Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വിമര്‍ശനങ്ങളെ ക്രിയാത്മകമാക്കാം
നിങ്ങള്‍ക്ക് എപ്പോളെങ്കിലും മറ്റുള്ളവരെ ഉപദേശിക്കുകയോ തിരുത്തുകയോ ചെയ്യേണ്ടി വന്നിട്ടുണ്ടോ. മറ്റുള്ളവരെ ഉപദേശിക്കുന്നതും നേര്‍വഴിക്ക് നടത്തുന്നതും ഒരു കലയാണ്. തുറന്നടിച്ചുള്ള തരത്തില്‍ ഉപദേശിക്കുന്നത് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടില്ല എന്ന് മാത്രമല്ല പരസ്പരം വിദ്വേഷവും, ബന്ധത്തിന് ഉലച്ചിലും ഉണ്ടാക്കാനേ ഉപകരിക്കുകയുമുള്ളൂ. പ്രത്യേകിച്ച് കോര്‍പ്പറേറ്റ് ലോകത്ത് വിമര്‍ശിക്കുന്നതിന് അതിന്റേതായ ഒരു രീതി കൂടിയേ കഴിയൂ. നിങ്ങളൊരാളെ വിമര്‍ശിക്കുമ്പോള്‍ അതില്‍ മര്യാദയും, വിനയവും കാണാനാവണം.
വിമര്‍ശിക്കുന്നതിന് മുമ്പ് എല്ലാക്കാര്യങ്ങളും വിശദമായി മനസിലാക്കി അതിനനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍. നല്ലൊരു വിമര്‍ശകനാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ തന്നെ വിമര്‍ശിക്കാന്‍ സാധിക്കും. അതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. മര്യാദ - വിമര്‍ശനം എല്ലായ്പോഴും കടുത്തതും, രൂക്ഷവുമാകണം എന്നില്ല. ഇത് അവരെ അധൈര്യപ്പെടുത്താനും, ആത്മവിശ്വാസം നഷ്ടപ്പെടുത്താനും അവരുടെ ചെയ്തികള്‍ മോശമാണ് എന്ന് തോന്നാനും ഇടയാക്കും. മര്യാദയും, സൂക്ഷ്മവുമായ വാക്കുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ വിമര്‍ശനത്തെ പോസിറ്റീവായെടുക്കാനും തുടര്‍ന്ന് കാര്യങ്ങള്‍ നേരാംവണ്ണം ചെയ്യാനും അവര്‍ക്ക് പ്രചോദനമാകും.മര്യാദ നിറഞ്ഞ വാക്കുകള്‍ ഒരാളെ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും.
2. സാഹചര്യം മനസിലാക്കല്‍ - ഒരാളുടെ ജോലി സംബന്ധിച്ച് വിമര്‍ശിക്കുന്നതിന് മുമ്പ് സാഹചര്യങ്ങള്‍ മനസിലാക്കണം. ചിലപ്പോള്‍ ജോലി പൂര്‍ത്തിയാകാത്തതോ, അതല്ലെങ്കില്‍ ചെയ്തത് തൃപ്തികരമല്ലാത്തതോ ആകാം കാരണം. ഇത്തരം സാഹചര്യങ്ങളില്‍ മര്യാദയോടെ വിമര്‍ശിക്കുക. സാഹചര്യം അപഗ്രഥിച്ച് എങ്ങനെ ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ് മനസിലാക്കുക.
