Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അംബാനി കുടുംബത്തിന്റെ രഹസ്യങ്ങള്‍
ഇന്ത്യയിലെ ധനികരില്‍ മുമ്പന്‍ അംബാനി സഹോദരന്മാരിലെ മൂത്തയാള്‍ മുകേഷ് അംബാനിയാണ്. ഫോബ്സ് മാഗസിന് നടത്തിയ സര്വെയിലാണ ഇക്കാര്യം പറയുന്നത്. രണ്ടാം സ്ഥാനത്ത് ലക്ഷ്മി നിവാസ് മിത്തലാണ്.
റിലയന്‍സ് അധിപനായ മുകേഷ് അംബാനിയുടെ ആസ്തി 22.6 ബില്യണ്‍ ഡോളറാണ്. ഭാര്യ നീത അംബാനിയും മക്കള്‍ ആകാശ്, ഇഷ, അനന്ത് എന്നിവരും അടങ്ങുന്ന അംബാനി കുടുബത്തെക്കുറിച്ച് കൂടുതലറിയൂ,
ആന്റിലിയ എന്നാണ് മുകേഷ് അംബാനിയുടെ പുതിയ വീടിന്റെ പേര്. ലോകത്തെ തന്നെ ഏറ്റവും വില പിടിപ്പുള്ള വീടുകളിലൊന്ന്. 60 നിലകളുള്ള ഈ വീട്ടില്‍ 163 കാര്‍ ഗ്യാരേജുകളുണ്ട്. 600 പരിചാരകരുണ്ട്. ഇതിനു പുറമെ ഹെല്‍ത്ത് ക്ലബുകള്‍, തീയേറ്റര്‍ എന്നിവയുമുണ്ട്.

മുകേഷ് അംബാനിയുടെ 17കാരന് പുത്രനായ അനന്ത് മുംബൈയിലെ ബാലാജി ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകനാണ്. ഒരു വെള്ള ആനയേയും അനന്ത് ക്ഷേത്രത്തിനു നല്‍കിയിട്ടുണ്ട്.
നീത അംബാനിയുടെ ഒരു ജന്മദിനത്തിന് 62 മില്യന്‍ ഡോളര്‍ വിലയുള്ള ഒരു ജെറ്റ് വിമാനമാണ് മുകേഷ് സമ്മാനിച്ചത്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നീത അംബാനി. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂള്‍ ചെയര്‍ പേഴ്സണ്‍ കൂടിയാണ് ഇവര്‍.
കോടീശ്വരനാണെങ്കിലും വളരെ ലളിതമായ ഒരു ജീവിതം നയിക്കുന്നയാളാണ് മുകേഷ് അംബാനി. തികഞ്ഞ സസ്യഭുക്കായ ഇദ്ദേഹം ഞായറാഴ്ച ദിവസം കുടംബത്തിനു മാത്രമായി നീക്കി വച്ചിരിയ്ക്കുന്നു.
ഇവരുടെ പുത്രിയായ ഈഷ അംബാനി അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ്.
ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസുകാരില്‍ 13-ാമനായി ഫോര്‍ച്യൂണ്‍ മാഗസിന് മുകേഷ് അംബാനിയെ തെരഞ്ഞെടുത്തിട്ടുണ്ട്.



Click it and Unblock the Notifications
