Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആണിന് 25 തികഞ്ഞാല്‍....
25 വയസ്സ് കഴിഞ്ഞുള്ള ഏതൊരു പുരുഷന്റേയും ജീവിതം വലിയ ആവേശമുണര്‍ത്തുന്നതാണ്. കൗമാരം വിടുന്ന സമയം. നിഷ്കളങ്കവും കുട്ടിക്കളിയും നിറഞ്ഞ ജീവിതത്തോട് വിട പറഞ്ഞ് കാര്യങ്ങള്‍ കുറെയൊക്കെ പക്വതയോടെ കാണേണ്ട സമയം. ഡിഗ്രി പഠനം കഴിയുന്ന, ജോലി തുടങ്ങുന്ന സമയം. അതുവരെ വലിയ ശ്രദ്ധയൊന്നും നിങ്ങളാരും നല്കിയിട്ടുണ്ടാവില്ല. എന്നാല്‍ ഇനി അതു പോര എന്ന് നിങ്ങള്‍ക്ക് തന്നെ തോന്നുന്ന സമയം. പുതിയ ഇടങ്ങള്‍, സ്വപ്നങ്ങള്‍ തേടിയുള്ള യാത്രയുടെ കാലമാണിനി. അതുവരെ പുസ്തകങ്ങളും ക്ലാസ്മുറികളുമായിരുന്നു ലോകം.
ഉത്തരവാദിത്വങ്ങളുടേതാണ് ഇനിയുള്ള നാളുകള്‍. ജീവിതം നിശ്ചയിക്കേണ്ട ദിവസങ്ങള്‍. ഇതുവരെയുള്ള 25 വര്‍ഷങ്ങള്‍ പോലെയാവില്ല ഇനിയുള്ള വര്‍ഷങ്ങള്‍. കൂട്ടുകാരെ ഇടയ്ക്കിടെ കാണാനായെന്നു വരില്ല. രാത്രി പാര്‍ട്ടികളും ഇനി പിന്നാമ്പുറത്തേക്ക്. ആദ്യ ദിവസത്തെ ആദ്യ ഷോയ്്ക്കായി തിയ്യറ്ററിന് മുന്നിലെ കാത്തുനില്‍പ്പും ഇനി വയ്യ. ഭക്ഷണസ്വഭാവത്തിനും വേണം മാറ്റം. ഭാവിയെക്കുറിച്ച് പഴയതുപോലെ സ്വപ്നം കാണാനും പറ്റില്. വേണ്ടപ്പെട്ടവര്‍ തന്നിരുന്ന പോക്കറ്റ് മണി ചെലവാക്കിയിരുന്നതുപോലെ പണം ചെലവാക്കാനുമാവില്ല. രണ്ടു വട്ടം ആലോചിക്കണം. 25ന്റെ ചില സങ്കടങ്ങള്‍ ഇതാ

1)നീണ്ടുപോകുന്ന രാത്രികള്‍ക്ക് വിട
വിദ്യാര്‍ത്ഥിക്കും കൗമാരക്കാരനും ചാറ്റ് ചെയ്യാനും ഫോണ്‍ ചെയ്യാനും രാത്രികള്‍ക്ക് നീട്ടം പതിവാണ്. പക്ഷേ 25കാരന് അത് പാടില്ല. ഉത്തരവാദിത്വത്തിന്റെ നാളെയാണ് കാത്തിരിക്കുന്നത്.

2)മദ്യപാനം
മദ്യപാനം നിര്‍ത്തുമെന്നല്ല. മുമ്പത്തെപ്പോലെ പറ്റില്ല. അമിത ചെലവുകള്‍ക്ക് നിയന്ത്രണം അനിവാര്യം.

3)ഡേറ്റിംഗ്
കളിതമാശയ്ക്കായി പെണ്‍കുട്ടികള്‍ക്കൊപ്പം ചുറ്റിയടിക്കാന്‍ പോയകാലമൊന്നും ഇനി തിരിച്ചുവരില്ല. ഇനിയുള്ള നാളുകള്‍ നല്ലൊരു കൂട്ടൂകാരിയെ കണ്ടെത്താനാവണം. അത് വിവാഹത്തിലെത്തിയാലും നല്ലത്. . 25 കഴിഞ്ഞാല്‍ കാണുന്ന എല്ലാ പെണ്ണിനോടും ഇഷ്ടം തോന്നില്ല.

4)യാത്ര
ജോലിയ്ക്ക് പോയിത്തുടങ്ങിയാല്‍ പഴയ പോലെ കറങ്ങാനൊന്നും സമയം കിട്ടില്ല. ജോലി ചെയ്തുതീര്ക്കുന്നതിലാവും പിന്നെ ശ്രദ്ധ.

5)വസ്ത്രം
25 വയസ്സ് കഴിഞ്ഞാലുള്ള വലിയ അത്ഭുതപ്പെടുന്ന മാറ്റം വസ്ത്രധാരണത്തിലാവും. പഴയ അടിപൊളി വസ്ത്രധാരണമൊന്നും ഇനി പറ്റില്ല. കുറച്ച് ഫോര്‍മല്‍ ആവേണ്ടിയിരിക്കുന്നു.

6)ഡയറ്റ്
കിട്ടുന്നതെല്ലം വലിച്ചുവാരിത്തിന്നല് ഇനി പറ്റില്ല. പിസ, ബര്‍ഗര്‍ ഇവയോട് ഗുഡ് ബൈ പറയാന്‍ സമയമായി. ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണക്രമത്തിലേയ്ക്ക് മാറാന്‍ സമയമായി.

7)ചെലവ്
ആഡംബരജീവിതം ഇനി വേണ്ട. അച്ഛനും അമ്മയും തന്നിരുന്ന പൈസ കൊണ്ട് നിയന്ത്രണമില്ലാത്ത സാമ്പത്തികജീവിതം നയിച്ചതൊക്കെ പഴങ്കഥ. സ്വയം സമ്പാദിച്ചത് ചെലവാക്കാന്‍ രണ്ട് വട്ടം ചിന്തിക്കും.

8) കൂട്ടുകാര്‍
വളരുന്നതിനു അനുസരിച്ച് കൂട്ടുകാരുടെ എണ്ണവും കൂടും, കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ തികച്ചും ശ്രദ്ധ വേണം.



Click it and Unblock the Notifications
