Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ഇന്ത്യയിലെ പത്ത് സംഗീത പ്രതിഭകൾ
സംഗീതത്തിന്‍റെ കാര്യത്തിൽ ഇന്ത്യക്ക് വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. ഇന്ത്യൻ സംഗീതജ്ഞരുടെ ഈണങ്ങൾക്കും സ്വരമാധുര്യത്തിനും ലോകമെമ്പാടും ഒരുപാട് ആരാധകരും ഉണ്ട്.
ഇതിൽത്തന്നെ സിനിമാ രംഗത്തുള്ളവരുടെ സ്വാധീനം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഇന്ത്യൻ സിനിമാ രംഗത്തെ ഏറ്റവും പ്രശസ്തരായ പത്ത് സംഗീതജ്ഞരുടെ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

ഇളയരാജ
തമിഴ് സംഗീതലോകത്തെ കുലപതിയായ ഇളയരാജ കഴിഞ്ഞ മൂന്ന് ദശാബ്ദമായി തമിഴ് സിനിമകളുടെ അവിഭാജ്യ ഘടകമാണ്. സംഗീത സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ ഒരുപോലെ മികവ് തെളിയിച്ചിട്ടുള്ള ഇളയരാജ ആയിരത്തോളം സിനിമകളിലായി 4500 ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഇന്ത്യൻ സംഗീതവും വെസ്റ്റേണ്‍ മ്യൂസികും സംയോജിപ്പിച്ചുള്ള ശൈലിയാണ് ഇളയരാജയുടെ പ്രത്യേകത.

സാഹിർ ലുധിയാൻവി
1921ൽ അബ്ദുൾ ഹയീ എന്ന പേരിൽ ലുധിയാനയിൽ ജനിച്ച സാഹിർ ലുധിയാൻവി പദ്മശ്രീ അവാർഡ് ലഭിച്ചിട്ടുള്ള കവിയാണ്. ഒരു കാലത്ത് എസ്.ഡി.ബർമനും ഗുരുദത്തിനുമൊപ്പം ചേർന്ന് ഹിന്ദി സിനിമാ ലോകത്തിന് ഒരുപാട് നല്ല ഗാനങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

എ.ആർ.റഹ്‌മാൻ
ഇന്ന് ഇന്ത്യൻ സംഗീത ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തി ആരെന്നു ചോദിച്ചാൽ അതിനുത്തരം മദ്രാസ് മൊസാർട്ട് എന്നറിയപ്പെടുന്ന എ.ആർ.റഹ്‌മാൻ തന്നെയായിരിക്കും. കുറച്ചുകാലം കൊണ്ടുതന്നെ ലോകത്തെ അറിയപ്പെടുന്ന സംഗീത സംവിധായകനാകാൻ റഹ്‌മാന് കഴിഞ്ഞു. തന്‍റെ മാസ്മരിക സംഗീതം കൊണ്ട് ഓസ്കാർ പുരസ്കാരവും ഗ്രാമി അവാർഡും റഹ്‌മാൻ നേടിയെടുത്തു. ഇതിനുപുറമെ നിരവധി ദേശീയ പുരസ്കാരങ്ങളും ബാഫ്ത അവാർഡും റഹ്‌മാന്‍റെ പേരിലുണ്ട്. 2009ൽ ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി റഹ്‌മാനെ തെരഞ്ഞെടുത്തിരുന്നു.

ലക്ഷ്മികാന്ത്-പ്യാരേലാൽ
എൽ-പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലക്ഷ്മികാന്ത്-പ്യാരേലാൽ ജോഡി ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച കുറെ ഗാനങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ്. ഇന്ത്യൻ ക്ലാസിക് സംഗീതം, വെസ്റ്റേണ്‍ സംഗീതം, ഡിസ്കോ, റോക്ക് ആൻഡ് റോൾ എന്നിവയുടെ സാധ്യതകളെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ ഈ കൂട്ടുകെട്ടിന് കഴിഞ്ഞു.

