For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാഷനില്‍ വിദ്യ ബാലന്‍ പരാജയം?

|

ബോളിവുഡില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് വിദ്യാ ബാലന്‍. ബോളിവുഡില്‍ മുന്‍പെയെത്തിയെങ്കിലും ഡേര്‍ട്ടി പിക്ചര്‍ എന്ന ഒരൊറ്റ ചിത്രമാണ് വിദ്യയുടെ ജാതകം മാറ്റിയെഴുതിയതും.

ബോളിവുഡ് താരങ്ങളുടെ അഭിനയശേഷിയ്ക്കും സൗന്ദര്യത്തിനുമൊപ്പം വസ്ത്രധാരണ രീതിയും ശ്രദ്ധിക്കപ്പെടും. നല്ലൊരു അഭിനേത്രിയെന്നു പേരെടുത്തിട്ടുണ്ടെങ്കിലും ഫാഷനിലും സ്റ്റൈലിലും മറ്റേതു നടിയേക്കാളുമേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ഒരു നടിയാണിവര്‍.

സാരിയാണ് ഇവര്‍ മിക്കപ്പോഴും ചടങ്ങുകളില്‍ ധരിക്കാറ്. മനോഹരമായ സാരികള്‍ ഇവര്‍ക്കു നല്ലപോലെ യോജിക്കുകയും ചെയ്യും. എങ്കില്‍ പോലും സാരികള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും പലപ്പോഴും ഇവര്‍ പരാജയമാണെന്നു വേണം, പറയാന്‍.

സാരികള്‍ മാത്രമല്ല, മറ്റു വസ്ത്രങ്ങളിലും വിദ്യാ ബാലന്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുമുണ്ട്.

ഇവരുടെ വിമര്‍ശനാത്മകമായ ചില സ്‌റ്റൈലുകള്‍ കാണൂ,

ടോപ്പ്

ടോപ്പ്

പിങ്ക് നിറത്തിലെ ടോപ്പ് വിദ്യയ്ക്കു തീരെ ചേരുന്നില്ലെന്നു വേണം പറയാന്‍. വിദ്യയെ കൂടുതല്‍ തടിപ്പിക്കുന്ന ഒരു വസ്ത്രമെന്നു വേണമെങ്കില്‍ പറയാം.

 ബാഗി സല്‍വാര്‍ കമ്മീസ്

ബാഗി സല്‍വാര്‍ കമ്മീസ്

ഈ ബാഗി ടൈപ്പ് സല്‍വാര്‍ കമ്മീസ് ഹിന്ദിയിലെ മധുബാല എന്ന നടിയുടെ കാലഘ്ട്ടത്തിലുള്ളതാണ്. ഇതിനൊപ്പം ധരിച്ചിരിക്കുന്ന ഷൂസുകളും തീരെ ചേരാത്തവ തന്നെ.

സീക്വല്‍സ്

സീക്വല്‍സ്

സീക്വല്‍സ് അല്‍പം പിടിപ്പിച്ച സാരി ശ്രദ്ധ പിടിച്ചു പറ്റും. എന്നാല്‍ സീക്വല്‍സ് കൊണ്ടു മാത്രം തയ്യാറാക്കിയ ഈ സാരി നല്ലതെന്ന തോന്നല്‍ ചുരുക്കം പേരിലേ ഉണ്ടാക്കുകയുള്ളൂ.

ബെയ്ജ്

ബെയ്ജ്

ബെയ്ജ് നിറത്തിലെ ഈ ഉടുപ്പും വിദ്യക്കു തീരെ ചേരുന്നില്ലെന്നു പറയാം. വിദ്യയുടെ തടിച്ച കാലുകളും ശരീരവും ഇത് എടുത്തു കാട്ടുന്നു.

