Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ഇഷ്ടനിറം പറയും, നിങ്ങളെക്കുറിച്ച്!!
ഓരോ നിറത്തിനും നിരവധി ഭാവങ്ങളുണ്ട് , നിറത്തിന്റെ ഭാഷ വളരെ എളുപ്പം പഠിക്കാന്‍ കഴിയും .
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ക്ക് പുറകില്‍ ചില അര്‍ത്ഥങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം അറിയാമോ?
എന്നാല്‍ അങ്ങനെ ഉണ്ട്, എല്ലാ നിറങ്ങള്‍ക്കും ആഴത്തിലുള്ള അര്‍ത്ഥങ്ങള്‍ ഉണ്ട്. ഇതിനെ കുറിച്ച് പഠിക്കുന്നത് വളരെ രസകരമാണ്.
ഓരോ നിറത്തിനും നിരവധി ഭാവങ്ങളുണ്ട് , നിറത്തിന്റെ ഭാഷ വളരെ എളുപ്പം പഠിക്കാന്‍ കഴിയും .ഇതിലൂടെ ഒരാളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ കഴിയും.

ചുവപ്പ്
ചുവപ്പ് ധീരതയുടെ പ്രതീകമാണ്. ചുവപ്പ് നിറമാണ് നിങ്ങളുടെ ഇഷ്ടം നിറം എങ്കില്‍ പ്രസന്ന പ്രകൃതമായിരിക്കും നിങ്ങളുടേത്. കൂടാതെ സുഖലോലുപരും ആയിരിക്കും. ചുവന്ന നിറം ഇഷ്ടപ്പെടുന്നവര്‍ ശക്തരും ബലവാന്മാരും പോരാളികളും നിശ്ചയദാര്‍ഢ്യം ഉള്ളവരും ആയിരിക്കും.

നീല
ജലത്തിന്റെ നിറമാണ് നീല. നീല നിറം ഇഷ്ടപ്പെടുന്നവര്‍ ശാന്തരും പ്രസന്നരും ആയിരിക്കും. ചുറ്റുപാടുമായി ഇണങ്ങി ജീവിക്കുന്ന ഇവര്‍ പൊതുവെ ശാന്ത പ്രകൃതര്‍ ആയിരിക്കും.

പച്ച
ജീവിതത്തിന്റെ നിറമാണ് പച്ച. പച്ച നിറം ഇഷ്ടപ്പെടുന്നവര്‍ ഊര്‍ജ്ജസ്വലരും സമാധാന പ്രിയരും സന്തോഷവാന്മാരും ആയിരിക്കും. നീല നിറം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര് ഇഷ്ടപ്പെടുന്ന നിറമാണിത്. പച്ച നിറം ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പ്രകാശത്തോട് കൂടുതല്‍ പ്രതികരിക്കുന്നവരായിരിക്കും .

മഞ്ഞ
ഏറ്റവും ആകര്‍ഷകമായ നിറങ്ങളില്‍ ഒന്നാണ് മഞ്ഞ. മഞ്ഞയാണ് നിങ്ങളുടെ ഇഷ്ട നിറം എങ്കില്‍ നിങ്ങള്‍ ഒരിക്കലും ലജ്ജാശീലമുള്ളവരായിരിക്കില്ല.ഉല്ലാസവാന്മാരും സൗഹദൃപ്രകൃതക്കാരും ആയിരിക്കും. ഇവര്‍ എപ്പോഴും സജീവമായി ഇരിക്കുന്നവരായിരിക്കും.

ഓറഞ്ച്
വളരെ കുറച്ച് പേരുടെ മാത്രം ഇഷ്ട നിറമാണിത്. അതിനാല്‍ ഓറഞ്ച് നിറം ഇഷ്ടപ്പെടുന്നവരുടെ സ്വഭാവം സവിശേഷമായിരിക്കും. ഏറ്റവും ഊര്‍ജ്ജസ്വലമായ നിറമായിട്ടാണ് ഓറഞ്ച് കണക്കാക്കുന്നത്. ഓറഞ്ച് നിറം ഇഷ്ടപ്പെടുന്നവര്‍ ശാരീരികമായി ആരോഗ്യമുള്ളവരും പരിശ്രമശീലമുള്ളവരും ആയിരിക്കും . എന്തും തുറന്ന് പറയുന്ന ധൈര്യശാലികളായിരിക്കും ഇവര്‍.

പര്‍പ്പിള്‍
അന്തസ്സിന്റെയും മാന്യതയുടേയും നിറമാണ് പര്‍പ്പിള്‍. പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവര്‍ ചിലപ്പോള്‍ വിഷാദഭാവം പ്രകടിപ്പിക്കുന്നവരായിരിക്കും.

പിങ്ക്
ഊര്‍ജ്ജസ്വലവും കുലീനവുമായ നിറമായിട്ടാണ് പിങ്ക് കണക്കാക്കുന്നത്. പിങ്ക് നിറം ഇഷ്ടപ്പെടുന്നവര്‍ ശാരീരികമായി എപ്പോഴും പ്രവര്‍ത്തന ക്ഷമരായിരിക്കും എന്നതിന് പുറമെ സ്വഭാവത്തിലും സമീപനത്തിലും ഊര്ജ്ജസ്വലത പ്രകടിപ്പിക്കും.

ബ്രൗണ്‍
ബ്രൗണ്‍ നിറം ഇഷ്ടപ്പെടുന്നവര്‍ വളരെ വിനീത പ്രകൃതമുള്ളവരായിരിക്കും.ഇവര്‍ സ്വഭാവത്തില്‍ സ്ഥിരത പ്രകടിപ്പിക്കുന്നവരായിരിക്കും. ജീവിതത്തില്‍ സുഖവും സുരക്ഷിതത്ത്വവും അനുഭവിക്കുന്നവരായിരിക്കും. വൈകാരികമായി തൃപ്തരായിരിക്കും ഇവര്‍. ഒന്നിലും നിരാശപ്പെടുന്നവരായിരിക്കില്ല ഇവര്‍.

കറുപ്പ്
കറുപ്പ് ഏറ്റവും കൂടുതല്‍ പേര് ഇഷ്ടപ്പെടുന്ന നിറമാണ് . കറുപ്പ് ഇഷ്ടപ്പെടുന്നവര്‍ക്ക് എല്ലാ നിറവും ഇഷ്ടമായിരിക്കും. കറുപ്പ് നിറം ഇഷ്ടപ്പെടുന്നവരുടേത് ഗൂഢപ്രകൃതമായിരിക്കും. അപരിഷ്കൃതമായ സ്വഭാവം ഇവര്‍ ചിലപ്പോള്‍ പ്രകടിപ്പിക്കും. ഇവര്‍ ശക്തരും ധീരരും വ്യത്യസ്ത സ്വഭാവമുള്ളവരും ആയിരിക്കും. കഠിന പ്രകൃതരായ ഇവര്‍ വൈരുദ്ധ്യ സ്വഭാവം പ്രകടമാക്കും. ഇവര്‍ പലപ്പോഴും ഉത്കണ്ഠാകുലരായിരിക്കും.

വെളുപ്പ്
വെളുപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ മൃദുല ഹൃദയര്‍ ആയിരിക്കും. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടും. ശാന്തവും നിര്‍മ്മലവും ആയിരിക്കും ഇവരുടെ സ്വഭാവം. ആത്മീയതയില്‍ താല്പര്യമുള്ള ഇവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്കുന്നവരായിരിക്കും.



Click it and Unblock the Notifications