ലക്കി അലി
സോളോ ആൽബങ്ങളിലൂടെ ഒരു തരംഗം സൃഷ്ടിച്ചുകൊണ്ടായിരുന്നു ലക്കി അലിയുടെ കടന്നുവരവ്. തീർത്തും വ്യത്യസ്തമായ വരികളും ശബ്ദവും കൊണ്ട് അലി യുവാക്കളുടെ ഹരമായി മാറി. അദ്ദേഹത്തിന്‍റെ ആലാപന ശൈലിയോട് കിടപിടിക്കാവുന്ന ഗായകർ ഇല്ലെന്നുതന്നെ പറയേണ്ടിവരും. അലിയുടെ മാസ്മരിക ശബ്ദം തന്നെയാണ് ശ്രോതാക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം.

സുനീതി ചൗഹാന്‍
ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളാണ് സുനീതി ചൗഹാന്‍. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഗുജറാത്തി ഭാഷകളിലും സുനിധി തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്ന് പുറത്തിറങ്ങുന്ന മിക്ക ഹിന്ദി സിനിമകളിലും സുനിധിയുടെ ഒരു പാട്ടെങ്കിലും ഉണ്ടാവുക പതിവാണ്.

സോനു നിഗം
പിന്നണി ഗായകർക്കിടയിലെ അമീർഖാൻ എന്ന് വേണമെങ്കിൽ സോനു നിഗത്തെ വിശേഷിപ്പിക്കാം. എല്ലാ അർത്ഥത്തിലും പുതുതലമുറയുടെ ആവേശമാണ് ഈ പാട്ടുകാരൻ. തന്‍റെ ആൽബങ്ങളിലൂടെ യുവ തലമുറയെ ഹരം പിടിപ്പിച്ച സോനു നിഗം പല ഭാഷകളിലായി നിരവധി സിനിമകൾക്ക് വേണ്ടി പാടിയിട്ടുണ്ട്.

ആർ.ഡി.ബർമ്മൻ
ബോളിവുഡിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരുടെ കൂട്ടത്തിലാണ് പഞ്ചംദാ എന്നറിയപ്പെടുന്ന ആർ.ഡി.ബർമ്മന്‍റെ സ്ഥാനം. അദ്ദേഹത്തിന്‍റെ പല പാട്ടുകളും ഡാൻസ് ജോക്കികൾ റീമിക്സ് ചെയ്ത് ഇന്നും ഉപയോഗിക്കുന്നു എന്നത് അദ്ദേഹത്തിന്‍റെ സ്വാധീനത്തെ വ്യക്തമാക്കുന്നു.

ആശ ഭോസ്‌ലെ
1943 മുതൽ ഇന്ത്യ കേട്ടുതുടങ്ങിയതാണ് ആശ ഭോസ്‌ലെയുടെ ശബ്ദം. ലോകചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡ് ചെയ്യപ്പെട്ട ഗായിക എന്ന ഗിന്നസ് റെക്കോർഡും ആശ ഭോസ്‌ലെയുടെ പേരിലാണ്.

ലത മങ്കേഷ്കർ
ഇന്ന് ഇന്ത്യൻ സംഗീതത്തിലെ അവസാന വാക്കാണ് ലത മങ്കേഷ്കർ. ഈ പ്രതിഭയുടെ സ്വരമാധുര്യം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ ഇന്ത്യയിൽ ഇല്ലെന്നുതന്നെ പറയാം.

യേശുദാസ്
മലയാളികള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത സ്വരസാന്നിദ്ധ്യമാണ് യേശുദാസ്. ഗാനഗന്ധര്‍വന്‍ എന്ന പേരിന് എന്തു കൊണ്ടും അര്‍ഹന്‍.

ശ്രേയ ഘോഷാല്‍
പുതുതലമുറയിലെ ഗായികമാരില്‍ ശ്രദ്ധേയയാണ് ശ്രേയ ഘോഷാല്‍.വിവിധ ഭാഷകളില്‍ പാടുന്നുവെന്നതു ത്‌ന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും.



Click it and Unblock the Notifications
