Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഓഫീസ് സ്ട്രെസ് കുറയ്ക്കാന്‍ വഴിയുണ്ട്
സ്ട്രെസും ടെന്‍ഷനും വരുത്തിവയ്ക്കുന്ന വിനകള്‍ ചെറുതൊന്നുമല്ല. ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്ക് ഇത് ഒരുപോലെ വഴി വയ്ക്കുന്നു.
ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ ഓഫീസ് സ്ട്രെസാണ് പലര്‍ക്കും പ്രശ്നങ്ങളുണ്ടാകുന്നത്. ടൈറ്റ് ഷെഡ്യൂളുകളും ജോലിഭാരവുമെല്ലാം സ്ട്രെസ് കൂട്ടുന്ന ഘടകങ്ങള്‍ തന്നെയാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതും ഇതുകൊണ്ടു തന്നെ വളരെ അത്യാവശ്യം.

നിങ്ങള്‍ക്ക് ജോലി കാരണം സ്ട്രെസുണ്ടോയെന്ന് ആദ്യം തന്നെ കണ്ടത്തണം. ക്ഷീണം, എല്ലാറ്റിനോടുമുള്ള താല്പര്യക്കുറവ്, ജോലിയില്‍ തന്നെയുള്ള മടുപ്പ് തുടങ്ങിയവയെല്ലാം ഇതിനു്ള്ള തെളിവുകളാണ്. ഓഫിസ് സ്ട്രെസാണ് നിങ്ങള്ക്കെന്നു തിരിച്ചറിഞ്ഞാല്‍ ഇതിനുള്ള പരിഹാരങ്ങളും കണ്ടെത്താം.
ആരോഗ്യമുള്ള ശരീരത്തോടൊപ്പം ആരോഗ്യമുള്ള മനസും പ്രധാനം. ഭക്ഷണക്രമീകരണത്തോടൊപ്പം യോഗ, മെഡിറ്റേഷന്‍, വ്യായാമങ്ങള്‍ എന്നിവ ഗുണം ചെയ്യും.
ഓഫീസില്‍ തികച്ചും സൗഹൃദപരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കുക. ഇത് നിങ്ങള്‍ക്കു മാത്രമല്ല, നിങ്ങളുടെ ജോലിയ്ക്കും പ്രയോജനം ചെയ്യും. ആവശ്യമില്ലാത്ത വാശികളും മത്സരങ്ങളും ഉപേക്ഷിക്കുക.
സഹപ്രവര്‍ത്തകരുമായി നല്ല ആശയവിനിമയവും പ്രധാനം. തമാശ പറയുന്നതും ഒരുമിച്ചു പുറത്തുപോകുന്നതുമെല്ലാം സ്ട്രെസ് ലഘൂകരിക്കും. നിങ്ങളുടെ ജോലിയില്‍ കൂട്ടുകാരുടെ സഹകരണമാവശ്യപ്പെടാം. ഇതുപോലെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യാം.
ഓഫീസില്‍ കൂടുതല്‍ സമയമിരുന്നു ജോലി ചെയ്യേണ്ടി വരുന്നത് പലര്‍ക്കും പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ഉള്ള സമയം ശരിയായി വിനിയോഗിക്കുകയെന്നതാണ് ഇതിനുള്ള ഒരു പരിഹാരം. മറ്റു കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന ഓഫീസ് സമയം വളരെ കുറയ്ക്കുക. ഈ രീതിയില്‍ ജോലി ഉള്ള സമയത്തു തന്നെ ചെയ്തു തീര്‍ക്കാന്‍ സഹായിക്കും.
ഓഫീസിലെ ജോലിഭാരവും ടെന്‍ഷനും ഒരിക്കലും വീട്ടിലേക്കു കൊണ്ടുവരരുത്. കുടുംബത്തോടൊപ്പം ചെലവഴിക്കാനും ഇഷ്ടമുള്ള മറ്റു കാര്യങ്ങള്‍ ചെയ്യാനും ഈ സമയം വിനിയോഗിക്കാം. ഇത് പിറ്റേറ്റ് ഉണര്‍വോടെ ഓഫീസില്‍ പോകാനും ജോലികള്‍ ചെയ്യാനും സഹായിക്കും.
ജീവിതം, ബന്ധം, ഓഫീസ്, സ്ട്രെസ്, ടെന്‍ഷന്‍



Click it and Unblock the Notifications
