Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
പറന്നുയര്‍ന്ന് 37 വര്‍ഷത്തിന് ശേഷം ലാന്റ് ചെയ്ത വിമാനം!! ഫ്ളൈറ്റ് 914 എവിടെയായിരുന്നു ?
Flight 914 Mystery: നിഗൂഢതകള്‍ നിറഞ്ഞതാണ് നാം ജീവിക്കുന്ന ലോകം. ഈ ഭൂമിയില്‍ ശാസ്ത്രത്തിന് പോലും മനസ്സിലാക്കാന്‍ വളരെ പ്രയാസമുള്ള ചില രഹസ്യങ്ങളുണ്ട്. ശാസ്ത്രജ്ഞര്‍ക്ക് പോലും ഇതുവരെ പരിഹരിക്കാന്‍ കഴിയാത്ത നിഗൂഢതകള്‍ ലോകമെമ്പാടും ഉണ്ട്. ഈ ലേഖനത്തില്‍, നിങ്ങള്‍ ആശ്ചര്യപ്പെടുന്ന ഒരു രഹസ്യത്തെക്കുറിച്ചാണ് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞര്‍ പോലും ഈ നിഗൂഢതയില്‍ ഒരുകാലത്ത് അമ്പരന്നിരുന്നു. ഏകദേശം 67 വര്‍ഷം മുമ്പ് 1955-ല്‍ ഒരു ദുരൂഹമായ സംഭവം നടന്നു. അന്ന് അമേരിക്കയില്‍ നിന്ന് പറന്നുയര്‍ന്ന ഒരു വിമാനം അപ്രത്യക്ഷമായി. എന്നാല്‍ അതേ വിമാനം ഏകദേശം 30 വര്‍ഷത്തിന് ശേഷം മറ്റൊരു രാജ്യത്ത് ഇറങ്ങി! ലാന്‍ഡിംഗിന് ശേഷം ഈ വിമാനം വീണ്ടും കാണാതായി എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം!
1992 മെയ് 21ന്, ഒരു പ്രാദേശിക അമേരിക്കന്‍ പത്രം ഒരു വിമാനം അപ്രത്യക്ഷമായതിന്റെയും മടങ്ങിവരുന്നതിന്റെയും വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇവിടെയാണ് കഥ ആരംഭിക്കുന്നത്. 'വിമാനത്തിന്റെ കടങ്കഥ' എന്നായിരുന്നു പത്ര വാര്‍ത്തയുടെ തലക്കെട്ട്. 1955-ല്‍ പറന്നുയര്‍ന്ന വിമാനം 1985-ല്‍ തിരിച്ചെത്തി എന്ന് വാര്‍ത്തിയില്‍ എഴുതിയിരുന്നു. വാര്‍ത്ത തീ പോലെ പടര്‍ന്നു. ആളുകള്‍ക്കിടയില്‍ ഈ വാര്‍ത്തയെക്കുറിച്ച് ധാരാളം കിംവദന്തികള്‍ ഉടലെടുത്തു. വിമാനം ബര്‍മുഡ ട്രയാംഗിളില്‍ നിന്ന് തിരിച്ചെത്തിയതായി ചിലര്‍ പറഞ്ഞു. ചിലര്‍ അത് മറ്റൊരു ലോകത്ത് നിന്ന് വന്നതാണെന്ന് പറഞ്ഞു.(unsolved mysteries of missing planes)

1955 ജൂലൈ 2ന് 914 എന്ന പാന്‍ അമേരിക്കന്‍ വിമാനം ന്യൂയോര്‍ക്കില്‍ നിന്ന് മിയാമിയിലേക്ക് 57 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമായി പുറപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ന്യൂയോര്‍ക്കില്‍ നിന്ന് പറന്നുയര്‍ന്ന് മിയാമിയില്‍ എത്തുന്നതിന് മുമ്പ് ഈ വിമാനം ആകാശത്ത് തന്നെ അപ്രത്യക്ഷമായി. ഇന്ന് ന്യൂയോര്‍ക്കില്‍ നിന്ന് മിയാമിയിലേക്ക് പോകാന്‍ ഒരു വിമാനത്തിന് ഏകദേശം മുക്കാല്‍ മണിക്കൂര്‍ എടുക്കും. എന്നാല്‍ 1955-ല്‍ ന്യൂയോര്‍ക്കില്‍ നിന്ന് മിയാമിയിലേക്ക് പറക്കാന്‍ പരമാവധി അഞ്ച് മണിക്കൂര്‍ എടുത്തിരുന്നു. അക്കാലത്ത് ഈ വിമാനം കണ്ടെത്താന്‍ അമേരിക്ക കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
കാലങ്ങള്‍ കഴിഞ്ഞു, എല്ലാവരും ആ വിമാനത്തെക്കുറിച്ച് മറന്നു. എന്നാല്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആരെയും അമ്പരപ്പിക്കുന്ന ഒരു സംഭവമുണ്ടായി. 1985 മാര്‍ച്ച് 9-ന് വെനസ്വേലയിലെ കാരക്കാസ് വിമാനത്താവളത്തില്‍ ദുരൂഹമായി ഒരു വിമാനം ഇറങ്ങി. എയര്‍ ട്രാഫിക് കണ്ട്രോളിന് പോലും ഈ വിമാനത്തെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. വിമാനം കാരക്കാസ് വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം, പൈലറ്റ് അവിടെയുള്ള ജീവനക്കാരോട് ചോദിച്ചു. ഇത് ഏത് വര്‍ഷമാണ്? ഇത് വര്‍ഷം 1985 ആണെന്നാണ് ഗ്രൗണ്ട് സ്റ്റാഫ് പൈലറ്റിനോട് പറഞ്ഞു. ഇതുകേട്ട് വിമാനത്തിന്റെ പൈലറ്റ് ഒരു ദീര്‍ഘശ്വാസമെടുത്തു. ഞങ്ങള്‍ എവിടെയാണ്? എയര്‍ ട്രാഫിക് കണ്ട്രോളില് നിന്ന് ഒരു ശബ്ദം വരുന്നു, ഇത് വെനസ്വേലയാണ്. നിങ്ങള്‍ എവിടെ നിന്നാണ് വന്നത്?. പൈലറ്റ് മറുപടി നല്കുന്നു, ഞങ്ങള്‍ ന്യൂയോര്‍ക്കില്‍ നിന്നാണ് വന്നത്. ഇത് മിയാമി ഫ്ളോറിഡയിലേക്കുള്ള ഫ്ളൈറ്റ് നമ്പര്‍ 914 ആണ്. കണ്ട്രോള് പാനലില്‍ നിന്ന് വീണ്ടും ശബ്ദം വരുന്നു. നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും വലിയ തെറ്റ് പറ്റുന്നത്? 2000 കിലോമീറ്റര്‍ എങ്ങനെ തെറ്റി?
പൈലറ്റ് ഒന്നും മിണ്ടാതെ മെല്ലെ വിമാനത്തിലേക്ക് നീങ്ങി. ലാന്‍ഡ് ചെയ്ത് അല്പസമയത്തിനകം വിമാനം വീണ്ടും പറന്നുയര്‍ന്ന് ആകാശത്ത് അപ്രത്യക്ഷമായി! ഇതിനുശേഷം, കണ്ട്രോള് പാനലില്‍ ഇരിക്കുന്ന വ്യക്തി ഡയറി പരിശോധിക്കുമ്പോള്‍, ഈ വിമാനം അവസാനമായി പറന്നത് 1955 ല്‍ ആണെന്ന് കണ്ടെത്തി. ഈ വിമാനം ഇത്രയും കാലം എവിടെയായിരുന്നു എന്നാണ് പലരുടെയും ചോദ്യം. പറക്കുകയായിരുന്നെങ്കില് എന്തുകൊണ്ട് ഇന്ധനം തീര്‍ന്നില്ല? 914 പാന്‍ അമേരിക്കന്‍ വിമാനത്തിന്റെ നിഗൂഢത ഇന്നും രഹസ്യമായി അവശേഷിക്കുന്നു.



Click it and Unblock the Notifications