Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കാഞ്ചീപുരമുടുത്ത് താര റാണിമാര്‍
ഇന്ത്യന്‍ സ്ത്രീകളുടെ തനതായ വസ്ത്രമെന്ന ഖ്യാതി സാരിയ്ക്കു തന്നെയാണ്. കാലമെത്ര കഴിഞ്ഞിട്ടും മാറ്റങ്ങളേറെ വന്നിട്ടും ഇക്കാര്യത്തില്‍ ഇപ്പോഴും മാറ്റമില്ല. വിശേഷാവസരങ്ങളില്‍ മിക്കവാറും എല്ലാ സ്ത്രീകളുടേയും മനസില്‍ വന്നെത്തുന്ന ചിത്രം സാരിയുടെ തന്നെയായിരിക്കും.
സാരികളിലും വകഭേദങ്ങള്‍ ഏറെയുണ്ട്. പുതിയ ഡിസൈനുകളും തുണികളുമെല്ലാം വന്നുപോയി. ഷിഫോണ്‍, ഫാന്‍സി, നെറ്റ് സാരികള്‍ കോട്ടന്‍ സാരികളെ പിന്തള്ളി സ്ഥാനം പിടിച്ചു പറ്റി. സാരികള്‍ പലതും വന്നു പോയിട്ടും ഇപ്പോഴും പ്രൗഢി ഒട്ടും തന്നെ നഷ്ടപ്പെടാത്ത ഒന്നാണ് കാഞ്ചീപുരം സാരി. കാഞ്ചീവരം എന്നും ഇത് അറിയപ്പെടുന്നു.
തമിഴ്നാട്ടിലുണ്ടാക്കുന്ന ഈ സാരി ഭംഗിയുടേയും ഗുണത്തിന്റെയും കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഇതുകൊണ്ടാണ് വിവാഹം പോലുള്ള പല ചടങ്ങുകളിലും കാഞ്ചീപുരം തന്നെ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നത്.
പല ബോളിവുഡ് താരങ്ങളുമുണ്ട്, കാഞ്ചീപുരം സാരി ധരിക്കുന്നവര്‍. ഇവരെ കാണേണ്ടേ,

കാഞ്ചീപുരമുടുത്ത് താര റാണിമാര്‍
പര്‍പിള്‍ നിറത്തിലെ കാഞ്ചീപുരം സാരി ധരിച്ച വിദ്യാ ബാലനെ കാണൂ. മിക്കവാറും ചടങ്ങുകളില്‍ സാരി ധരിയ്ക്കുന്ന വിദ്യാ ബാലന് കാഞ്ചീപുരം സാരികളുടെ നല്ല ശേഖരമുണ്ട്.

കാഞ്ചീപുരമുടുത്ത് താര റാണിമാര്‍
ചുവപ്പ്, പച്ച, മഞ്ഞ നിറത്തില്‍ സ്ക്വയര്‍ ഡിസൈനിലെ കാഞ്ചീപുരം സാരിയുടുത്ത് വിവാഹാനുബന്ധ ചടങ്ങില്‍ വിദ്യ.

കാഞ്ചീപുരമുടുത്ത് താര റാണിമാര്‍
പച്ച-പിങ്ക് കോമ്പിനേഷനിലെ കാഞ്ചീപുരം സാരിയുടുത്ത രേഖയെ കാണൂ. രേഖയും പട്ടുസാരികള്‍ ധരിച്ചാണ് ചടങ്ങുകള്ക്കെത്താറ്.

കാഞ്ചീപുരമുടുത്ത് താര റാണിമാര്‍
പല വിധ നിറങ്ങളോടു കൂടിയ കാഞ്ചീപുരമാണ് കൊങ്കണ ധരിച്ചിരിക്കുന്നത്. കോട്ടന്‍-സില്‍ക് മിക്സ്ഡ് സാരിയാണ് ഇത്. മഞ്ഞ,ചുവപ്പ് നിറത്തിലുള്ള ബ്ലൗസ് സാരിയ്ക്ക് ഭംഗി നല്കുന്നു.

കാഞ്ചീപുരമുടുത്ത് താര റാണിമാര്‍
ചുവപ്പു ഷേഡില്‍ പച്ച ഡിസൈനിലുള്ള കാഞ്ചീപുരം സാരി ധരിച്ച ഹേമമാലിനി.

കാഞ്ചീപുരമുടുത്ത് താര റാണിമാര്‍
കറുപ്പില്‍ സ്വര്‍ണക്കസവുള്ള സാരി ധരിച്ച വിദ്യാ ബാലന്. ബോര്ഡറില് ചുവപ്പുമുണ്ട്. ചുവന്ന ബ്ലൗസു തന്നെയാണ് സാരിയ്ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നത്.

കാഞ്ചീപുരമുടുത്ത് താര റാണിമാര്‍
ചുവപ്പില്‍ സ്വര്‍ണക്കസവുള്ള കാഞ്ചീപുരം സാരിയാണ് ഈ ചിത്രത്തില്‍ രേഖ ഉടുത്തിരിക്കുന്നത്.

കാഞ്ചീപുരമുടുത്ത് താര റാണിമാര്‍
ഓറഞ്ച് റെഡില്‍ സ്വര്‍ണക്കസവും ഡിസൈനുമുള്ള സാരി ധരിച്ച സൗത്ത് ഇന്ത്യന്‍ നടി ഭാനുശ്രീ.

കാഞ്ചീപുരമുടുത്ത് താര റാണിമാര്‍
ചുവപ്പു കാഞ്ചീപുരം സാരി ധരിച്ച തമന്നയെ കാണൂ.

കാഞ്ചീപുരമുടുത്ത് താര റാണിമാര്‍
സ്വര്‍ണ കാഞ്ചീപുരമാണ് രേഖ ഈ അവാര്‍ഡ് ദാനച്ചടങ്ങില്‍ ഉടുത്തിരിക്കുന്നത്.



Click it and Unblock the Notifications
