്ഫെക്ഷന് തടയുന്നതിന് ആന്റിമൈക്രോബിയല്‍ ഫാബ്രിക് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതും. മൂത്രമൊഴിച്ചാല്‍ അത് തിരിച്ചറിയുന്നതിനുള്ള ഹ്യുമിഡിറ്റി സെന്‍സറും ഇതിലുണ്ട്.
പ്രവര്‍ത്തിക്കുന്നത് എങ്ങനെ
മൂത്രം കണ്ടെത്തിയാല്‍ ഈ ഉപകരണം അത് ബഹിരാകാശ യാത്രികന്റെ പുറത്തായി ഘടിപ്പിച്ചിട്ടുള്ള ശുദ്ധീകരണ ഉപാധിയിലേക്ക് ഒഴുക്കും.15 ഇഞ്ച് നീളവും 9 ഇഞ്ച് വീതിയും ഈ ശുദ്ധീകരണ ഉപകരണത്തിനുണ്ടാകും. ഇതിനുള്ളില്‍ എട്ട് കിലോഗ്രാമോളം ഭാരം വരുന്ന ഒരു ഉപകരണം ഉണ്ടാകും. ഇവിടെ വെച്ച് മൂത്രം ശുദ്ധീകരിക്കപ്പെടുകയും ശുദ്ധജലമായി ബഹിരാകാശ യാത്രികന്റെ കുടിവെള്ള ബാഗിലേക്ക് പോകുകയും ചെയ്യും.
ഈ ഉപകരണത്തിന്റെ പരീക്ഷണം ആദ്യഘട്ടത്തിലാണ്. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മൂത്രത്തിലെ ഭൂരിഭാഗം ഘടകങ്ങളെയും നീക്കം ചെയ്യാനും ഉപ്പുരസം മാറ്റാനും ഈ ഉപകരണത്തിന് സാധിച്ചിട്ടുണ്ട്.
ആശ്വാസമാകും
ഇത്തരമൊരു ഉപകരണം ബഹിരാകാശ യാത്രികര്‍ക്ക് തികച്ചും ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. കാരണം നിലവിലെ രീതിയില്‍ അവര്‍ക്ക് തൊലിയില്‍ തടിപ്പും ഇന്‍ഫെക്ഷനുമെല്ലാം വരുന്നുണ്ട്. മാത്രമല്ല, കുറച്ച് വെള്ളം മാത്രം കൈവശം വെക്കുന്നത് കൊണ്ട് തീരാതിരിക്കാന്‍ വളരെ സൂക്ഷിച്ച് മാത്രമേ അവര്‍ വെള്ളം കുടിക്കുകയുള്ളൂ. പക്ഷേ പുതിയ ഉപകരണം ഉപയോഗിച്ചാല്‍ മൂത്രമൊഴിക്കുന്നതിനനുസരിച്ച് കുടിവെള്ളവും ബാഗില്‍ നിന്ന് നിറഞ്ഞുകൊണ്ടിരിക്കും.
അത്യാവശ്യമായ കാര്യം
ഈ ദശാബ്ദത്തിനൊടുവില്‍ ചന്ദ്രനില്‍ സ്ഥിരമായ ഔട്ട്പോസ്റ്റ് സ്ഥാപികാനാണ് നാസയുടെ ആലോചന. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇത്തരമൊരു ഉപകരണം അത്യാവശ്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications