Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്ത്രീകള്‍ക്ക് വേണം പെപ്പര്‍ സ്പ്രേ!!
സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയാണ് ഇന്ത്യയിലെന്നു പറയാം. ദില്ലിയില്‍ ബസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടി ഏറ്റവും പുതിയ ഉദാഹരണം.
സ്വയരക്ഷക്കായി എല്ലാ സ്ത്രീകള്‍ക്കും കരാട്ടേ പഠിക്കാനായെന്നു വരില്ല. അക്രമികളെ നേരിടാന്‍ കരുത്തുണ്ടായെന്നും വരില്ല. ഇത്തരക്കാര്‍ക്ക് സഹായമായി ഒന്നുണ്ട്, പെപ്പര്‍ സ്പ്രേ.
കുരുമുളകില്‍ നിന്നെടുക്കുന്ന ക്യാപ്സിയാനിനാണ് പെപ്പര്‍ സ്പ്രേയില്‍ ഉപയോഗിക്കുന്നത്. ഇത് കണ്ണില്‍ എരിച്ചിലുണ്ടാക്കും. അല്പനേരം കണ്ണു കാണാനാവാത്ത അവസ്ഥയുമുണ്ടാക്കും. ഇത് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കയ്യിലുണ്ടായാല്‍ പോര, പെട്ടെന്ന് എടുത്ത് ഉപയോഗിക്കാന്‍ പറ്റിയ രീതിയില്‍ ഇത് സൂക്ഷിക്കുകയും വേണം. എടുക്കാന്‍ എളുപ്പമുള്ള രീതിയില്‍ ഇത് സൂക്ഷിക്കണമെന്നര്ത്ഥം.
എടുത്തയുടനെ ഇത് പ്രയോഗിക്കാനും സാധിക്കണം. ഇല്ലെങ്കില്‍ പ്രതിരോധിക്കാനുള്ള വഴി അക്രമികള്‍ക്ക് ലഭിയ്ക്കും. മുന്‍പ് ഇത് ഉപയോഗിച്ചു നോക്കണമെന്നര്‍ത്ഥം.
അക്രമിയുടെ കണ്ണിലേയ്ക്കു നോക്കി വേണം സ്േ്രപ ചെയ്യാന്‍. ഈ ലക്ഷ്യം കൃത്യമായിരിക്കണം. പിഴച്ചു പോയാല്‍ ഗുണമുണ്ടാകില്ല.
സ്േ്രപ ചെയ്യുമ്പോള്‍ ഒറ്റയടിക്ക് ശക്തിയായി സ്േ്രപ ചെയ്യാന്‍ സാധിക്കണം. അല്ലെങ്കില്‍ പെപ്പര്‍ സ്പ്രേ ഇഫക്ട് ലഭിക്കുകയുമില്ല.
മറ്റുള്ളവരില്‍ നിന്നും രക്ഷ ആവശ്യപ്പെടുന്നതിനേക്കാള്‍ സ്വയം ഇത്തരം പ്രതിരോധ മാര്‍ഗങ്ങളായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുക.



Click it and Unblock the Notifications
