Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ചുംബനം ശരീരത്തിനുണ്ടാക്കുന്ന ഈ ആരോഗ്യ ഗുണങ്ങള് അറിഞ്ഞാല് ആരും ചുംബിച്ചുപോകും
ചുംബനം, ഉമ്മ എന്ന വാക്കുകള് പറയാന് പോലും ചിലര്ക്ക് നാണമാണ്. ചിലര്ക്കാണെങ്കില് ചുംബിക്കാനാണ് നാണം. പക്ഷേ ചുംബനമെന്ന് പറയാനും ചുംബിക്കാനും ഒരു നാണവും വിചാരിക്കേണ്ടതില്ല. കാരണം ചുംബിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമത്രേ.

സ്നേഹപ്രകടനത്തിനുള്ള വഴിയായിട്ട് മാത്രമാണ് നമ്മള് ചുംബനത്തെ ധരിച്ചുവെച്ചിരിക്കുന്നത്. പക്ഷേ ഒരു സ്നേഹ ചുംബനത്തിലൂടെ ശരീരത്തിലെ 6.4 കലോറി എരിഞ്ഞുപോകമെന്ന് നിങ്ങള്ക്ക് അറിയുമോ. മാത്രമല്ല, ചുംബിക്കുന്നതിലൂടെ ശരീരത്തില് കൂടുതല് ആന്റിബോഡികള് ഉല്പ്പാദിപ്പിക്കപ്പെടുന്നു. കീടാണുക്കളോട് പൊരുതാനും ആരോഗ്യം നിലനിര്ത്താനും ഉള്ള ശരീരത്തിലെ പടയാളികളാണ് ആന്റിബോഡികള് എന്ന് അറിയാമല്ലോ. മാനസിക പിരിമുറുക്കം കുറയ്ക്കാന് സഹായിക്കുക, സന്തോഷം തോന്നിപ്പിക്കുക തുടങ്ങി ചുംബിക്കുന്നതിലൂടെ അനവധി ഗുണങ്ങള് ശരീരത്തിന് ഉണ്ടാകുന്നുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
20 കലോറി വരെ ഉരുക്കി കളയാം
സാധാരണ ചുംബനത്തിലൂടെ മിനിറ്റില് 6.4 കലോറി വരെ ഇല്ലാതാകും. ഇനി അല്പ്പം കൂടി ആത്മാര്ത്ഥതയുള്ള ചുംബനമാണെങ്കില് മിനിറ്റില് 20 കലോറി വരെ എരിച്ചുകളയും. ഒന്നാലോലിച്ച് നോക്കൂ, ഏറെ അധ്വാനിച്ച് നീന്തുമ്പോള് പോലും മിനിറ്റില് 12 കലോറി ഊര്ജ്ജമേ ഇല്ലാതാകുന്നുള്ളു.
ദീര്ഘചുംബനം എത്ര ദീര്ഘം
ഇന്നത്തെ കാലത്ത് ശരാശരി ചുംബനത്തിന് ദൈര്ഘ്യം 12 സെക്കന്ഡുകളില് കൂടുതലാണ്. എന്നാല് 1980കളില്, ശരാശരി ചുംബനം വെറും 5.5 സെക്കന്ഡുകള് മാത്രമാണ് നീണ്ടുനില്ക്കുക.
പൊതുസ്ഥലത്ത് ചുംബനത്തിന് വിലക്കുണ്ട്
നമ്മുടെ നാട്ടിലും പൊതുസ്ഥലത്ത് ചുംബിക്കുന്നത് അത്ര സ്വീകാര്യമല്ല. പക്ഷേ പുറംനാടുകളില് രണ്ടുപേര് കാണുമ്പോള് ചുംബിക്കുന്നതും പ്രണയികള് പൊതുസ്ഥലത്ത് ചുംബിക്കുന്നതുമെല്ലാം വളരെ സാധാരണമാണ്. എങ്കിലും മിഷിഗണ് പോലുള്ള അമേരിക്കന് സ്റ്റേറ്റുകളില് ഞായറാഴ്ച ദിവസം സ്ത്രീകളെ ചുംബിക്കുന്നതിന് വിലക്കുണ്ട്. പ്രാര്ത്ഥനയുടെ ദിവസമായതിനാലാണിത്. അതുപോലെ തുര്ക്കി തലസ്ഥാനമായ അങ്കാരയിലെ സബ്വേയില് യാത്രക്കാര് സദാചാര നിയമങ്ങള് പാലിക്കണമെന്ന് നിഷ്കര്ഷയുണ്ട്. ദമ്പതിമാരോ കാമുകീകാമുകന്മാരോ ചുംബിക്കുന്നത് ക്യാമറയിലൂടെ അധികാരികളുടെ ശ്രദ്ധയില് പെട്ടാല് അവര്ക്ക് ഔദ്യോഗികമായി താക്കീത് നല്കും.
ചുംബിക്കാനെന്തൊരു പിശുക്ക്
ഒരാള്ക്ക് ശരാശരി നാല് ചുംബനമെന്ന കണക്കില് സ്വീഡന് പിന്നില് ചുംബനത്തില് പിശുക്ക് കാണിക്കുന്നവര് ഉള്ള രാജ്യങ്ങളില് രണ്ടാംസ്ഥാനത്താണ് ജര്മ്മനി (നമ്മുടെ നാട്ടിലെ കണക്ക് അവര് എടുത്തിട്ടുണ്ടാകില്ലെന്ന് തീര്ച്ച). ഫ്രാന്സിലും ഇറ്റലിയിലും ഉള്ളവര് ഇക്കാര്യത്തില് വളരെ ഭേദമാണ്. അവര് ഒരു ദിവസം ശരാശരി ഏഴ് തവണയെങ്കിലും ചുംബിച്ചുകളയും.