3. അനുമാനം - നിങ്ങള്‍ക്ക് നല്ലൊരു വിമര്ശകനാകണമെന്നുണ്ടെങ്കില് ആദ്യം ചെയ്യേണ്ടത് അനുമാനങ്ങള്‍ ഒഴിവാക്കുകയാണ്. വിമര്‍ശിക്കുന്നതിന് സങ്കല്പങ്ങളെ കൂട്ടുപിടിക്കരുത്. വിമര്‍ശനങ്ങള്‍ അടിസ്ഥാനമില്ലാത്തതും, പൊള്ളയുമാകാതിരിക്കാന് ശ്രദ്ധിക്കുക. വിമര്‍ശിക്കപ്പെടുന്ന ഓരോന്നിനും പിന്നില്‍ തക്കതായ കാരണങ്ങളുണ്ടാവണം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ നിങ്ങളുടെ പേര് ചീത്തയാക്കാനേ ഉപകരിക്കൂ. അതിനാല്‍ തന്നെ വിമര്ശനത്തിനൊരുങ്ങും മുമ്പ് കാര്യങ്ങള്‍ കൃത്യമായി മനസിലാക്കുക.
4. തുറന്ന സമീപനം - വിമര്‍ശനത്തില്‍ തുറന്ന സമീപനമാണ് പിന്തുടരേണ്ടത്. വിമര്‍ശനം എത്രത്തോളം അവ്യക്തമാണോ അത്രത്തോളം സങ്കീര്ണ്ണവുമാകും. ആരുടെയെങ്കിലും ജോലിയെ പറ്റി വിമര്‍ശിക്കുമ്പോള്‍ കാരണത്തിന് വ്യക്തമായ ഊന്നല്‍ നല്‍കുക. അതോടൊപ്പം കടുത്ത രീതിയിലുള്ള ശകാരം ഒഴിവാക്കുക. വിമര്‍ശനങ്ങള്‍ എല്ലായ്പോഴും ക്രിയാത്മകവും, പ്രചോദനം നല്കുന്ന തരത്തിലുമാകണം.
5. തിരസ്കാരവും പ്രശംസയും - വിമര്‍ശനം അതിനൊപ്പം തന്നെ പ്രശംസ കൂടി ഉള്‍പ്പെടുന്നതാവാം. ഉദാഹരണത്തിന് ഒരു ലേഖനത്തിന്റെ പോരായ്മകള്‍ പറയുന്നതിനൊപ്പം തന്നെ അതിന്റെ മേന്മകളും പറയാനാവും. ഇത് വിമര്‍ശനത്തില്‍ പിന്തുടരാവുന്ന ഒരു പാതയാണ്. ഇത് വഴി വിമര്ശനമേല്ക്കുന്നയാള്ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുകയും മേലില്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്യും. അതിനാല്‍ തന്നെ വിമര്‍ശനത്തില്‍ പോരായ്മകള്‍ മാത്രം ഉള്‍പ്പെടുത്താതിരിക്കുക. ഒരേ സമയം വിമര്‍ശനവും പ്രശംസയും സമ്മിശ്രമായി പ്രയോഗിക്കാന്‍ പഠിക്കുക.
ഈ പറഞ്ഞവയൊക്കെ വിമര്‍ശനത്തെ ക്രിയാത്മകമാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്. ഒരു വിമര്‍ശകനെന്ന നിലയില്‍ കാര്യങ്ങള്‍ മനസിലാക്കാനും, സഹായിക്കാനും മനസ്ഥിതി ഉള്ള ആളായിരിക്കണം നിങ്ങള്‍ . ദോഷങ്ങള്‍ മാത്രം കണ്ടെത്തലല്ല, അത് മനസിലാക്കി കൊടുത്ത് മേലില്‍ അത് ആവര്‍ത്തിക്കാതിരിക്കാനുള്ള ബോധ്യം നല്‍കുകയെന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ഒരു കാര്യത്തെ അത്യാവശ്യം മാറ്റങ്ങള്‍ വരുത്തി അതിനെ സ്വീകാര്യമാക്കുക എന്നതാണ് ഒരു വിമര്‍ശകന്റെ ഉത്തരവാദിത്വം. അതിനാല്‍ തന്നെ വിമര്‍ശകര്‍ മര്യാദയും, ദയയുമുള്ളവരുമായിരിക്കണം.



Click it and Unblock the Notifications