സാരി

സാരി

വിവാഹച്ചടങ്ങായ മെഹന്തിയോടനുബന്ധിച്ച് വിദ്യ തെരഞ്ഞെടുത്തിരിക്കുന്ന മഞ്ഞ നിറത്തിലുള്ള സാരി ഒരു വധുവിനു യോജിച്ചതല്ലെന്നു പറയണം. ഇതിനൊപ്പം ഇട്ടിരിക്കുന്ന ആഭരണങ്ങളും തീരെ ചേര്‍ച്ചയില്ലാത്തവ തന്നെ.

ലെഹംഗ

ലെഹംഗ

2013ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ വിദ്യ ധരിച്ചിരിക്കുന്ന ഈ ലെഹംഗ ചടങ്ങിനു തീരെ യോജിക്കാത്ത വിധത്തിലായിപ്പോയി. ഇതിന്റെ കളര്‍ കോമ്പിനേഷനും തീരെ നല്ലതല്ല.

മാല

മാല

വിദ്യ ധരിച്ചിരിക്കുന്ന സാരിയും ബ്ലൗസും നല്ലതെങ്കിലും ഇതിനൊപ്പം ധരിച്ചിരിക്കുന്ന മാല തീരെ ചേരാത്ത ഒന്നാണ്.

ഫുള്‍ സ്ലീവ് ബ്ലൗസ്

ഫുള്‍ സ്ലീവ് ബ്ലൗസ്

ഫുള്‍ സ്ലീവ് ബ്ലൗസ് ഉയരം കൂടിയവര്‍ക്കാണ് ചേരുക. ഇതുകൊണ്ടു തന്നെ വിദ്യയ്ക്കിതു ചേരുന്നുമില്ല. പൊക്കം കുറഞ്ഞവര്‍ ഇത്തരം സാരി ധരിയ്ക്കുന്നത് പൊക്കക്കുറവെടുത്തു കാണിയ്ക്കും. കൂടുതല്‍ തടിയും തോന്നിയ്ക്കും.

അനാര്‍ക്കലി

അനാര്‍ക്കലി

കാന്‍സിലെ റെഡ് കാര്‍പെറ്റില്‍ വിദ്യയണിഞ്ഞ ഈ അനാര്‍ക്കലി ഗൗണും വിമര്‍ശനം പിടിച്ചു പറ്റിയ ഒന്നു തന്നെയാണ്. ഇത്തരം ഇരുണ്ട നിറങ്ങള്‍ കാന്‍ പോലുള്ള ചടങ്ങുകള്‍ക്ക് യോജിച്ചതല്ല.

സാരി

സാരി

പലതരം നിറങ്ങള്‍ ചേര്‍ത്ത ഈ ദാവണി മോഡല്‍ സാരിയും വിദ്യയുടെ ഫാഷന്‍ സെന്‍സ് മോശമാണെന്നു തെളിയിക്കുന്ന ഒന്നാണ്.

വിദ്യ ബാലന്‍

വിദ്യ ബാലന്‍

വിദ്യയുടെ ഈ വസ്ത്രവും മാലയും മുടിയുമെല്ലാം നോക്കൂ, ഇവയൊന്നും തന്നെ താരത്തിന് തീരെ യോജിയ്ക്കുന്നില്ലെന്ന് എടുത്തു പറയണം.

കുര്‍ത്ത

കുര്‍ത്ത

വിദ്യാ ബാലന്‍ ധരിച്ചിരിക്കുന്ന കുര്‍ത്ത നല്ലതാണെങ്കിലും ഇത് ജീന്‍സിനൊപ്പം തീരെ യോജിക്കാത്ത ഒന്നാണ്. പകരം ഈ സില്‍ക് കുര്‍ത്തയ്‌ക്കൊപ്പം ലെഗിംഗ്‌സായിരുന്നുവെങ്കില്‍ ഭംഗിയായിരുന്നേനെ.

Story first published: Thursday, July 11, 2013, 11:42 [IST]
X
Desktop Bottom Promotion