ഫിലെമാറ്റോളജി
ചുംബനത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഫിലെമാറ്റോളജി എന്നാണ് അറിയപ്പെടുന്നത്. മൂന്നുപേരില് രണ്ടാളെന്ന കണക്കില് ചുംബിക്കുമ്പോള് ആളുകള് അവരുടെ തല വലത്തേക്ക് ചരിക്കുമെന്നാണ് ഫിലെമാറ്റോളജി ഗവേഷകര് കണ്ടെത്തിയിരിക്കുന്നത്.
പ്രതിരോധശേഷി വര്ദ്ധിപ്പിക്കും
ചുംബനം നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും പ്രായമാകല് പ്രക്രിയ മന്ദഗതിയിലാക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ചുംബനത്തെ കുറിച്ച് ചിന്തിക്കുന്നത് തന്നെ വായില് ഉമിനീരോട്ടം കൂട്ടുമെന്നും അത് പല്ലുകളില് അടിഞ്ഞുകൂടുന്ന പ്ലാക്ക് ഇളകാന് സഹായിക്കുമെന്നും പറയപ്പെടുന്നു.
അപകടങ്ങള് കുറയ്ക്കാനും സഹായിക്കും
റോഡപകടങ്ങള് കുറയ്ക്കുന്നതില് വരെ ചുംബനത്തിന് പങ്കുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്. ചുംബിച്ചതിന് ശേഷം വണ്ടികള് ഓടിക്കുന്നവര് വളരെ മര്യാദക്കാരണെന്നാണ് അവരുടെ വാദം. ഇത് അപകടങ്ങള് കുറയ്ക്കാന് സഹായിക്കുമെന്നും. എന്നുകരുതി വണ്ടി ഓടിക്കുമ്പോള് ചുംബിക്കുന്നത് ഒട്ടും നല്ല ഐഡിയ അല്ല.
90 ശതമാനം രാജ്യങ്ങളിലും ചുംബിക്കുന്നവര്
ലോകത്തിലെ 90 ശതമാനം രാജ്യങ്ങളിലുമുള്ള ആളുകള് ചുംബിക്കുന്നവരാണ്. എന്നാല് ചുംബിക്കുന്ന രീതിയിലും കാരണങ്ങളിലുമൊക്കെ ഏറെ വ്യത്യാസമുണ്ട്. കവിളില് മൂന്ന് തവണ ചുംബിക്കുന്നതാണ് ഫ്രാന്സിലെ ഉപചാരരീതി.
ചുംബനം മനുഷ്യര്ക്ക് മാത്രമല്ല
നൂറ്റാണ്ടുകളായി സ്നേഹം പ്രകടിപ്പിക്കുന്നതിന് മനുഷ്യര് മാത്രം ചെയ്യുന്ന ഒരു കാര്യമല്ല ചുംബനം. ഉറാങ്ഉട്ടന്മാരും മറ്റ് പ്രൈമേറ്റ് വിഭാഗത്തിലുള്ള മറ്റ് ജന്തുക്കളും ചുംബിക്കാറുണ്ട്. താറാവുകള് അവരുടെ കൊക്കുകള് ഉരുമ്മി സ്നേഹപ്രകടനം നടത്താറുണ്ട്. ആനകള് അവരുടെ തുമ്പിക്കൈ മറ്റൊന്നിന്റെ വായില് വെച്ചും സ്നേഹം പ്രകടിപ്പിക്കാറുണ്ട്.
ഉത്തേജിപ്പിക്കുന്നത് ശതകോടി നാഡീകോശങ്ങളെ
ചുംബനത്തിലൂടെ ശരീരത്തിലെ 100 ശതകോടി നാഡീകോശങ്ങള് ഉത്തേജിപ്പിക്കപ്പെടുമത്രേ. അതുമാത്രമല്ല, ചുംബിക്കുമ്പോള് സന്തോഷത്തിന്റെ ഹോര്മോണ് ആയ അഡ്രിനാലിന് നമ്മുടെ ശരീരത്തിലൂടെ ഒഴുകുമ്പോള് ഹൃദയം വളരെ വേഗം മിടിക്കും, രക്തസമ്മര്ദ്ദവും ശരീര താപനിലയും ഉയരും.
കൈമാറ്റം ചെയ്യപ്പെടുന്നത് പതിനായിരക്കണക്കിന് ബാക്ടീരികള്
അധര ചുംബനത്തില് 60 മില്ലിഗ്രാം വെള്ളം രണ്ടുപേര്ക്കിടയില് അങ്ങോട്ടുമിങ്ങോട്ടും ഒഴുകുന്നുണ്ട്. അതുപോലെ 0.5 മില്ലിഗ്രാം പ്രോട്ടീന്, 0.15 മില്ലിഗ്രാം ഗ്രന്ഥികള് ഉല്പ്പാദിപ്പിക്കുന്ന രസങ്ങള്, 0.4 മില്ലിഗ്രാം ഉപ്പ്, ഏതാണ്ട് 22,000 ബാക്ടീരികള് എന്നിവയും ഈ സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്നു.



Click it and Unblock the Notifications
